വെള്ളം കുടിച്ച ട്രംപ്പിന് പരിപ്പുവട തിന്നു മറുപടി, ഏഷ്യാനെറ്റ് ഫിലിം അവാർഡ് നൈറ്റിലെ പിഷാരടി സ്കിറ്റി ഹിറ്റായത് ഇങ്ങനെ

സദസിനെ കൈയിലെടുക്കാൻ പിഷാരടിക്കും ധർമജനുമുള്ള കഴിവ് എല്ലാവർക്കും അറിയാവുന്നതാണ്. ഏഷ്യാനെറ്റിന്‍റെ ബഡായി ബംഗ്ലാവ് എന്ന പരിപാടി ഹിറ്റായതിനു പിന്നിലും ധർമജൻ രമേഷ് പിഷാരടി കൂട്ടുകെട്ടാണ്. ഏറ്റവുമൊടുവിൽ ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ ഇരുവരും ഒന്നിച്ച് അവതരിപ്പിച്ച സ്കിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
പുരസ്കാര നിശയില്‍ ധര്‍മജന് പുരസ്കാരം ലഭിച്ചപ്പോഴായിരുന്നു രമേശ് പിഷാരയുടെ പെര്‍ഫോമന്‍സ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് സംസാരിച്ച്‌ വാദിച്ച്‌ ധര്‍മജന് പിഷാരടി ആ പുരസ്കാരം വാങ്ങി ക്കൊടുക്കുകയായിരുന്നുവത്രെ.
ട്രംപിനോട് സംസാരിക്കുന്ന രമേശ് പിഷാരടിയുടെ കോമഡി വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ട്രംപിന്‍റെ ഇംഗ്ലീഷ് സംവാദത്തെ മലയാളം കൊണ്ട് നേരിടുന്ന പിഷാരടിയുടെ ശൈലി എല്ലാവരുടെയും കൈയടി നേടുന്നുണ്ട്. മമ്മൂട്ടി, ദിലീപ്, മുകേഷ് തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇവരുടെ പെര്‍ഫോമന്‍സ്. ട്രംപുമായുള്ള പിഷാരടിയുടെ സംവാദം വളരെ രസകരമായിരുന്നു. ട്രംപ് വെള്ളം കുടിക്കുമ്പോൾ പരിപ്പുവട തിന്നാണ് പിഷാരടിയുടെ പെര്‍ഫോമന്‍സ്. എന്തായാലും സംഭവം യൂടൂബിൽ ഹിറ്റായിരിക്കുകയാണ്.‌

https://youtu.be/Dgol40y-1_Q

Top