നമിതയും ഫഹദും ഷൂട്ടിങ്ങിനിടയിൽ കടലിൽ വീണു, ഒഴിവായത് സിനിമാലോകത്തേ വലിയ ദുരന്തം

പനാജി: മലയാള സിനിമയിലെ പ്രമുഖതാരങ്ങൾ ഷൂട്ടിങ്ങിനിടയിൽ കടലിൽ അപകടത്തിൽ പെട്ടു.പനാജിയില്‍ ഷൂട്ടിംഗിനിടെ കടലില്‍ വീണ സിനിമാതാരങ്ങളായ ഫഹദ് ഫാസിലിനും നമിതാ പ്രമോദിനും രക്ഷകനായത് ലൈഫ് ഗാര്‍ഡ്. അടുത്തിടെ സിനിമാ ചിത്രീകരണത്തിനിടെ രണ്ടു കന്നഡ നടന്മാര്‍ തടാകത്തില്‍ വീണ് മരിച്ചിരുന്നു. അന്ന് ഉണ്ടായ സുരക്ഷാ വീഴ്ച്ച വലിയ ചര്‍ച്ചയായിരുന്നു.കടൽ വെള്ളത്തിൽ വീണ ഇരുവരും ഉപ്പുവെള്ളം കുടിക്കുകയും ശ്വാസ തടസം ഉണ്ടാവുകയും ചെയ്തു.വലിയ അപകടത്തിൽനിന്നാണ്‌ മലയാള സിനിമാ ലോകം രക്ഷപെട്ടതെന്നും പറയാം.റാഫിയുടെ റോള്‍ മോഡല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ചിത്രത്തില്‍ വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോട്‌സ് ട്രെയിനറായി വേഷമിടുന്ന നമിത ഫഹദിനെ പരിശീലിപ്പിക്കുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. നമിത ഫഹദിനേ നീന്തൽ പഠിപ്പിക്കുകന്ന സീനായിരുന്നു. നീന്താൻ ഒട്ടും അറിയില്ലാത്ത ഫഹദ് ചെറുതായി വെള്ളത്തിൽ മറിയുകയും നമിത പിടിച്ചുയർത്തുന്നതും ആയിരുന്നു ചിത്രീകരിക്കേണ്ടത്. ജെറ്റ് സ്‌കൈയില്‍ ഇവരെ കടലിലേക്ക് കൊണ്ടുപോകുമ്പോള്‍ തിരമാല ശക്തമായി അടിച്ചു കയറുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ഇരുവരും രണ്ട് വശത്തായി വെള്ളത്തില്‍ വീണു.

ലൈഫ് ഗാര്‍ഡ് ആദ്യം തന്നെ ഇതു കണ്ടെങ്കിലും അഭിനയത്തിന്റെ ഭാഗമാണെന്ന് കരുതി കാര്യമാക്കിയില്ല. അവസാനം സിനിമാപ്രവര്‍ത്തകര്‍ കരയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗാര്‍ഡ് വന്ന് ഇരുവരെയും രക്ഷിച്ചത്. കടലിന്റെ നല്ല ആഴമുള്ള ഭാഗത്താണ് ഇവര്‍ വീണത്. നീന്തലറിയാമെങ്കിലും കടലില്‍ നീന്തുക പ്രയാസകരമാണെന്നു രക്ഷപ്പെട്ടശേഷം നമിത പറഞ്ഞു. സ്‌കൂബാ ഡൈവിംഗ് ഉള്‍പ്പെടെയുള്ള ജല കായികഇനങ്ങള്‍ക്കായി ആളുകള്‍ പോകുമ്പോള്‍ കൂടെ സഹായത്തിന് ആള് കാണും. നമിതയ്ക്ക് ഇത്തരത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. അതിന് ശേഷമാണ് ഷൂട്ടിംഗ് തുടങ്ങിയത്. നീന്തല്‍ അറിയാവുന്നത് കൊണ്ട് പരിശീലനം ആസ്വദിച്ചാണ് ചെയ്തതെന്ന് നമിത പറഞ്ഞു.

സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് നമിത എത്തുന്നത്. ഇരുകൈകളിലും പ്രത്യേക ഡിസൈനിലുള്ള ടാറ്റു പതിപ്പിച്ചിട്ടുണ്ട്. കുറേ നാളായി പുതിയൊരു ഗെറ്റപ്പില്‍ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അതിന് സാധിച്ചതെന്നും നമിത പറയുന്നു. സ്‌പോട്‌സ് പശ്ചാത്തലമായതിനാല്‍ മുടിയുടെ നീളം കുറച്ചതും നമിതയുടെ തീരുമാനമായിരുന്നു. സിനിമ വ്യത്യസ്ഥത നിറഞ്ഞതായിരിക്കുമെന്നും നമിത പറയുന്നു.

Top