പ്രവാസി ശബ്ദം ഇനി ഫിജോ ജോസഫ് നയിക്കും

പ്രവാസി ശബ്ദം ഓൺലൈൻ വെബ്സൈറ്റിനു പുതിയ നേതൃത്വം. ഫിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും ഇനി പോർട്ടലിന്റെ വാർത്താ ലോകം നയിക്കുക. ഏറ്റുമാനൂർ സ്വദേശിനിയായ ഫിജോ ജോസഫ് എന്ന ഫിജോ ഹാരിഷ് മാധ്യമ രംഗത്ത് കേരളാ ബ്രേക്കിങ്ങ് ന്യൂസ് എന്ന അച്ചടി പത്രവുമായി ഒറ്റയാൾ പോരാട്ടം നടത്തിയ അപൂർവ്വതകൾ നിറഞ്ഞ വനിതാ ജേണലിസ്റ്റാണ്‌.

നിരവധി മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.2006ൽ മുതൽ മാധ്യമരംഗത്തു സജീവ സാന്നിധ്യമായുണ്ട് . ആലപ്പുഴ രൂപതയുടെ ആത്മീയ പത്രത്തിൽ ഫാദർ വിജയ് ഐസക്കിന്റെ ശിഷ്യത്വത്തിൽ ആണ് ഇവരുടെ മാധ്യമജീവിതത്തിന്റെ തുടക്കം. ജന്മ ഭൂമി ആലപ്പുഴ ബ്യൂറോയിൽ, എ.റ്റി . എൻ പ്രാദേശിക ചാനൽ എഡിറ്റർ, ,ശാന്തി ഭവൻ ചാനൽ എഡിറ്റർ, എന്നീ നിലയിലും, മാനേജ്മെന്റ് മേഖലയിൽ ഏഷ്യാനെറ്റ് കേബിൾ വിഷൻ മാർകറ്റിങ്ങ് വിഭാഗത്തിലും പ്രവർത്തിച്ചു . അതോടൊപ്പം തന്നെ പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ ഉറച്ച നിലപാടുകളുമായി നിലകൊണ്ടു .

ഫിജോ ജോസഫ് ആയിരിക്കാം ഒരു പക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ഫേസ്ബുക്ക് ലൈവുകൾ നടത്തിയ വനിത. അവരുടെ ലൈവുകൾ എല്ലാം പച്ചയായതും തുറന്നടിക്കുന്നതുമായ പ്രതികരണവും വ്യക്തിത്വവും കാണിച്ചു തരും. അവിടെ അവർ പലരേയും വിമർശിക്കും..എതിരാളികളേ രൂക്ഷമായ ഭാഷയിൽ നേരിടും , ഒപ്പം കരച്ചിലും, ചിരിയും എല്ലാം നിറഞ്ഞുൽക്കുന്ന പച്ചയായ സ്ത്രീ. ഫേസ് ബുക്കിൽ ഒരു ലക്ഷത്തോളം ഫാൻസ് ഫിജോ ജോസഫിനുണ്ട്. സാമൂഹിക പ്രവർത്തക, നിരവധി അശരണരാരയ സ്ത്രീകളുടെ കണ്ണീരൊപ്പുകയും സഹായം എത്തിക്കുകയും ചെയ്യുന്നു.ഫിജോയുടെ ഭയക്കാത്തതും, കർശനമായതുമായ നിലപാടും, ആർക്കും ഭയപ്പെടുത്താനാവാത്ത വ്യക്തിത്വവും ആണ്‌ പ്രവാസി ശബ്ദം അവരിലേക്ക് എത്താൻ കാരണം. ഒന്നും മറച്ചുവയ്ക്കാത്ത തുറന്നടിച്ച പ്രതികരണം.

സ്ത്രീ എന്നാൽ ദുർബലതയും, ഭയക്കാരിയുമല്ലെന്ന് ഇവർ സാക്ഷി. നിരവധി പേരുടെ പൊയ്മുഖങ്ങൾ അഴിപ്പിച്ച , ശക്തയായ പെണ്മുഖം .നിരവധി ആളുകൾ ഇവരുടെ പോരാട്ടത്തിൽ തറപറ്റിയിട്ടുണ്ട്..കേരള ഓൺലൈൻ മാധ്യമ ചരിത്രത്തിൽ സമാനതകൾ ഇല്ലാതെ മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ പുറത്തുകൊണ്ടുവരുന്ന പ്രവാസി ശബ്ദം ഇനി കൂടുതൽ കരുത്തോടെ മുന്നേറും. വായനക്കാർക്കും ജനങ്ങൾക്കും നേരിട്ട് ബന്ധപ്പെടാവുന്ന ഒരു പ്ളാറ്റ്ഫോമിൽ ഒരു ജനകീയ പത്രാധിപർ എന്ന പുതിയ പദ്ധതി കൊണ്ടുവരും. വൻ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നവരിലേക്ക് അവരുടെ എല്ലാ സ്വകാര്യതയും സംരക്ഷണവും ഉറപ്പുവരുത്തി ഇനി ഫിജോ ജോസഫും ടീമും എത്തിയിരിക്കും. ഭർത്താവ്‌ ഹാരിസ്,മക്കൾ 5പേർ .ഇനി പ്രവാസി ശബ്ദം ചീഫ് എഡിറ്റർ എന്ന സ്ഥാനത്തുള്ള ഫിജോ ജോസഫിനേ കൂടുതൽ അറിയാം പരിചയപ്പെടാം

Top