Top one news

ആശങ്കയോടെ പെരുമ്പാവൂര്‍ ;അഴിഞ്ഞാടി ഇതരസംസ്ഥാനക്കാര്‍

പെരുമ്പാവൂര്‍: രണ്ട് വര്‍ഷം മുമ്പ് നിയമവിദ്യാര്‍ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കൈകളാല്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇന്നും പെരുമ്പാവൂര്‍ മുക്തരായിട്ടില്ല. അതിന് പിന്നാലെയാണ് കോളെജ് വിദ്യാര്‍ഥിനിയെ മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ വരുന്നത്. പെരുമ്പാവൂരിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. അതുകൊണ്ട് തന്നെ പെരുമ്പാവൂരിനും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലുമുള്ളവര്‍ ആശങ്കയിലാണ്.

നിരവധി പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂരില്‍ ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികളാണ് സ്ഥിരതാമസക്കാരായുള്ളത്. ഇവര്‍ക്കിടയില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരും ഏറെയുണ്ടെന്നതാണ് വസ്തുത. നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും സംഭവിച്ചിരിക്കുന്നത്. വാഴക്കുളം എം.ഇ.എസ് കോളെജ് വിദ്യാര്‍ഥി നിമിഷയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂര്‍ഷിദാബാദ് സ്വദേശിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പെരുമ്പാവൂരിലെ എ.കെ ഫ്‌ളവേഴ്‌സ് എന്ന കടയില്‍ ജോലി നോക്കി വരികയായിരുന്നു.

നിമിഷയുടെ മുത്തശിയുടെ കഴുത്തില്‍ കിടന്ന മാല ബിജു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജു നിമിഷയെ കുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവ് തമ്പിക്ക് പരിക്കേറ്റത്. കഴുത്തില്‍ കുത്തേറ്റ നിമിഷ കുഴഞ്ഞുവീണു. നിമിഷയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും ബിജുവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. നിമിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നിയമ വിദ്യാര്‍ഥിനിയെ 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു. 2016 ജൂണ്‍ 14ന് കേസിലെ പ്രതി അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ പ്രതിക്ക് വധശിക്ഷയും വിധിച്ചു.

Related posts

ഇത്തരം ജോലി ചെയ്യുന്നവരെ ആനുകൂല്യം പോലും നല്‍കാതെ പിരിച്ചുവിടാന്‍ സൗദിയില്‍ തീരുമാനം

സൗദി അറേബ്യ യാഥാസ്ഥിതികരുടെ ലോകമാണെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ചുട്ടമറുപടി ;സ്ത്രീ ശാക്തീകരണത്തിന്റെ പാതയില്‍ രാജ്യം

കെ ബാബുവിന്റെ മകളുടെ ലോക്കറുകളില്‍ സ്വർണഖനികള്‍

subeditor

ആ വാട്‌സപ്പ് സന്ദേശം തുറക്കരുത്: പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

ബിജെപി സമരപ്പന്തലിൽ എത്തി അഗ്നിഗോളമായത് വേണുഗോപാല്‍ എന്ന വേണു

subeditor10

ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല, മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ

subeditor10

മാമുക്കോയക്കു നേരേ രൂക്ഷമായ പ്രതികരണം, സമുദായത്തിൽ നിന്നും ട്രോൾ പൂരം, ശകാരം

pravasishabdam news

അസാധു നോട്ടുകൾ ഇനി അക്കൗണ്ട് ഇല്ലാത്തവർക്ക് മാറ്റാൻ പറ്റില്ല

subeditor

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എത്തി മടങ്ങി, യുവതികള്‍ ഒരുങ്ങിയിരിക്കുന്നു; ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

subeditor10

സൗദിക്കും, യു.എ.ഇക്കും എതിരേ വാർത്ത പുറത്തുവിട്ടത് ഖത്തറല്ല, റഷ്യയെന്ന് കണ്ടെത്തൽ

subeditor

കിട്ടിയതൊന്നും പോര…. വീണ്ടും മലകയറണമെന്ന് ബിന്ദുവും കനക ദുര്‍ഗ്ഗയും; സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ്

subeditor5

താജ്മഹൽ മനോഹരമായ ശ്മശാനം: ഹരിയാന മന്ത്രി അനിൽ വിജ്

ഖത്തറുമായുള്ള നയതന്ത്രബന്ധം 5 ഗൾഫ് രാജ്യങ്ങൾ​ ഉപേക്ഷിച്ചു

subeditor

എന്നോടുള്ള സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചു നല്‍കും: മോദി

എ.ആർ റഹ്മാനേ വയ്ച്ച് ഗോകുലം ഗോപാലന്റെ ബിസിനസ് : ഷോയുടെ മറവിൽ നികത്തിയത് പാടവും ചതുപ്പും

subeditor

ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇനി സ്ത്രീകളെ ജയിലില്‍ അടയ്ക്കില്ല : സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു

കുവൈത്ത് ആയിരം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യും, നോർക്ക, ഒഡേപെക്, തമിഴ്‌നാട് സർക്കാരിന് കീഴിലെ ഓവർസീസ് മാൻപവർ കോർപ്പറേഷൻ എന്നിവ വഴി

subeditor

പെട്രോൾ വിലയും 100 കടക്കും? ക്രൂഡ് ഓയിൽ വില 100ഡോളർ കടക്കുമെന്ന്, ഗൾഫ് ചിരിക്കുന്നു, ഭയപ്പാടോടെ ഇന്ത്യൻ ജനം

subeditor