കാമുകന്‍ ചതിച്ച യുവതിയെ സഹായ വാഗ്ദാനം നല്‍കി കാമുകന്റെ സുഹൃത്ത് പീഡിപ്പിച്ചു; പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്

തൃ​ശൂ​ർ: കാ​മു​ക​ൻ ച​തി​ച്ച യു​വ​തി​യെ സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സു​ഹൃ​ത്തി​ന് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പാ​ഞ്ഞാ​ൾ പൂ​ള​ക്ക​ൽ പ​റ​ന്പി​ൽ ഹു​സൈ​നെ​യാ​ണ്(35) തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്.

2011ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി കാ​മു​ക​നാ​യ സ​ന്തോ​ഷി​നെ തേ​ടി ഷൊ​ർ​ണൂ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ൽ യു​വ​തി​യെ കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം മു​ങ്ങി. കേ​സി​ൽ സ​ന്തോ​ഷി​നെ​തി​രെ ചെ​റു​തു​രു​ത്തി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് സ​ന്തോ​ഷി​ന്‍റെ സു​ഹൃ​ത്താ​യ ഹു​സൈ​ൻ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​നെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കി​ട​യി​ൽ ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ എ​സ്റ്റേ​റ്റി​ൽ​വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ യു​വ​തി​യെ ചെ​റു​തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഇ​യാ​ൾ മു​ങ്ങി. അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ക​ണ്ടെ​ത്തി​യ റെ​യി​ൽ​വേ പൊ​ലീ​സും ജീ​വ​ന​ക്കാ​രും ചെ​റു​തു​രു​ത്തി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി സി​ഐ ആ​യി​രു​ന്ന മു​ര​ളീ​ധ​ര​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ 12 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​റും പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ ജോ​ണ്‍​സ​ണ്‍ ടി. ​തോ​മ​സ്, അ​ഭി​ഭാ​ഷ​ക​രാ​യ എം.​പി. ഷി​ജു, ഇ.​എ​ച്ച്. ഹ​രി​പ്രി​യ എ​ന്നി​വ​ർ ഹാ​ജ​രാ​യി. പി​ഴ സം​ഖ്യ ഇ​ര​യ്ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Top