പൂമരത്തിന്റെ റീലീസ് ഡേറ്റ് ഉറപ്പിച്ചതായി കാളിദാസ് ജയറാം

കാളിദാസ് ജയറാം നായകനാകുന്ന പൂമരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഇതിലെ പാട്ട് നേരത്തെ തന്നെ ഹിറ്റായതാണ്. ചിത്രത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് പലപ്പോഴും ട്രോളുകള്‍ മാത്രമാണ് കാണേണ്ടി വന്നത്. എന്നാല്‍ പിന്നീട് കാളിദാസ് തന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാര്‍ച്ച് ഒമ്പത് എന്ന്.. എന്നാല്‍ അതും നീട്ടിവച്ചു. ചില സാങ്കേതികമായ കാരണങ്ങളാല്‍ റിലീസ് നീട്ടിവയ്‍ക്കുന്നുവെന്നായിരുന്നു വിശദീകരണം. പക്ഷേ ഇപ്പോള്‍ റിലീസ് ഡേറ്റ് ഉറപ്പിച്ചതായി കാളിദാസ് ജയറാം തന്നെ പറഞ്ഞു.

കാളിദാസ് ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പൂമരം റിലീസ് മാർച്ച് 15 ന് ഉറപ്പിച്ചു.
എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി…

പ്രാർത്ഥനയോടെ…😍😙

Top