നടി പൊന്നമ്മ ബാബു ബിസിനസ് രംഗത്തേക്ക്

സിനിമാ രംഗത്തുള്ള ഭൂരിഭാഗം താരങ്ങളെല്ലാം സൈഡ് ബിസിനസ്സായി തുടങ്ങുന്നത് ബുട്ടിക്കുകളാണ്. അത്തരത്തില്‍ പൊന്നമ്മ ബാബുവും തുടങ്ങി ഒരു ബുട്ടിക്ക്. എറണാകുളത്ത് കടവന്ത്രയില്‍ ഗാന്ധിനഗറിലാണ് അമാലി കളക്ഷന്‍സ് എന്ന പേരില്‍ വസ്ത്ര വില്‍പ്പനശാല തുടങ്ങിയത്.

ഷോറൂമിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ സെപ്തംബര്‍ 30-ാം തീയതി വിജയദശമി ദിനത്തില്‍ ഗായികയും അവതാരകയുമായ റിമിടോമി നിര്‍വ്വഹിച്ചു. ചലച്ചിത്രതാരങ്ങളായ ഭാമയും പ്രയാഗമാര്‍ട്ടിനും ചേര്‍ന്ന് ‘അമാലി കളക്ഷന്‍സി’ന്റെ ലോഗോ പ്രകാശനം ചെയ്തു.

പേരക്കിടാങ്ങളുടെ പേരുകളില്‍ നിന്നുമാണ് ‘അമാലി’ എന്ന പുതിയ പേര് കണ്ടെത്തിയതെന്ന് താരം പറഞ്ഞു. അധികം വൈകാതെ തന്നെ ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സും ആരംഭിക്കാനുള്ള ശ്രമത്തിലാണ് പൊന്നമ്മ ബാബു.

Top