പാസ്പോർട്ട് നഷ്ടപെട്ടാൽ, തിരുത്താൻ, ജനനതിയതി മാറ്റാൻ എന്തു ചെയ്യണം വീഡിയോ കാണുക

പോലീസ് റിപോർട്ട് അനുകൂലമാണെങ്കിൽ പാസ്പോർട്ട് അടുത്ത ദിവസം നല്കും. പാസ്പോർട്ട് നഷ്ടപെട്ടാൽ, റീ ഇഷ്യൂ എന്നിവ എളുപ്പം. കാത്തിരിക്കേണ്ട..പഴയ പാസ്പോർട്ടിൽ നിങ്ങൾ ഒരു ക്ലിയർ പോലീസ് വേരിഫിക്കേഷൻ ഉണ്ടെങ്കിൽ ഒരു ദിവസം കൊണ്ട് പാസ്പോർട്ട് പുതിയത് നല്കും. നിലവിൽ പഴയ പാസ്പോർട്ടിൽ പോലീസ് വേരിഫിക്കേഷൻ ഉണ്ടേൽ ആദ്യം പുതിയ പാസ്പോർട്ട് ഒറ്റ ദിവസം കൊണ്ട് നടത്തും. പിന്നീട് വേരിഫിക്കേഷൻ നടത്തും. അതായത് ആദ്യം ഇഷ്യൂ..പിന്നീട് വേരിഫിക്കേഷൻ. വിദേശത്തേ എംബസികളിൽ പാസ്പോർട്ട് കിട്ടാൻ മാസങ്ങൾ എടുക്കുന്നത് പാസ്പോർട്ട് ഓഫീസിൽ നേരിട്ട് വന്നാൽ ഉണ്ടാകില്ല. പ്രവാസികൾക്ക് അവരവരുടെ എംബസീകളിൽ പോകാൻ ബുദ്ധിമുട്ടാണെങ്കിൽ നാട്ടിൽ വരുമ്പോൾ പാസ്പോർട്ട് സേവാ കേന്ദ്രത്തിലോ, ഓഫീസിലോ എത്തി പെട്ടെന്ന് കാര്യങ്ങൾ സാധിക്കാം.

പാസ്പോർട്ട് നഷ്ടപെട്ടതാണെങ്കിൽ പത്ര പരസ്യം നല്കി പണം കളയേണ്ട. ഇത് പലർക്കും അറിയില്ല. നിങ്ങളുടെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നല്കുക. പരാതി പോലീസ് രജിസ്റ്റർ ചെയ്തതിന്റെ രേഖയും അഫിഡവിറ്റും ഉണ്ടെങ്കിൽ പുതിയ പാസ്പോർട്ട് നല്കും. ഇതുമായി തൊട്ടടുത്ത പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തിയാൽ മതി.നിലവിലേ പാസ്പോർട്ടിൽ എന്ത് മാറ്റം വരുത്തണേലും പുതിയ പാസ്പോർട്ടായിരിക്കും ഇഷ്യൂ ചെയ്യുക. ജനന തിയതിയും തിരുത്താം. ഇതിന്‌ പാസ്പോർട്ട് എടുത്ത് 5വർഷം കാലാവധി എന്നൊന്നുമില്ല. പാസ്പോർട്ട് ഓഫീസറെ ജനങ്ങൾക്ക് നേരിൽ കാണാം. മുൻ കൂർ അനുമതി ഒന്നും വേണ്ട. എല്ലാ ദിവസവും 11.30വരെ പൊതുജങ്ങൾക്ക് വന്ന് നേരിൽ കാണാം. പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ പാസ്പോർട്ട് ഓഫീസർ പ്രശാന്ത് ചന്ദ്രൻ പങ്കുവയ്ക്കുന്നു.

Top