പൊന്നാനിയിൽ കടൽ പിളർന്നു, ഒരു കിലോമീറ്റർ ദൂരത്തിൽ കടൽ ഇരു ഭാഗത്തേക്കും മാറി

പഴയ നിയമത്തിലേ ബൈബിളിൽ ചെങ്കടൻ 2ആയി പിളർന്ന ചരിത്രം ഉണ്ട്. പിന്നെ ഒരിടത്തും ഇത്തരം പ്രതിഭാസം ആരും കേട്ടിട്ടില്ല വായിച്ചിട്ടും ഇല്ല. എന്നാൽ ഇതാ പ്രളയ ശേഷം പൊന്നാനിയിൽ കടൽ രണ്ടായി പിളർന്നു. ഒരു കിലോമീറ്റർ ഇപ്പോൾ കടൻ ഇരു ഭാഗത്തേക്കും വഴിമാറി. കടലിനു നടുവിലൂടെ ആളുകൾ നടക്കുകയും കളിക്കുകയും ഒക്കെ ചെയ്യുന്നു. പുതിയ ദ്വീപ് വരികയാണെന്ന് ചിലർ. അതല്ല അശുഭ ലക്ഷണം ആണെന്ന് വാസ്തു വിദ്യ അറിയാവുന്നവർ …എന്തായാലും പ്രളയ ശേഷം കേരളത്തിൽ ജനത്തേയും ശാസ്ത്രഞ്ജരേയും അന്തം വിടുവിക്കുന്ന വൻ മാറ്റങ്ങൾ പ്രകൃതിയിൽ സംഭവിക്കുന്നു. പൊന്നായിയിലേ വാർത്തയും വീഡിയോയും കാണുക.

പ്രളയ ശേഷം കേരളത്തിന്റെ ഭൂപ്രകൃതിയിൽ വൻ മാറ്റങ്ങൾ വരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ഭൂ ചലനം ഉണ്ടായി. വൻ ശബ്ദത്തോടെ പ്രളയം തകർത്ത നാടിനേ വീണ്ടും ഇത് ഭയപ്പെടുത്തി.പുഴകൾ പലയിടത്തും വറ്റി വരണ്ടു.തണുപ്പിൽ കോച്ചി വിറക്കേണ്ട വയനാട് ചൂടിൽ പൊള്ളുന്നു. മണ്ണിരകൾ വിണ്ടു കീറിയ ഭൂമിയിൽ നിന്നും പുറത്ത് വന്ന് പിടഞ്ഞ് ചാകുന്നു. മാറ്റം മലയാളിയേ ശരിക്കും ഭയപ്പെടുത്തുന്നു.

Top