ഹൃദയപൂര്‍വ്വം നന്ദിയും പ്രതീക്ഷകളും സ്വപ്‌നങ്ങളും പങ്കുവെച്ച് പാര്‍വ്വതി

മലയാളികളുടെ പ്രിയ നടി പാര്‍വ്വതി സന്തോഷത്തിന്റെ പരകോടിയിലാണ്. ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ തരംഗമായതിന്റെ ആഹഌദത്തിലാണ് താരം.

സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാനായി പാര്‍വ്വതി ഫേസ്ബുക്ക് ലൈവിലെത്തി. ചിത്രം കണ്ട് അനുഗ്രഹിച്ച എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിപറയാന്‍ താരം മടികാട്ടിയില്ല.

Posted by Parvathy on Tuesday, November 14, 2017

ഒപ്പം പുതിയ വിശേഷങ്ങളും പാര്‍വ്വതി പങ്കുവെച്ചു. അഞ്ജലി മേനോന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. പാര്‍വ്വതിയുടെ ഫേസ്ബുക്ക് ലൈവിന് മികച്ച പ്രതികരണമാണ് ആരാധകരുടെ പക്ഷത്ത് നിന്നുള്ളത്.

Top