Gulf NRI News

പത്തനംതിട്ട ജില്ലാസംഗമം ഏഴാമത് വാര്‍ഷികം

ജിദ്ദ:പത്തനംതിട്ട ജില്ലാസംഗമം ഏഴാമത് വാര്‍ഷികംകിലോ പത്തിലെ ലയാലി
ആടിറ്റൊറിയത്തില്‍ വെച്ച്വര്‍ണ്ണാഭമായ ചടങ്ങുകളോട്കൂടിആഘോഷിച്ചു.
പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍സൗദി റോയല്‍
ഫാമിലി ആഡ്വൈസര്‍ ഡോ:ഫൈസ് അല്‍ആബിദീന്‍ ഏഴാമത്വാര്‍ഷികത്തിന്റെ
ഉത്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ്വര്‍ഷമായി പിജെഎസ് നടത്തിവരുന്ന
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയാര്‍ഹമാണെന്നും, അതിലുപരി
സംഘടനാമികവിനെക്കുറിച്ചുംഡോ:ഫൈസ് അല്‍ആബിദീന്‍ പ്രത്യേകം പരാമര്‍ശിച്ചു.
ജിദ്ദാമീഡിയ ഫോറം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍വണ്ടൂര്‍, പിജെഎസ്വനിതാ
വിഭാഗം പ്രസിഡന്റ്സുശീല ജോസഫ്, ബാലജനസംഗമം പ്രസിഡന്റ് ജോഷിന്‍ ജോസഫ്
എന്നിവര്‍ആശംസ നേര്‍ന്നു സംസാരിച്ചു.
പൊതുയോഗത്തിന് ശേഷംപത്തനംതിട്ടജില്ലാസംഗമം അംഗങ്ങള്‍ അവതരിപ്പിച്ചവിവധ
കലാപരിപാടികള്‍ പുതുമകൊണ്ടും അവതരണ ചാരുത കൊണ്ടും വേറിട്ട അനുഭൂതി
പകര്‍ന്നു. ശ്രീമതി സുധാ രാജു അണിയിച്ചൊരുക്കിയഅവതരണ നൃത്തത്തോടുകൂടി
തുടങ്ങിയ കലാപരിപാടികള്‍, ശ്രീമതിപ്രസീത മനോജ് അണിയിച്ചൊരുക്കിയ
കവിതാവിഷ്‌കാരം, ശ്രീമതി സംഗീത ഹരീഷ് ചിട്ടപ്പെടുത്തിയകുട്ടികളുടെ ഡാന്‍സ്,
പീജെഎസ്സിന്റെ യുവകലാകാരി ശ്രീലക്ഷ്മി സഞ്ജയനും സംഗവും അവതരിപ്പിച്ച
കഥാപ്രസംഗം, ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങളെ കോര്‍ത്തിണക്കി
വനിതാവിഭാഗംഅവതരിപ്പിച്ച സ്‌കിറ്റ്,ജിദ്ദയിലെ പ്രശസ്ത ഗായകനായ മിര്‍സാ
ഷരീഫിനൊപ്പം, പിജെഎസ് മ്യുസിക് ട്രൂപ്പ്അംഗങ്ങളായ എബി ചെറിയാന്‍, ജോബി
എന്നിവര്‍അവതരിപ്പിച്ച ഗാന സന്ധ്യ.സ്വന്തം ദുഃഖങ്ങള്‍ മറച്ചു വെച്ച്
മറ്റുള്ളവര്ക്കായി ജീവിക്കുന്നപ്രവാസികളുടെ വേദനയും,വികാരങ്ങളും,
സ്വപ്നങ്ങളുംഉള്‍കൊണ്ടുകൊണ്ട്സന്തോഷ് നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ
`തമസോമ ജ്യോതിര്‍ഗമയ’ എന്നലഖുനാടകം എന്നിവ മുഖ്യ ആകര്‍ഷകങ്ങളായ
പരിപാടികള്‍ ആയിരുന്നു. വൈസ് പ്രസിഡന്റ് റോയ് ടി. ജോഷ്വാ,കള്‍ച്ചറല്‍
സെക്രട്ടറി എന്‍. ഐ. ജോസഫ് എന്നിവര്‍കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കഴിഞ്ഞ വര്‍ഷം പന്ത്രണ്ടാംതരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ
പിജെഎസ്അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പുരസ്‌കാരം നെസ്മ നൌഷാദിന്
രക്ഷാധികാരി ഷുഹൈബ് പന്തളം യോഗത്തില്‍വെച്ച് സമ്മാനിച്ചു.
2016ലെ ഭാരവാഹികളായി തക്ബീര്‍പന്തളം (പ്രസിഡന്റ്), മനോജ് മാത്യു അടൂര്‍
(ജനറല്‍ സെക്രട്ടറി), ജയന്‍നായര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തതായി
രക്ഷാധികാരി ഷുഹൈബ് പന്തളം യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റ്
തക്ബീര്‍ പന്തളംവിഷന്‍2016 അവതരിപ്പിച്ചു. ജെനറല്‍സെക്രട്ടറി അന്‍സാര്‍ സംഘടനാ
റിപ്പോര്‍ട്ടും, നൌഷാദ്അടൂര്‍ ജീവകാരുണ്യ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വൈസ്പ്രസിഡന്റ് റോയ്ടി. ജോഷ്വാസ്വാഗതവും,ട്രഷറര്‍ മാത്യു തോമസ് നന്നിയും
പറഞ്ഞു. ടൂണി തോട്ടത്തില്‍അവതാരികയായിരുന്നു. അനില്‍ ജോണ്‍,ശശിനായര്‍, അലി
തേക്കുതോട്, വര്‍ഗിസ് ഡാനിയേല്‍, വിലാസ് അടൂര്‍,എബി ചെറിയാന്‍,സജി
കുറുഞ്ഞാട്ട്,മനോജ് മാത്യു,അയൂബ് പന്തളം, അനില്‍കുമാര്‍ പത്തനംതിട്ട, പ്രണവം
ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ റഷീദ്, സഞ്ജയന്‍ നായര്‍, സിയാദ് പടുതോട്, സതീശന്‍
പന്തളം തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Related posts

കാലാവസ്ഥാ വ്യതിയാനം മൂലം കുവൈത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

subeditor

ബഹ്‌റൈനില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാന കമ്പനികള്‍

ശുക്കൂറിനെ കാണാതായിട്ട് 17 വര്‍ഷം; കണ്ണീരുണങ്ങാതെ കുടുംബം കാത്തിരിക്കുന്നു

subeditor

നേഴ്സുമാർ അറിയുക, അയർലന്റിലേക്ക് ജോലിക്ക് പോകാൻ ഏജന്റുമാർ വേണ്ട,റിക്രൂട്ട്മെന്റും വിമാനകൂലിവരെ ഫ്രീ,

subeditor

ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷയൊരുക്കാനായി റോബര്‍ട്ട്

കുവൈറ്റ് ഇഖാമ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെടുത്തും, പ്രവാസികൾക്ക് ആശങ്ക

subeditor

അഴിമതിക്കെതിരേ സൗദിയുടെ വാൾ: അറസ്റ്റുകൾക്ക് കാരണമുണ്ട്, ബാങ്കുകളുടെ പണവും രാജ്യ സ്വത്തുക്കളും രാജകുമാരന്മാരുടെ പോകറ്റിൽ

subeditor

സൗദിയിൽ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു

subeditor

യു.എ.ഇ പുറംകടലിൽ മലയാളിയടക്കം 18 ഇന്ത്യൻ യുവാക്കൾ ഭക്ഷണവും വെള്ളവുമില്ലാതെ എട്ട് മാസത്തോളം ദുരിത ജീവിതം നയിക്കുന്നു

ഗള്‍ഫില്‍ നിന്ന് കരിപ്പൂരിലേക്ക് ഇനി വിമാനമില്ല; വിമാനകമ്പനികള്‍ സര്‍വീസ് റൂട്ടുകള്‍ കൊച്ചിയിലേക്ക് മാറ്റി

subeditor

ഒമാനിൽ മലയാളി വൈദീകൻ അന്തരിച്ചു

subeditor

ദുബായ് ബീച്ചില്‍ അപകടത്തില്‍പ്പെട്ട് മരിച്ച മലയാളിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഭാര്യ

subeditor

ഫോൺ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

subeditor

അബുദാബി മുശിരിഫ് മാളില്‍ പാരമ്പര്യവും, സംസ്‌കാരവും ഇഴചേര്‍ന്ന ഫോട്ടോ പ്രദര്‍ശനം

special correspondent

ഗള്‍ഫ് ലോകത്തെ ചോരയില്‍ മുക്കാന്‍ തയ്യാറെടുത്ത് ഹൂഥികള്‍ ; യുഎഇ ലക്ഷ്യമിട്ട് മിസൈല്‍ വിട്ടു

subeditor12

സൗദിയില്‍ വമ്പന്‍മാരെ പൂട്ടാന്‍ പുതിയ നടപടി

pravasishabdam online sub editor

ജയ്ഹിന്ദ്‌വാര്‍ത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു: പ്രിയ ഉണ്ണികൃഷ്ണന്‍ മികച്ച കഥാകാരി; ഡോ.നന്ദകുമാര്‍ ചാണയില്‍ മികച്ച കവി

subeditor

ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണികള്‍ ഖത്തറില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നു