ഏഴ് വയസുകാരിയെ കോണ്‍സ്റ്റബിള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

നോയിഡ: ഏഴ് വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ 45കാരനായ കോണ്‍സ്റ്റബിള്‍ സുഭാഷ് സിംഗിനെ അറസ്റ്റ് ചെയ്ിതു. കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഗൗതംബുദ്ധ് നഗറില്‍ ജോലി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. വ്യാഴാഴ്ച വീടിനു സമീപത്ത് നിന്നിരുന്ന പെണ്‍കുട്ടിയെ കോണ്‍സ്റ്റബിള്‍ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ രണ്ട് സ്ത്രീകളെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.

പിന്നീട് കൂടുതല്‍പേര്‍ സ്ഥലത്തെത്തി കോണ്‍സ്റ്റബിളിനെ പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബലാത്സംഗക്കുറ്റം അടക്കമുള്ള കുറ്റം ചുമത്തിയാണ് കോണ്‍സ്റ്റബിളിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Top