അയർലന്റിൽ നേഴ്സുമാരേ കുതിരാലയത്തിൽ തള്ളിയത്, സൂത്രധാരൻ മലയാളി മെയിൽ നേഴ്സ്, നരകയാതന..ജോലിയുമില്ല, ഭക്ഷണത്തിനും മാർഗമില്ല

കോട്ടയം: സ്വന്തം നാട്ടുകാരായവരിൽനിന്നും പണം വാങ്ങി അയർലന്റിൽ കൊണ്ടുപോയി നരകിപ്പിക്കുന്ന ക്രൂരതക്ക് പിന്നിൽ മലയാളി പ്രവാസിയുടെ ഏജൻസി. അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നേഴ്സുമാരേ തൊഴിലും , താമസ സൗകര്യവും, ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നേഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലേ നേഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിനു നല്കി വന്ന നേഴ്സുമാരാണ്‌ 3മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലേ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയേ തുടർന്ന് നേഴ്സുമാരേ എത്തിച്ച ഏജൻസിയേകുറിച്ചും ആളുകളേ കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്‌.

അളിയനും അളിയനും ചേർന്ന് നേഴ്സുമാരിൽ നിന്നും പിഴിഞ്ഞെടുത്തത് കോടികൾ..

ഏറ്റുമാനൂരിലുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസിയാണ്‌ റിക്രൂട്ട്മെന്റിനു പിന്നിൽ. ഇത് നടത്തുന്നത് റെജി എന്ന മുൻ അയർലന്റ് പ്രവാസിയാണ്‌. ഒലിവർ പ്ളേസ്മെന്റിനു അയർലന്റ് താലഗട്ട് (താല) എന്ന സ്ഥലത്ത് Gd House Whitestown Dr, Tallaght Business Park, Dublin 24, Ireland. എന്ന വിലാസത്തിൽ ഓഫീസുണ്ട്. ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് താലയിൽ തന്നെ മെയിൽ നേഴ്സായി ജോലി നോക്കുന്ന ഇന്നസന്റ് എന്ന മലയാളിയാണ്‌. ഏറ്റുമാനൂരിൽ ഒലിവർ പ്ലേസ്മെന്റിൽ ഉള്ള റെജി എന്നവരുടെ അളിയൻ ആണ്‌ അയർലന്റിൽ ഉള്ള ഇന്നസന്റ് എന്ന വ്യക്തി. അതായത് കേരളത്തിൽ നിന്നും ഒരു അളിയൻ നേഴ്സുമാരേ അയർലന്റിൽ ഉള്ള മറ്റൊരു അളിയന്റെ ബലത്തിൽ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നു. അയർലന്റിലേ നേഴ്സിങ്ങ് ഹോമുകളിലേക്ക് ഇന്നസന്റ് എന്ന വ്യക്തി ആളുകളേ സപ്ളേ ചെയ്യുന്നു. ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ 5.5 ലക്ഷവും തരം പോലെ അതിനും മുകളിൽ പണം നേഴ്സുമാരുടെ കൈയ്യിൽ നിന്നും വാങ്ങുന്നു. ഒരു നേഴ്സിനേ റിക്രൂട്ട് ചെയ്യുമ്പോൾ 3000ത്തിലധികം യൂറോ റിക്രൂട്ടിങ്ങ് ചിലവായി നേഴ്സിങ്ങ് ഹോമുകളും ആശുപത്രികളും നല്കാറുണ്ട്.   ഒരു പണം പോലും ഉദ്യോഗാർഥിയിൽ നിന്നും വാങ്ങാൽ പാടില്ല എന്നാണ്‌ നിയമം. ഇത് ലംഘിച്ചാണ്‌ അളിയനും അളിയനും ചേർന്ന് 5.5 ലക്ഷം രൂപ നേഴ്സുമാരിൽ നിന്നും കോഴയായി വാങ്ങിക്കുന്നത്. ഇത്തരത്തിൽ എത്തിയ നേഴ്സുമാർക്കാണ്‌ ഇപ്പോൾ ജോലി കിട്ടാതെ വന്നിരിക്കുന്നത്.

താമസിക്കാൻ  ഇടം ഇല്ല, ഭക്ഷണം ഇല്ല, തിരികെ വരാൻ പോലും ആകുന്നില്ല. ജോലിയും പണവും ഇല്ലാതെ തിരികെ കേരളത്തിൽ വന്നാൽ കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിൽ. അയർലന്റിൽ ചതിക്കപ്പെട്ട നേഴ്സുമാർ എന്തു ചെയ്യണം എന്നറിയാതെ കരഞ്ഞു പറയുകയാണ്‌ അവർ അനുഭവിക്കുന്ന ദുരിതങ്ങൾ. ചിലവേറിയ ഈ രാജ്യത്ത് ഒരു ദിവസം തങ്ങാൽ വൻ തുക ചിലവിടണം. ക്രിസമസിനു പോലും അവരെ കൊണ്ടുവന്ന മലയാളികൾ സുഖമായി അയർലന്റിൽ അടിച്ചു പൊളിച്ച് ആഘോഷിച്ചപ്പോൾ അവർ മൂലം പോലും നരകിക്കുന്ന നേഴ്സുമാർക്ക് ഭക്ഷണ സൗകര്യം പോലും നല്കിയില്ല. അത്രമാത്രം ക്രൂരതയാണ്‌ അരങ്ങേറുന്നത്. അതും മലയാളി പ്രവാസികളായ റിക്രൂട്ടിങ്ങ് ഏജന്റുമാർ സ്വന്തം നാട്ടുകാരോട്.

ചതിക്കപ്പെട്ട നേഴ്സുമാർ ഇപ്പോൾ അയർലന്റിൽ നരകിക്കുന്നു. കിടപ്പാടം പോലും വിറ്റും, പണയപ്പെടുത്തിയും ഈ അളിയൻ മാരുടെ കൂട്ടുകച്ചവടത്തിൽ പെട്ടുപോയവർ ഇപ്പോൾ അയർലന്റിൽ ഭയപ്പാടിലാണ്‌ കഴിയുന്നത്. നേഴ്സുമാരുടെ നരകയാതന പുറത്തു വാർത്തയായി വന്നതും ഇന്നസെന്റ് എന്നയാൾ ഇവരേ വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണിൽ വിളിച്ചാണ്‌ പെൺകുട്ടികളേയും മറ്റും അയർലന്റിൽ ജോലിചെയ്യുന്ന ഈ മെയിൽ നേഴ്സുകൂടിയായ ഇന്ന്സന്റ് ഭീഷണിപ്പെടുത്തിയത്. ഒരു വിവരവും പുറത്ത് പറയരുതെന്നും, പറഞ്ഞാൽ അനുഭവിക്കുമെന്നും ആണ്‌ വ്യാഴാച്ച പെൺകുട്ടികളോട് പറഞ്ഞിരിക്കുന്നത്. അയർലന്റിൽ നിങ്ങൾക്ക് ജോലി ഉണ്ടാകില്ലെന്നും കയറി പോകേണ്ടിവരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇവിടെയല്ല ഒരിടത്തും ജോലികിട്ടാത്ത വിധത്തിൽ ആക്കുമെന്ന് ഇയാൾ വിരട്ടുന്നു. 5.5 ലക്ഷം പണവും കൊടുത്ത് 3മാസമായി ഭക്ഷണം പോലും ഇല്ലാതെ കുതിര ലയത്തിൽ കഴിയുന്ന നേഴ്സുമാരേയാണ്‌ ഈ വിധത്തിൽ വിരട്ടുന്നത്. ഇവർ ആകെ ഭയപ്പാടിലാണ്‌. എന്തു സഭവിക്കും എന്നു പോലും ഇവർക്ക് അറിയില്ല.

മലയാളി പ്രവാസിയുടെ പണത്തിന്‌ ആർത്തി പൂണ്ട് മലയാളി നേഴ്സുമാരോട് ക്രൂരത

കണ്ണില്ലാത്ത ക്രൂരത ഈ വിധത്തിൽ കാണിക്കുമ്പോൾ ഇവരെ കൊണ്ടുവന്ന ഇന്നസന്റ് എന്ന മലയാളി അയർലന്റിൽ കോടീശ്വരൻ ആയി ഒരു നാടുവാഴിയായി കഴിയുന്നു. അത്രയധികം പണം നേഴ്സുമാരിൽ നിന്നും കഴിഞ്ഞ 8വർഷമായി ഇയാൾ പിഴിഞ്ഞെടുത്തിട്ടുള്ളതായി അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു.ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേ സമീപിക്കാൻ ഒരുങ്ങുകയാണ്‌ ഒരുകൂട്ടം ആളുകൾ. ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100കണക്കിന്‌ നേഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നേഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്. ഇതിനെതിരേ ഇവർ എത്തിച്ച നേഴ്സുമാരിൽ വൻ പ്രതിഷേധം ഉയരുന്നു. ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100കണക്കിന്‌ നേഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നേഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്.

വാർത്ത പുറത്ത് വന്നു അരമണിക്കൂറിനുള്ളിൽ ഇന്നസെന്റും കൂട്ടാളികളും ഭയന്ന് ജീവിക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി .അതോടെ തട്ടിപ്പിന് പിന്നിൽ ഇയാൾ ആണെന്നും പുറത്തായി .നിങ്ങളാണ് പറഞ്ഞതെന്നു റിയാം .നിങ്ങളെ അകത്താക്കും നിങ്ങളുടെ വോയിസ് ഉണ്ട് എന്നും ഇന്നസെണ്ടും കൂട്ടാളികളും ഭീഷണി മുഴക്കി .നേഴ്‌സുമാർ നെഞ്ചുപൊട്ടി കരയുകയാണ് .ഇവർക്ക് ഇവിടെ എങ്കിലും ജോലി കിട്ടിയാലും ഇവരെ ട്രാപ്പിലാക്കി ഈ ഏജന്റ് അവരെ തകർക്കും എന്നുമാണ് ഭീഷണി .ആരെങ്കിലും ജോലി തരുകയോ , ഓഫർ ലാറ്റെർ തന്ന തൊഴിലുടമയുടെ അംഗീകാരം കിട്ടുകയോ ചെയ്‌താൽ അവിടെ ജോലി കിട്ടിയാലും ഇവരെ നരകിപ്പിക്കും -പ്രൊബേഷൻ സമയത്ത് തോൽപ്പിക്കും അങ്ങനെ പകരം വീട്ടും എന്നും ഭയക്കുന്നു .അയർലന്റിൽ ഇത്തരം നിയമലേഖനത്തിന് എതിരെ പരാതി പൊലീസിന് മറ്റും കൊടുക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. പ്രവാസി നാടുകളിൽ സ്വന്തം നാട്ടുകാരേ ചതിക്കുന്ന ഇത്തരം തട്ടിപ്പ് സഘങ്ങൾക്കെതിരേ ജന രോഷവും പ്രതിഷേധവും ഉയരേണ്ടതാണ്‌. നാളെ ആരും ഇവരുടെ ചതിയിൽ വീഴരുത്. അയർലന്റിൽ പൂട്ടികിടക്കുന്ന സ്ഥാപനങ്ങളുടെ പേരിലാണ്‌ ഇപ്പോൾ കേരളത്തിൽ നിന്നും നേഴ്സുമാരേ പണം വാങ്ങിച്ച് ഇറക്കി നരകിപ്പിക്കുന്നത്.

Top