അരുവിക്കര: ലൈംഗിംകാവശ്യത്തിനുവേണ്ടി സ്ത്രീകളെ പരസ്പരം വെച്ചുമാറുന്ന നിലയിലേക്ക് മന്ത്രിസഭാംഗങ്ങള്‍ അധപതിച്ചുവെന്നും മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വേശ്യാലയ സംസ്കാരമാണെന്നും  പിണറായി വിജയന്‍.  ഒരു കാലത്തും ഇത്ര അധമന്‍മാരായ മന്ത്രിമാരെ കേരളം കണ്ടിട്ടില്ളെന്നും സോളാര്‍കേസില്‍  ഒട്ടേറെ വസ്തുതകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും  അരുവിക്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിൽ ഭരണം നയിക്കുന്നത് അധോലോക സംഘമാണെന്നും അവരെ വലിച്ചെറിയാൻ ലഭിച്ച അവസരമാണ്‌ അരിവിക്കരയിലേ തിരഞ്ഞെടുപ്പെന്നും പിണരായി വിജയൻ. അരുവിക്കരയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ്‌ പിണറായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യമായ പ്രതികരണം നടത്തുന്നത്. എന്നാൽ തനിക്കെതിരായ വിമശനങ്ങൾക്കൊന്നും അദ്ദേഹം മറുപടി പറഞ്ഞില്ല. പ്രചരണത്തിനായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതെ കഴിയുകയായിരുന്നു പിണറായി.

രാജ്യത്ത് ഒരേ ഒരു മുഖ്യമന്ത്രി മാത്രമേ കോഴ കൊടുത്തു എന്ന ആരോപണം നേരിടുന്നുള്ളൂ. ഒരു ധനമന്ത്രി മാത്രമേ കോഴപ്പണം എണ്ണി വാങ്ങി എന്ന ആരോപണം നേരിടുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഇത് രണ്ടും കേരളത്തിലാണ്. ഇത്രയും അധമന്മാരായ മന്ത്രിമാരെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും പിണറായി പറഞ്ഞു.

 കേരളത്തിനാകെയുള്ള തെരഞ്ഞെടുപ്പായി ആണ് അരുവിക്കര തെരഞ്ഞെടുപ്പിനെ എല്ലാവരും കാണുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം രക്ഷിക്കാന്‍ കഴിയണം. മന്ത്രിസഭാതലത്തില്‍ കൊടിയ അഴിമതികള്‍ ആണ് നടന്നത്. സോളാര്‍ കുംഭകോണം, ഭൂമി കുംഭകോണം, ബാര്‍ കോഴ മുതലായ കാര്യങ്ങള്‍ ഉയര്‍ന്നു വന്നതിനു ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിനോട് പ്രതികരിക്കാന്‍ കിട്ടുന്ന അവസരമാണ് ഇതെന്നും പിണറായി വിജയന്‍ പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ പൊതുജീവിതത്തിലെ ശുദ്ധി  നിലനിര്‍ത്തണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. മന്ത്രിമാര്‍ കൂട്ടത്തോടെ അഴിമതി നടത്തുന്നതിന്റെ തെളിവുകള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഭരണം പ്രധാനമായും ഇപ്പോള്‍ ഉപയോഗിക്കുന്നത് രണ്ടു കാര്യത്തിനു വേണ്ടിയാണ്. ഒന്ന് അതിഭീകരമായ രീതിയില്‍ അഴിമതി നടത്താനും രണ്ട്, നടത്തിയ അഴിമതി തെളിവില്ലാത്തതാക്കി തേച്ചുമാച്ചു കളയാനുമാണ്. ഇതിനെല്ലാം എതിരായ ജനവികാരമാണ് പ്രതിഫലിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''