ഫോൺ കുരുക്കിൽ ഇതുവരെ കാണാതായത് 15 പെൺകുട്ടികളെ

തികച്ചും സ്വാര്‍ത്ഥത നിറഞ്ഞ ഒരു ലോകത്തില്‍ ആണ് നാം ജീവിക്കുന്നത്.അല്‍പ നേരത്തെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്ത് ചെയ്യാനും ആരെ എതിര്‍ക്കാനും ഇന്നത്തെ തലമുറയ്ക്ക് സാധിക്കുന്നത്‌ ആ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കൊണ്ടാണ്.ഇന്ന് സ്മാര്‍ട്ട്‌ ഫോണുകളും ഇന്റര്‍നെറ്റും ആണ് കുട്ടികളുടെ ജീവിതം നിയന്ത്രിക്കുന്നത് .ഇന്റര്‍നെറ്റ്‌ ഇല്ലാതെ ഒരു ദിവസം ചിലവഴിക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് ആകുമോ എന്നത് സംശയകരം ആണ് .

അത്രമാത്രം അടിമപ്പെട്ടിരിക്കുന്നു ഇന്നത്തെ തലമുറ ഇന്റെര്നെട്ടിനോടും സ്മാര്‍ട്ട്‌ ഫോണിനോടും.സ്മാര്‍ട്ട്‌ ഫോണുകളും ഇന്റര്‍നെറ്റ്‌ ഇനും ഒരുപാട് നല്ല വശങ്ങള്‍ ഉണ്ട്.ലോകത്തെ തന്നെ വിരല്‍ തുമ്പില്‍ എത്തിക്കുകയാണ് ഇവ ചെയ്യുന്നത്..വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാനും,വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ സാധനങ്ങള്‍ വാങ്ങുവാനും,പണമിടപാടുകള്‍ നടത്താനും,ബന്ധങ്ങള്‍ നിലനിര്‍ത്താനും ,വാര്‍ത്തകള്‍ അറിയാനും,പല കാര്യങ്ങളില്‍ പ്രതിഷേധിക്കാനും സാധിക്കുന്നത്‌ ഇന്റര്‍നെറ്റ്‌ നല്‍കിയ ഗുണങ്ങളിലെ പ്രധാനപ്പെട്ടവയാണ് .എന്നാല്‍ അധികം ആയാല്‍ അമൃതും വിഷം എന്ന് പറയും പോലെ.

ഒരുപാട് ഗുണങ്ങള്‍ നിറഞ്ഞ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ ഫോണുകള്‍ക്കും നമ്മുടെ ജീവിതം വരെ തകര്‍ത്തു തരിപ്പണം ആക്കാനുള്ള ആവതും ഉണ്ടെന്നു നമ്മള്‍ അറിയേണ്ടിയിരിക്കുന്നു .എന്നാല്‍ ഇന്റര്‍നെറ്റിനെ അല്ല നാം ഈ സാഹചര്യത്തില്‍ പഴിക്കേണ്ടത് .സ്വന്തം മനസ്സിനെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ ആവാത്ത നമ്മുടെ മനസ്സിനെ ആണ് നമ്മള്‍ പഴി ചാരേണ്ടത്.ഇന്റര്‍നെറ്റ്‌ ഒരു മാധ്യമം മാത്രം ആണ്.

അതിനെ നള രീതിയിലും മോശം രീതിയിലും ഉപയോഗിക്കാന്‍ ആവും..അതെങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഇരിക്കുന്നത് നമ്മുടെ കൈകളില്‍ ആണ്.ഒരു മിസ്സ്ഡ് കോളില്‍ അല്ലെങ്കില്‍ നവ മാധ്യമങ്ങളിലെ ഒരു മേസേജിലോ തുടങ്ങുന്ന ബന്ധങ്ങള്‍ അത്രയും വര്ഷം സ്നേഹിച്ചു വളര്‍ത്തി വലുതാക്കിയ മാതാ പിതാക്കളെ വരെ തള്ളി പറഞ്ഞു ഇറങ്ങി പോക്കുകളില്‍ അവസാനിക്കുന്ന കഥകള്‍ നമ്മള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്.

അതിനു ഇന്റര്‍നെറ്റിനെ അല്ല പഴിക്കേണ്ടത് .അവയ്ക്ക് നാം നിശ്ചയിച്ച അമിത സ്വാതന്ത്ര്യത്തെ ആണ്.ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്.എന്നാല്‍ അവയ്ക്ക് അടിമയാകാതിരിക്കാന്‍ ശ്രമിക്കേണ്ടത് നമ്മള്‍ ആണ്.നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആവണം.ഇങ്ങനെ മിസ്ഡ് കോളിലും മേസേജിലും തുടങ്ങി ഒളിചോട്ടത്തിലും പീഡനങ്ങളില്‍ അവസാനിക്കുന്ന എത്രയോ വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു.മിക്ക വാര്‍ത്തകളിലും 20 വയസിനു കീഴെ ഉള്ള ചെരുപ്പക്കാരുകള്‍ ആണ് ഇത് പോലുള്ള ചതി കുഴികളില്‍ അകപ്പെടുന്നത് .ആ പ്രായം വികാരങ്ങളുടെ പ്രായം ആണ്.മുതിര്‍ന്നവരെ ധിക്കരിക്കാനും നമ്മളോട് സ്നേഹം കാണിക്കുന്നവരെ അമിതമായി വിശ്വസിക്കാനും തോന്നുന്ന അപകടം നിറഞ്ഞ ഒരു പ്രായം.

ആ കൌമാരത്തെ മുതലെടുക്കുകയാണ് ഇത്തരം സാമൂഹ്യ വിരുതന്മാര്‍ ചെയ്യുക.കപട സ്നേഹം നടിച്ച് ചതിയുടെ വലയില്‍ വീഴ്ത്തി സുന്ദരമായ ജീവിധം വാഗ്ദാനം ചെയ്തു സ്വന്തം വീട് ഉപേക്ഷിച്ചു വരാന്‍ അവരെ പ്രേരിപ്പിക്കുന്നു.എന്നാല്‍ കാത്തിരിക്കുന്നത് ദുരിതം നിറഞ്ഞ ജീവിതവും അനുഭവങ്ങളും ആണ് എന്ന് വളരെ വൈകിയേ അവര്‍ മനസിലാക്കുന്നുള്ളൂ.

അപ്പോഴേക്കും ജീവിതം കൈ വിട്ടു പോയി കാണും.കുറ്റബോധം ഉണ്ടായിട്ടു കാര്യമില്ല.ജീവിതത്തെ പഴയ പടി ആക്കുവാന്‍ കുറ്റബോധത്തിന് ആവുകയും ഇല്ല.ഇത് പോലുള്ള ചതി കുഴികളില്‍ വീഴാതിരിക്കാന്‍ അവനവന്‍ തന്നെ കരുതണം.ആരെയും അമിതമായി വിശ്വസിക്കരുത് .നമുടെ ജീവിതത്തില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കും നല്‍കരുത്.മാതാപിതാക്കളുടെ ഉപദേശങ്ങള്‍ നല്ല രീതിയില്‍ അംഗീകരിക്കുക.നമ്മളെ ക്കാള്‍ ലോകപരിചയം അവര്‍ക്കുണ്ട് എന്നത് മനസിലാക്കി അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുക.സ്വന്തം മക്കളുടെ നന്മ മാത്രമേ ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുകയുള്ളു.

Top