എണ്ണ വില കുത്തനേ കൂടും, സൗദി ഉല്പാദനം കുറ്യ്ക്കാൻ തീരുമാനിച്ചു

സൗദിയിൽ നിന്നും ഇപ്പോൾ വരുന്ന വാർത്ത ഇന്ത്യക്ക് ഏറെ ക്ഷീണം ചെയ്യും. എണ്ണ ഉല്പാദനം പടി പടിയായി കുറയ്ക്കുവാൻ സൗദി തീരുമാനിച്ചു. അമേരിക്കൻ സമ്മർദ്ദത്തിൽ കഴിഞ്ഞ മാസം മുതൽ സൗദി എണ്ണ ഉല്പാദനം കൂട്ടിയിരുന്നു.ഇനി അത് ഉണ്ടാകില്ല. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. പ്രതിദിനം ഉല്‍പ്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്തും. ഡിസംബര്‍ മുതലാണ് ഉല്‍പ്പാദനം കുറയ്ക്കുക. അമേരിക്ക ഉല്‍പ്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് സൗദിയുടെ മറിച്ചുള്ള പുതിയ തീരുമാനം. ഇറാനെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരിക്കുകയാണ്. ഇറാന്റെ എണ്ണ എല്ലാ രാജ്യങ്ങള്‍ക്കും ഇപ്പോള്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. വില കുറഞ്ഞതോടെ സൗദി പഴയ നിലപാടിലേക്ക് മാറുകയാണ്. നിലവില്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത് അമേരിക്കയാണ്.

രണ്ടുദിവസം മുമ്പ് പുറത്തുവന്ന കണക്കിലാണ് ഇക്കാര്യം വ്യകതമാക്കുന്നത്. സൗദിയെയും റഷ്യയെയും പിന്തള്ളിയാണ് അമേരിക്ക മുന്നിലെത്തിയത്. അമേരിക്കന്‍ എണ്ണ കൂടുതലായി വിപണിയില്‍ എത്തിയതാണ് വില കുറയാന്‍ കാരണം. സാധാരണ സൗദി അറേബ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാറ്. നേരിയ വ്യത്യാസത്തില്‍ റഷ്യയും അമേരിക്കയും തൊട്ടുപിന്നിലുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമേരിക്ക ഉല്‍പ്പാദനം വന്‍ തോതില്‍ കൂട്ടി. ഇതാണ് സൗദിയെയും റഷ്യയെയും പിന്തള്ളി അമേരിക്ക മുന്നിലെത്താന്‍കാരണമെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ സംഘത്തില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് റഷ്യയാണ്. റഷ്യയും സൗദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉല്‍പ്പാദനം ഒരു പരിധി വിടരുതെന്നും വില കുത്തനെ താഴുന്ന സാഹചര്യമുണ്ടാക്കരുതെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമായപ്പോഴാണ് ഉല്‍പ്പാദനം കൂട്ടിയത്. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് ഇല്ലാതാകുന്നു എന്നത് മാത്രമല്ല അമേരിക്ക സമ്മര്‍ദ്ദം ചെലുത്താന്‍ കാരണം. വന്‍തോതില്‍ ഉല്‍പ്പാദനം നടത്തിയിരുന്ന വെനസ്വേലയില്‍ നിന്നും രാഷ്ട്രീയ അസ്ഥിരത കാരണം മതിയായ അളവില്‍ എണ്ണ വിപണിയില്‍ എത്തുന്നില്ല. ഡിസംബര്‍ മുതല്‍ ദിവസവും ഉല്‍പ്പാദനത്തില്‍ അഞ്ച് ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് സൗദിയുടെ തീരുമാനം. ഇക്കാര്യം സൗദി ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് തന്നെയാണ് അറിയിച്ചത്. അബൂദാബിയില്‍ നടന്ന യോഗത്തിന്റെ വിശദീകരണമാണ് അദ്ദേഹം നല്‍കിയത്. ഉല്‍പ്പാദനം കുറയുകയും വില കുത്തനെ ഉയരുകയും ചെയ്താല്‍ ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും

Top