നഴ്‌സറി കുട്ടികള്‍ളുടെ പ്രവേശനോത്സവം കൊഴുപ്പിക്കാന്‍ പോള്‍ ഡാന്‍സ്; സംഭവം വിവാദമായതോടെ പ്രിന്‍സിപ്പാള്‍ മാപ്പു പറഞ്ഞു

ബീജിംഗ്: സ്‌കൂള്‍ പ്രവേശന ദിവസം കുട്ടികള്‍കള്‍ക്ക് വരവേല്‍പ്പ് നല്‍കാനായി പോള്‍ ഡാന്‍സ് സംഘടിപ്പിച്ച പ്രിന്‍സിപ്പാളിനെതിരെ വ്യപക പ്രതിഷേധം. ചൈനയിലാണ് സ്‌കൂള്‍ പ്രവേശന ദിവസം ഈ വിചിത്ര ആഘോഷം നടത്തിയത്. മൂന്ന് മുതല്‍ ആറ് വയസ്സ് വരെ പ്രായമായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് പ്രവേശന ദിവസം സ്‌കൂള്‍ അധികൃതര്‍ പോള്‍ ഡാന്‍സ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഗ്രൗണ്ടിലാണ് തിങ്കളാഴ്ച നഴ്‌സറി കുട്ടികള്‍ക്കായി പോള്‍ ഡാന്‍സറുടെ നൃത്തം അരങ്ങേറിയത്.

എന്നാല്‍ ഇത് പുറത്തറിഞ്ഞതോടെ സംഭവം വിവാദമായി. തുടര്‍ന്ന് മാപ്പ് പറഞ്ഞ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രംഗത്തെത്തി. നിരവധി പേരാണ് സ്‌കൂളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അധികൃതര്‍ ഇടപെട്ടതോടെ പ്രിന്‍സിപ്പാള്‍ മാപ്പ് പറയുകയായിരുന്നു. ഇത്തരമൊരു നൃത്തരൂപം ഉണ്ടെന്ന് കുട്ടികളെ അറിയിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും എന്നാല്‍ ഇത് കുട്ടികളെ ഒരിക്കലും പഠിപ്പിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ സ്വീകരിക്കാന്‍ ഇത്തരമൊരു പുത്തന്‍ ആശയം മുന്നോട്ട് വച്ചത്. മുറ്റത്ത് ഒരുക്കിയ പോളില്‍ കറുപ്പ് ബിക്കിനി ധരിച്ചെത്തിയ യുവതി നൃത്തം ചെയ്യുന്നതു ഇത് കണ്ട് ആണ്‍കുട്ടികള്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം. മൂന്ന് മുതല്‍ ആറ് വയസ്സ് വരെ പ്രായമായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്.

അമേരിക്കന്‍ എഴുത്തുകാരനായ മൈക്കിള്‍ സ്റ്റാന്‍ഡേയര്‍ട്ട് സംഭവത്തിന്റെ വീഡിയോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. മൈക്കിളിന്റെ കുട്ടികള്‍ ഇതേ നഴ്‌സറിയിലാണ് പഠിക്കുന്നത്. നിലവില്‍ ഷെഞ്‌ജെനിലാണ് മൈക്കിളും കുടുംബവും താമസിക്കുന്നത്. ആര്‍ക്കാണ് ഇത് ഒരു നല്ല ആശയമായി തോന്നിയതെന്നും ട്വീറ്റില്‍ മൈക്കിള്‍ ആരാഞ്ഞിരുന്നു. എന്നാല്‍ ഇത് ലോക വ്യാപകമാണെന്നും നല്ല വ്യായാമമാണെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ ആദ്യ പ്രതികരണം. എന്നാല്‍ അത് മുതിര്‍ന്നവര്‍ക്കാണെന്നും 3 മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കല്ലെന്നും മൈക്കല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

നഴ്‌സറി ഉടമയോടും കുട്ടികളുടെ മാതാപിതാക്കളോടും പൊതുജനത്തോടും മാപ്പു പറയാനും പ്രിന്‍സിപ്പാളിനെ പിരിച്ചുവിടാനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് നഴ്‌സറിയുടെ പ്രിന്‍സിപ്പാള്‍ ലായി രോങ് മാപ്പപേക്ഷയുമായി രംഗത്തെത്തി. എജ്യൂക്കേഷണല്‍ ബോര്‍ഡ് വിഷയത്തില്‍ ഇടപെടുന്നതിനു മുമ്പേ മാപ്പ് അപേക്ഷിച്ചിരുന്നതായി പ്രിന്‍സിപ്പാള്‍ വാഷിങ് ടണ്‍ പോസ്റ്റിനോടു പറഞ്ഞു

Top