ബിൻ ലാദന്റെ മകൻ വിവാഹം കഴിച്ചത് വേൾഡ് ടവർ സെന്റർ തകർത്ത ഭീകരന്റെ മകളേ

ലണ്ടന്‍:പിതാവ്‌ ദൗത്യത്തിൽ ജീവൻ വെടിഞ്ഞപ്പോൾ അനാഥയായ മകളേ വിവാഹം ചെയ്തത് അത്യഗ്ര ഭീകരൻ ബിൻ ലാദന്റെ മകനേ. ബിൻ ലാദൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ അമേരിക്കയേ ഞെട്ടിച്ച 9/11 വേൾഡ് ടവർ സെന്റർ അക്രമണത്തിന്റെ കൂടുതൽ വിവരങ്ങളാണ്‌ പുറത്ത്. ബിൻലാദൻ മൂലം പിതാവ്‌ നഷ്ടപെട്ട പെൺകുട്ടിക്ക് ലാദന്റെ തന്നെ നിർദ്ദേശ പ്രകാരം സ്വന്തം മകൻ ഒരു ജീവിതം കൊടുക്കുകയായിരുന്നത്രേ.

9/11 ആക്രമണം നടത്താന്‍ വിമാനം റാഞ്ചിയ ഭീകരന്‍ മുഹമ്മദ് അത്തയുടെ മകളാണിത്.ഗാര്‍ഡിയന്‍ നടത്തിയ അഭിമുഖത്തില്‍ ഒസാമയുടെ അര്‍ധ സഹോദരന്മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ‘മുഹമ്മദ് അത്തയുടെ മകളെ അവന്‍ വിവാഹം കഴിച്ചതായി ഞങ്ങള്‍ കേട്ടിരുന്നു. പക്ഷെ അവനിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. അഫ്ഗാനിസ്താനില്‍ തന്നെ ഉണ്ടാവും‘- അഹമ്മദ് വെളിപ്പെടുത്തി. ഒസാമയുടെ മരണശേഷം അല്‍ ഖ്വയ്ദ ഭീകര സംഘടനയുടെ ഉന്നത സ്ഥാനത്ത് ഹംസ എത്തിയെന്നും പിതാവിന്റെ മരണത്തിന് പകരം വീട്ടാന്‍ തയ്യാറെടുക്കുകയാവും എന്നുമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അഹമ്മദും ഹസനും കൂട്ടിച്ചേര്‍ത്തു.

ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയ ശേഷം അമേരിക്കന്‍ സൈന്യം അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത കത്തുകളില്‍ ഹംസ ബിന്‍ലാദനാണ് തന്റെ പിന്‍ഗാമിയെന്ന് ഒസാമ എഴുതിയതായി കണ്ടെത്തിയിരുന്നു. പാശ്ചാത്യ സൈനിക ഏജന്‍സികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഹംസ ബിന്‍ലാദനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒസാമയുടെ മറ്റുരണ്ട് മക്കളായ ഖാലിദും സഅദും നേരത്തെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഒസാമയുടെ മറ്റ് ഭാര്യമാര്‍ക്കും മക്കള്‍ക്കും ഒസാമയുടെ വധത്തിന് ശേഷം സൗദി അഭയം നല്‍കിയിരുന്നു. ഇവരെല്ലാം ഇപ്പോൾ സൗദിയിൽ സമാധാന ജീവിതം നയിക്കുകയാണ്‌.

ബിൻ ലാദൻ അമ്മക്ക് പൊന്നു മകൻ

ബിൻ ലാദൻ എന്ന കൊടും ഭീകരനേ കുറിച്ച് അമ്മ പറയുന്നത് പുറത്തുവന്നു. അമ്മക്ക് ലാദനേ കുറിച്ച് പറയാൻ ഏറെയുണ്ട്. ഇപ്പോഴും പൊന്നു മകൻ തന്നെ.കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തെ നാ​​​​ണംകു​​​​ണു​​​​ങ്ങി പ​​​​യ്യ​​​​നെ​​​​ന്നാ​​​​ണ്. പേരും പെരുമയും ഉള്ള രാജകീയ കുടുംബം ആയിരുന്നു ഇത്. അവൻ മാത്രമാണ്‌ പേരു ദോഷവും ചീത്തയും വരുത്തിയത്. ശാന്തനും, എല്ലാവരേയും സ്നേഹിക്കുകയും ചെയ്യുന്ന നല്ല പയ്യനായിരുന്നു. അവൻ എങ്ങിനെ ആ വഴിയിൽ എത്തി എന്നറിയില്ല. ജി​​​​ദ്ദ​​​​യി​​​​ലെ കൊ​​​​ട്ടാ​​​​ര​​​​സദൃ ശ്യ​​​​മാ​​​​യ ബം​​​​ഗ്ലാ​​​​വി​​​​ലാ​​​​ണ് ആ​​​​ലി​​​​യ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്.ആലിയയുടെ കൊട്ടാര വീട് പലയിടത്തും സ്വർണ്ണ പാളികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.ബി​​​​ൻ​​​​ലാ​​​ദ​​​​ൻ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഈ ​​​​വീ​​​​ട്ടി​​​​ൽ ഉ​​​സാ​​​​മ​​​​യു​​​​ടെ ചി​​​​ത്ര​​​​വും ഉ​​​​ണ്ട്. നി​​​​ർ​​​​മാ​​​​ണ വ്യ​​​​വ​​​​സാ​​​​യ​​​​മ​​​​ട​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന ബി​​​​ൻ ലാ​​​​ദ​​​​ൻ കു​​​​ടും​​​​ബം സൗ​​​​ദി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ന്പന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്.​​​കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് നാ​​​​ണംകു​​​​ണു​​​​ങ്ങി​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​സാ​​​​മ​​​​യെ​​​​ന്ന് അ​​​​മ്മ പ​​​​റ​​​​ഞ്ഞു. ദൈ​​​​വ​​​​ഭ​​​​ക്ത​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​രു​​​​പ​​​​തു​​​​ക​​​​ളി​​​​ൽ ജി​​​​ദ്ദ​​​​യി​​​​ലെ കിം​​​​ഗ് അ​​​​ബ്ദു​​​​ൾ അ​​​​സീ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം പ​​​​ഠി​​​​ക്ക​​​​വേ​​​​യാ​​​​ണ് ഉ​​​സാ​​​​മ വ​​​​ഴി​​​​തെ​​​​റ്റി​​​​യ​​​​തെ​​​​ന്നും അ​​​​മ്മ പ​​​​റ​​​​ഞ്ഞു.

Top