ഒടുവിൽ ജനവും വിളിച്ച് കൂവി, നീ അമ്മയേ കൊന്നവൾ, തലതാഴ്ത്തി ശശികല

ചെന്നൈ: ഒരു കൊടും കുറ്റവാളിക്കെതിരായ ജനരോക്ഷമായിരുന്നു ശശികല ജയിലിലേക്ക് പോയപ്പോൾ തമിഴ് നാട്ടിൽ. ശശികലയേ ജനം മുഖത്ത് നോക്കി വിളിച്ചു കൂവി..നീ ഞങ്ങളുടെ അമ്മയേ കൊന്നവൾ….എന്ന് പരസ്യമായി ജനം അവരുടെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു. ജയിലിലേക്ക് ജനം പരിഹസിച്ചും കൂകിവിളിച്ച് കളിയാക്കിയുമാണ്‌ ശശികലയേ യാത്രയാക്കിയത്. മാത്രമല്ല ബാങ്ക്ളൂരിൽ ശശികല ചെന്നപ്പോൾ അവിടുത്തേ തമിഴന്മാരും വെറുതേ ഇരുന്നില്ല. ജയിലിന്‌ സമീപം ശശികലക്ക് വസ്ത്രവും ജയിലിൽ കഴിയാൻ ആവശ്യമായ ടി.വി, ചെരിപ്പ്, സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്നിവയുമായി വന്ന കാർ ജനം അടിച്ചു തകർത്തു.

ജയലളിതയുടെ വരവിനെ അനുസ്മരിപ്പിച്ച് പത്ത് വാഹനങ്ങളുടെ അകമ്പടിയോടെ രാജകീയമായാണ് ശശികലയും എത്തിയത്. ജയിലിന് അര കിലോമീറ്റർ അകലെ ബാരിക്കേഡ് ഉയർത്തി, പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ജനം തടിച്ചുകൂടിയിരുന്നു. ഹൊസ റോഡിൽനിന്നു ജയിൽ റോഡിലേക്ക് വാഹനവ്യൂഹം തിരിഞ്ഞതോടെ പിന്നിലെ വാഹനങ്ങൾക്കുനേരെ ആൾക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. മുഷ്ടിചുരുട്ടിയും കല്ലുകൊണ്ടും വാഹനങ്ങളിൽ ഇടിച്ചും നമ്പർ പ്ലേറ്റുകൾ ചുരുട്ടി മടക്കിയും വാഹനങ്ങളുടെ ഡോറിൽ പിടിച്ചുവലിച്ചും അവർ പ്രതിഷേധിച്ചു.കലി തീരാതെ ശാപവാക്കുകൾ ചൊരിയുകയും ചെരിപ്പൂരി വാഹനങ്ങളിൽ അടിക്കുകയും ചെയ്തു.

ഒടുവിൽ പൊലീസ് ലാത്തി വീശിയതോടെയാണ് സ്ഥിതിഗതി നിയന്ത്രണവിധേയമായത്. അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പിന്നീട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ജഡ്ജി അശ്വത്ഥ നാരായണയുടെ നേതൃത്വത്തിലുള്ള പ്രത്യേക കോടതി, സെൻട്രൽ ജയിൽ വളപ്പിലേക്ക് മാറ്റിയത്. നഗരത്തിലെ സിറ്റി സിവിൽ കോടതിയിൽനിന്നു കോടതിമുറി ജയിലിലേക്ക് മാറ്റാൻ ബെംഗളൂരു സിറ്റി പൊലീസ് നൽകിയ അപേക്ഷ ഹൈക്കോടതി രജിസ്റ്റ്രാർ അംഗീകരിക്കുകയായിരുന്നു. ജനരോക്ഷം കണ്ട് ശശികല ഉടനീളം പകച്ചു നിന്നു. ഒന്നും മിണ്ടാതെ അവർ പലപ്പോഴും ജനത്തേ നോക്കാതെ തല താഴ്ത്തിപിടിച്ചു…ശരിക്കും ഒരു കുറ്റവാളിയേ പോലെ തന്നെ…33 വർഷമായി അമ്മയെ കബളിപ്പിച്ച ‘ചിന്നമ്മ’യെ നൂറു വർഷം ജയിലിലടക്കണം.“നാട് ഭരിക്കാൻ വന്നിരിക്കുന്നു, ഇനി ജയിലിൽ പോയി സിഡി വിൽക്കട്ടെ”- തടിച്ചു കൂടിയവർ വിളിച്ചു പറഞ്ഞു.

Top