ആക്ഷേപങ്ങള്‍ക്ക് തെളിവ് സഹിതം പൊലീസ് മറുപടി; പാമ്പാടി അപകടത്തില്‍ സംഭവിച്ചത്‌

കോട്ടയം: പാമ്പാടിയില്‍ റോഡിലേക്ക് അശ്രദ്ധയോടെ എത്തിയ ഓട്ടോയെ ഇടിക്കാതെ വെട്ടിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അപകടസമയത്ത് അതുവഴി എത്തിയ മോട്ടോര്‍ വകുപ്പിന്റെ വാഹനം നിര്‍ത്താതെ പോയെന്ന് നവമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നിരുന്നു. ആക്ഷേപങ്ങള്‍ക്ക് തെളിവുസഹിതം മറുപടിയുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്.

വാഹനാപകടം നടന്നിട്ടും തൊട്ടു പുറകെ വന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. അപകടം നടന്നതിനു കുറച്ചു മുന്നിലായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം നിര്‍ത്തുന്നതും അതില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറങ്ങി അപകടസ്ഥലത്തേക്ക് വരുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

MVD

Posted by Kerala Police on Wednesday, July 25, 2018

മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുണ്ടായതിനു പിന്നാലെയാണ് കേരള പോലീസിന്റെ വിശദീകരണം. റോഡ് സൈഡിലുള്ള ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നു അശ്രദ്ധയോശട ഹൈവേയിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. നെടുംകുഴി ആര്‍ഐടി ഗവ. എന്‍ജിനീയറിങ് കോളേജ് ജംക്ഷനു സമീപമുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top