ട്രെയിനിനു മുകളില്‍ കയറി പ്രതിഷേധം; പിഎംകെ പ്രവര്‍ത്തകന് ഷോക്കേറ്റു

കാവേരി വിഷയത്തില്‍ പ്രതിഷേധവുമായി ട്രെയിനിന് മുകളില്‍ കയറിയ പിഎംകെ പ്രവര്‍ത്തകന് ഷോക്കേറ്റു. തമിഴ്‌നാട്ടിലെ തിന്‍ഡിവനത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രെയിന്‍ തടയലിന്റെ ഭാഗമായാണ് രഞ്ജിത്ത്(32) എന്ന പ്രവര്‍ത്തകന്‍ തീവണ്ടിയുടെ മുകളില്‍ കയറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പാര്‍ട്ടി പതാകയുമായി പിഎംകെ പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്കില്‍ പ്രതിഷേധിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് രഞ്ജിത്തും മറ്റു ചില പ്രവര്‍ത്തകരും ട്രെയിന്‍ തടഞ്ഞ് മുകളില്‍ കയറുകയായിരുന്നു. ട്രെയിനിന് മുകളിലെ വൈദ്യുതി ലൈന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നില്ല. ഉടന്‍തന്നെ രഞ്ജിത്തിന് വൈദ്യുത ലൈനില്‍ തട്ടി ആഘാതമേക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് തീ പടരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പുതുച്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രഞ്ജിത്ത് മരണപ്പെട്ടെന്ന് ചില വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും പിഎംകെ അത്തരം വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ്.

വീഡിയോ…

Top