ചെന്നൈയില്‍ മലയാളി വൃദ്ധയെ റൂട്ട്‌വീലര്‍നായ്ക്കള്‍ കടിച്ചു കൊന്നു

ചെന്നൈ: മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. ചെന്നൈയിലെ ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് മരിച്ചത്. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട്വീലര്‍ നായ്ക്കളാണ് ഗൗരിയെ കടിച്ചു കൊന്നത്. ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം മുഖം കടിച്ചു പറിച്ച നിലയിലാണ്കാണപ്പെട്ടത്. മരിച്ച വൃദ്ധയും ഭര്‍ത്താവ് ചന്ദ്രശേഖറിനൊപ്പമാണ് താമസിച്ചിരുന്നു.

ഇതേ കെട്ടിടത്തില്‍ തന്നെ മുകള്‍ നിലയിലാണ് മകന്‍ സന്തോഷും കുടുംബവും താമസിച്ചിരുന്നത്. മകന്റെ കുടുംബവുമായി നായ്ക്കള്‍ വളരെ ഇണങ്ങിയിരുന്നു. എന്നാല്‍ ഗൗരിയും ഭര്‍ത്താവും നായ്ക്കളോട് അടുത്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ മകന്റെ വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയപ്പോള്‍ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. നായ്ക്കള്‍ ടെറസിലുണ്ടെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top