Business Top Stories

ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഡയറക്റ്റ് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍സപ്ലൈസ്-ഉപഭോക്തൃ വകുപ്പ് മന്ത്രി പി തിലോത്തമന്‍ തുടക്കം കുറിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുന്ന ഫിജികാര്‍ട്ട്.കോം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ തോതില്‍ ഗുണകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി തിലോത്തമന്‍ പറഞ്ഞു.

ഫിജികാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഭാവിയില്‍ വലിയ തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുകയാണ്. 2025 ആകുമ്പോഴേക്കും വിപണിയുടെ 25 ശതമാനം കച്ചവടം ഇത്തരം സ്ഥാപനങ്ങളിലൂടെയായിരിക്കും നടക്കുകയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകവിപണിയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന് ഇന്ന് സുപ്രധാന സ്ഥാനമാണുള്ളത്. കേരളവും ഈ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഫിജികാര്‍ട്ട്.കോം പോലുള്ള സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതായിരിക്കും സര്‍ക്കാര്‍ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളെന്ന് അദ്ദേഹം അറിയിച്ചു. ഈ മേഖലയിലെ കള്ളനാണയങ്ങള്‍ക്ക് തടയിടുന്നതിനും നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് 2010ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കേരളം തയ്യാറാക്കിയിരിക്കുന്ന നിയമചട്ടക്കൂട്.

ന്യായമായി പ്രവര്‍ത്തിക്കുന്ന ഡയറക്റ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളെ മണിചെയിന്‍ എന്ന് സംശയിച്ച് നടപടിയെടുക്കുന്ന സ്ഥിതിവിശേഷത്തിന് ഇതോടെ അവസാനമാകും. ഫിജികാര്‍ട്ട്.കോം കേന്ദ്രത്തില്‍ എന്റോള്‍ ചെയ്ത സ്ഥാപനമാണ്. കേരളത്തിലും പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് തന്നെ എന്‍ റോള്‍ ചെയ്തു കഴിഞ്ഞു.

ഇന്ത്യക്കു പുറമേ നേപ്പാള്‍, മലേഷ്യ, യുഎസ് എന്നിവിടങ്ങളിലേക്കും സൗദി അറേബ്യ ഉള്‍പ്പെടെ ഇതര ജിസിസി രാജ്യങ്ങളിലേക്കും ഫിജികാര്‍ട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ വ്യക്തമാക്കി. ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്ന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പൊതുവായ ന്യൂനത പരിഹരിച്ചു കൊണ്ടാണ് ഡയറക്റ്റ് മാര്‍ക്കറ്റിംഗിനെയും ഇ-കോമഴ്‌സിനെയും സംയോജിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം എന്ന ആശയം ഉദിച്ചതും അത് ഫിജികാര്‍ട്ട്.കോമിന്റെ പിറവിയിലെത്തിയതും.

ഏത് ബിസിനസിന്റെയും ഏറ്റവും വലിയ അടിത്തറ അതിന്റെ വിശ്വാസ്യതയാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. അങ്കമാലി അഡ്‌ലെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്ടിയ ഫിജികാര്‍ട്ട്.കോമിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയി എന്നിവരും സന്നിഹിതരായിരുന്നു.

ഫിജികാര്‍ട്ട്.കോം ഗ്ലോബല്‍ വൈസ് പ്രസിഡന്റ് വി പി സജീവ് ബിസിനസ് പ്ലാന്‍ അവതരിപ്പിച്ചു. ഫിജികാര്‍ട്ട്. കോമില്‍ ലഭ്യമാകുന്ന ഗോള്‍ഡ്, ഡയമണ്ട് ആഭരണങ്ങളുടെ ലോഞ്ചിംഗ് ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു.

അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ എം എ ഗ്രേസി ടീച്ചര്‍, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസര്‍ തോമസ് ജോസഫ് തൂങ്കുഴി, പ്രമുഖ ന്യൂറോപ്പതി മെഡിക്കല്‍ കണ്‍സള്‍ട്ടന്റായ ഡോ. അനില്‍ ശര്‍മ, നാഷണല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നോയല്‍ ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ കലാ പരിപാടികളും അരങ്ങേറി.

ചുരുങ്ങിയ കാലംകൊണ്ട് തന്നെ യുഎഇ യില്‍ ഉപഭോക്താക്കളുടെ വ്യാപകമായ അംഗീകാരം നേടിയെടുത്ത ശേഷമാണ് ഫിജികാര്‍ട്ട്.കോം ഇന്ത്യയിലെത്തിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗജന്യമായി പാര്‍ട്ണര്‍ സ്റ്റോറുകള്‍ തുറന്ന് വില്‍പനയുടെ ലാഭവിഹിതം നേടാന്‍ കഴിയുന്നു എന്നത് ഫിജികാര്‍ട്ടിന്റെ വലിയ പ്രത്യേകതയാണ്. ഫിജികാര്‍ട്ട്.കോമിലെ അതേ ഉല്‍പന്നങ്ങള്‍ തെന്നയാണ് പാര്‍ട്ണര്‍ സ്റ്റോറുകളിലും ലഭിക്കുന്നത്. ഇതുവഴി വ്യക്തിക്ക് ഒരേസമയം ഉപഭോക്്താവും പാര്‍ട്ണറും ആകാന്‍ അവസരം ലഭിക്കുന്നു. യുഎഇ യില്‍ മാത്രം 20,000 പാര്‍ട്ണര്‍ സ്റ്റോറുകളുണ്ട്. 2022 ഓടെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ട് മുന്നോട്ടു നീങ്ങുന്നത്.

Related posts

പുറത്താക്കുമെന്ന് സഭയുടെ അന്ത്യശാസനം, സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം ഇങ്ങനെ

subeditor10

പട്ടാമ്പിയിൽ അക്രമി സംഘം വെട്ടി പരിക്കേൽപ്പിച്ച ഡി.വൈ.എഫ്.എ നേതാവ് മരിച്ചു.

subeditor

നടിയെ ആക്രമിച്ച കേസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും, കേസിലെ എല്ലാ പ്രതികളോടും ഇന്നു ഹാജരാകാന്‍ കോടതി

മാർപാപ്പയെ കൊട്ടാരത്തിൽ സ്വീകരിക്കുന്ന വൈദികരിൽ 5 പേർ മലയാളികൾ : ബലിയര്‍പ്പണത്തില്‍ മലയാളത്തിലും പ്രാര്‍ത്ഥന

subeditor5

ക്രൂരത വീണ്ടും, യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് സദാചാരക്കാർ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഇട്ടു

subeditor

‘ബിജുവും, രമ്യയും ഞങ്ങള്‍ക്ക് കൂടപ്പിറപ്പുകള്‍ തന്നെയാണ്, ചത്തൊണ്ടിരുന്നപ്പോഴും പാടി ചത്തവരല്ലേ നമ്മടെ അമ്മയപ്പന്മാര്‍, നമ്മളോട് പാടണ്ടാന്ന് പറയാന്‍ ഇവരൊക്കെ ആരാ’

subeditor10

കൊടുങ്ങല്ലൂരിൽ മധ്യവയസ്കനെ നഗ്നനാക്കി മർദിച്ച സംഭവം, അഞ്ച് സദാചാരക്കാരെ അറസ്റ്റ് ചെയ്തു

subeditor

സംസ്ഥാനത്താകെ തകര്‍ന്നത് 11,001 വീടുകള്‍

5 കുപ്പിവരെ ബിയർ വാങ്ങി കൈവശവും വീട്ടിലും സൂക്ഷിക്കാം, തടസം നീക്കി ഹൈക്കോടതി

subeditor

ഹമാസ് നേതാവിന്റെ കൊലപാതകം: ഗാസ-ഇസ്രയേല്‍ അതിര്‍ത്തി അടച്ചു

subeditor

പേരക്കുട്ടിയുമായിപൂന്തുറയിലെ കടൽവക്കിൽ ഒരമ്മ ;അറുപതു വയസ്സായ ബ്രിജിറ്റയുടെ കാത്തിരിപ്പു നീളുമോ?

ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്