മാർപാപ്പ എന്തേ ഇന്ത്യയിലേക്ക് വരുന്നില്ല? ഭാരത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ക്കു​​​റ​​​വി​​​നെക്കുറിച്ച് ചർച്ച ചെയ്ത് വിദേശ മാധ്യമ പ്രവർത്തകർ

ഇന്ത്യക്ക് മുകളിലൂടെ പാപ്പ പറന്നു, ഇറങ്ങാൻ മോദി സമ്മതിച്ചില്ല, എന്നാലും ഐ..ലൗ..ഇന്ത്യാ എന്ന് മാർപ്പാപ്പ….
ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ എ​​ന്തു​​കൊ​​ണ്ട് ഇ​​ന്ത്യ​​യി​​ലേ​​ക്കു വ​​രു​​ന്നി​​ല്ല? ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യും ബം​​​ഗ്ലാ​​​ദേ​​​ശും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പാ​​​ണെ​​​ന്നു മാ​​​ർ​​​പാ​​​പ്പ ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടും പി​​​ന്നെ​​​യെ​​​ന്തേ അ​​​തു​​​ണ്ടാ​​യി​​​ല്ല?- പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ൽനി​​​ന്നു​​​ള്ള മു​​​തി​​​ർ​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ ഓ​​​റ മി​​​ഖേ​​​ലി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നുമു​​​ന്നി​​​ൽ പ​​​ക​​​ച്ചു​​പോ​​​യി. എ​​​ന്ത് ഉ​​​ത്ത​​​രം പ​​​റ​​​യ​​​ണ​​​മെ​​​ന്ന് അ​​​റി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്‍റെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം. അ​​​ടു​​​ത്തു​​നി​​​ന്നി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ അ​​​മേ​​​രി​​​ക്ക​​​യി​​​ൽനി​​​ന്നു​​​ള്ള ജോ​​​ഷ്വ ജെ. ​​​മ​​​ഖ്ൽ​​​വി​​​ക്കും അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽനി​​​ന്നു​​​ള്ള അ​​​ലീ​​​ഷി​​​യ ജോ​​​ർ​​​ജി​​​നും ഇ​​​തേ കാ​​​ര്യ​​​മാ​​​ണ് അ​​​റി​​​യേ​​​ണ്ടി​​യി​​​രു​​​ന്ന​​​ത്.- ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ , ദീപിക ലേഖകൻ

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വൈകുന്ന തിനെക്കുറിച്ച് വിദേശമാധ്യമപ്രവർത്ത കരിൽ മിക്കവർക്കും ഒരേ അഭിപ്രായം. ഇ​​​ന്ത്യ​​​യി​​​ലെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ക്കു​​​റ​​​വി​​​നെക്കുറിച്ച് അവർ പറയുന്നു. ഒ​​​ടു​​​വി​​​ൽ, വ​​​ത്തി​​​ക്കാ​​​ന്‍റെ പ്ര​​​സ് ഓ​​​ഫീ​​​സി​​​ലെ ഉ​​​ന്ന​​​ത​​​രോ​​​ട് ചോ​​​ദി​​​ച്ചു. അ​​​വ​​​രും കൃ​​​ത്യ​​​മാ​​​യി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞി​​​ല്ല. വൈ​​​കാ​​​തെ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ത്യ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വ​​​ര​​​വി​​​നോ​​​ടു ചി​​​ല വി​​​യോ​​​ജി​​​പ്പു​​​ക​​​ളു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ളി​​​ൽ ചോ​​​ർ​​​ച്ച​​​യു​​​ണ്ടാ​​കു​​​മോ എ​​​ന്ന ഭ​​​യ​​​പ്പാ​​​ട് ബി​​​ജെ​​​പി​​​ക്കും മോ​​​ദി​​​ക്കും ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യി​​​ക്കേ​​​ണ്ടെന്നു ​​ലി​​​സ്ബ​​​ണി​​​ൽ നി​​​ന്നെ​​​ത്തി​​​യ ഓ​​​റ മി​​​ഖേ​​​ലി​​​നു സം​​​ശ​​​യ​​​മേ​​​യി​​​ല്ല. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​ധ്യ​​​മ സം​​​ഘ​​​ത്തി​​​ലെ ഏ​​​റ്റ​​​വും മു​​​ഖ്യ ച​​​ർ​​​ച്ച ഇ​​​ന്ത്യ​​​യെ​​​ക്കു​​​റി​​​ച്ചും വ​​​ല​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​നം വൈ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​മാ​​​യി​​​രു​​​ന്നു.

സം​​​ഘ​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ഏ​​​ക പ്ര​​​തി​​​നി​​​ധി​​​യെ​​​ന്ന നി​​​ല​​​യി​​​ലും ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ളെ​​​ന്ന നി​​​ല​​​യി​​​ലും ചോ​​​ദ്യ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​യി​​​ല്ലാ​​​ക്ക​​​യ​​​ത്തി​​​ൽ തു​​​രു​​​ത്തി​​​ല്ലാ​​​തെ വി​​​ഷ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു. മ്യാ​​ൻ​​മ​​ർ, ബം​​ഗ്ലാ​​ദേ​​ശ് എ​​ന്നീ ര​​​ണ്ട് അ​​​യ​​​ൽ​​​രാ​​​ജ്യ​​ങ്ങ​​ളി​​ൽ എ​​​ത്തി​​​യി​​​ട്ടും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​തെ ഇ​​​ന്ത്യ​​​യി​​​ലെ വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​വും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും വി​​​ഷ​​​മ​​​ത്തി​​​ലാ​​​ണെ​​​ന്നു വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു പോ​​​ലും ബോ​​​ധ്യ​​​മു​​​ണ്ട്. ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു ലോ​​​കം മു​​​ഴു​​​വ​​​നും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ച​​​ർ​​​ച്ച​​​യ്തതെന്നു മ്യാ​​​ൻ​​​മ​​​ർ, ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ർ​​​ശ​​​നം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ പാ​​​പ്പാ​​യോ​​​ടൊ​​​പ്പം യാ​​​ത്ര ചെ​​​യ്യു​​​ന്ന മാ​​​ധ്യ​​​മ​​​പ്പ​​​ട​​​യി​​​ലെ എ​​​ല്ലാ​​​വ​​​രും ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​യു​​​ന്നു.

രാ​​ഷ്‌​​ട്രീ​​​യ​​​വും സാ​​​ങ്കേ​​​തി​​​ക​​​വു​​​മാ​​​യ പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​കാം കാ​​​ര​​​ണ​​​മെ​​​ന്നു മാ​​​ത്ര​​​മേ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ. എ​​​ത്ര​​​യും വൈ​​​കാ​​​തെ ലോ​​​കം ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന നാ​​​യ​​​ക​​​നെ ഇ​​​ന്ത്യ വ​​​ര​​​വേ​​​ൽ​​​ക്കു​​​മെ​​​ന്ന് ഞാ​​​ൻ പ​​​റ​​​ഞ്ഞു.

ക​​​ത്തോ​​​ലി​​​ക്ക​​​ർ മാ​​​ത്ര​​​മ​​​ല്ല, വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ഇ​​​ത​​​ര​ മ​​​ത​​​സ്ഥ​​​രാ​​​യ ആ​​​ളു​​​ക​​​ളും വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​ല്ലാ​​​ത്ത​​​വ​​​രും വ​​​ലി​​​യ ആ​​​ഗ്ര​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് പാ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ട​​​ത്ത​​​ല​​​വ​​​നും എ​​​ളി​​​മ​​​യു​​​ടെ പ്ര​​​തി​​​രൂ​​​പ​​​വു​​​മാ​​​യ ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ​​യെ ഇ​​​ന്ത്യ​​​യി​​​ൽ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​തി​​​ൽ ആ​​​ർ​​​ക്കും സം​​​ശ​​​യ​​​വു​​​മി​​​ല്ല. എ​​​ന്നാ​​​ൽ, 2019 മേ​​​യി​​​ലോ, അ​​​തി​​​നു മു​​​ന്പോ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞൈ​​​ടു​​​പ്പു വ​​​രു​​​ന്ന​​​തി​​​നാ​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​നം അ​​​ടു​​​ത്തവ​​​ർ​​​ഷം ഉ​​​ണ്ടാ​​കു​​​മെ​​​ന്ന് ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്ന് വി​​​ദേ​​​ശ മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നെ ചൂ​​​ണ്ടി​​ക്കാ​​​ട്ടി.

മാർപാപ്പായോട് നേരിട്ട് ചോദിക്കാൻ പത്രപ്രവർത്തകർ

ആ​​​റു ദി​​​വ​​​സ​​​ത്തെ മ്യാ​​​ൻ​​​മ​​​ർ, ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഇ​​​ട​​​യി​​​ലോ, ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​ന് ​റോ​​​മി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര​​​യി​​​ലോ ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ​​​ായോ​​​ടു ത​​​ന്നെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് നേ​​​രി​​​ട്ട് ചോ​​​ദി​​​ക്കാ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ലാ​​​ണ് യൂ​​​റോ​​​പ്പ്, വ​​​ട​​​ക്ക​​​ൻ അ​​​മേ​​​രി​​​ക്ക, ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക, ആ​​​ഫ്രി​​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​​ളി​​​ൽ നി​​​ന്നെ​​​ത്തി​​​യ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഇ​​​ന്ന​​​ലെ രാ​​​ത്രി റോ​​​മി​​​ൽനി​​​ന്ന് യാം​​​ഗൂ​​​ണി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റി​​​യ​​​ത്.

ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സു​​​ഡാ​​​നി​​​ലേ​​​ക്ക് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന യാ​​​ത്ര മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ത്യ​​​യെ കൂ​​​ടാ​​​തെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മാ​​​റ്റി​​​വ​​​ച്ച​​​ത്. അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ, ജോ​​​ർ​​​ജി​​​യ സ​​​ന്ദ​​​ർ​​​ശ​​​നം ക​​​ഴി​​​ഞ്ഞ് റോ​​​മി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്പോ​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യും ബം​​​ഗ്ലാ​​​ദേ​​​ശും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള ത​​​ന്‍റെ ആ​​​ഗ്ര​​​ഹം ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ടു​​​ത്ത യാ​​​ത്രാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് 2017ൽ ​​​ഇ​​​ന്ത്യ​​​യും ബം​​​ഗ്ലാ​​​ദേ​​​ശും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത് ഏ​​​താ​​​ണ്ടു തീ​​​ർ​​​ച്ച​​യാ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ പ​​​റ​​​ഞ്ഞ​​​ത്.

പ​​​ക്ഷേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സം​​​സാ​​​ര​​​ത്തി​​​ലെ ഏ​​​താ​​​ണ്ട് എ​​​ന്ന പ്ര​​​യോ​​​ഗ​​​ത്തി​​​ന് വ​​​ള​​​രെ​​​യേ​​​റെ അ​​​ർ​​​ഥ​​​ത​​​ല​​​ങ്ങ​​​ളു​​​ണ്ടെന്നു ​​പി​​​ന്നീ​​​ട് തെ​​​ളി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​ർ​​​പാ​​​പ്പ​​​യെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യും (സി​​​ബി​​​സി​​​ഐ) മു​​​തി​​​ർ​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രും കാ​​​ര്യ​​​മാ​​​യ താ​​​ത്പ​​​ര്യം എ​​​ടു​​​ത്തി​​​രു​​​ന്നു. യോ​​​ജി​​​ച്ച തീ​​​യ​​​തി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​തെ പോ​​​യ​​​താ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പി​​​ത ഇ​​​ന്ത്യാ സ​​​ന്ദ​​​ർ​​​ശ​​​നം ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​തെ പോ​​​യ​​​തെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നൗ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം. മ​​​റ്റു വി​​​ദേ​​​ശ​​​രാ​​​ഷ്‌​​ട്ര ത​​​ല​​​വ​​ന്മാ​​രു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് നേ​​​ര​​​ത്തെ തീ​​​യ​​​തി​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​പ്പോ​​​ൾ അ​​​സൗ​​​ക​​​ര്യം ഉ​​​ണ്ടെ ന്നാ​​​യി​​​രു​​​ന്നു ന​​​യ​​​ത​​​ന്ത്ര നി​​​ല​​​പാ​​​ട്.

പ​​​ല​​​ത​​​വ​​​ണ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ഇ​​​ത്ത​​​വ​​​ണ മ്യാ​​​ൻ​​​മ​​​റും ബം​​​ഗ്ലാ​​​ദേ​​​ശും മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​നി​​​യെ​​​ന്ന് പാ​​​പ്പാ ഇ​​​ന്ത്യ​​​യി​​​ൽ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​മി​​​ല്ല.

മാർപാപ്പയ്ക്ക് സമ്മതം, പക്ഷേ

ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളോ​​​ട് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ തു​​​ട​​​ക്കം മു​​​ത​​​ൽ അ​​​നു​​​കൂ​​​ല പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള മെ​​​ത്രാ​​ന്മാ​​​രും മ​​​റ്റു നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളി​​​ലും ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ച്ചു. ഇ​​​തേ തു​​​ട​​​ർ​​​ന്ന് 2014 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സി​​​ബി​​​സി​​​ഐ ത​​​ന്നെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്തു ന​​​ൽ​​​കി. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ന്ന​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന് ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ സി​​​ബി​​​സി​​​ഐ ത​​​ല​​​വ​​​നാ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഒൗ​​​ദ്യോ​​​ഗി​​​ക ക്ഷ​​​ണം ന​​​ൽ​​​കാ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

എ​​​ന്നാ​​​ൽ, യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന കാ​​​ല​​​മാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​യി​​​ല്ല. പി​​​ന്നീ​​​ട് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​മി​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. 2016 ഏ​​​പ്രി​​​ലി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ മൂ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളും ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​മാ​​​യ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​മി​​​സ് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ൽ ക​​​ണ്ട ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​നാ​​​യി രേ​​​ഖാ​​​മൂ​​​ലം ക​​​ത്തു ന​​​ൽ​​​കി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​ള​​​രെ അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പ​​​ക്ഷേ ന​​​ട​​​പ​​​ടി​​​ക​​​ൾ മാ​​​ത്രം നീ​​​ണ്ടു. ഇ​​​തി​​​നി​​​ടെ 2015ൽ ​​​ഒ​​​രു ദി​​​വ​​​സ​​​ത്തെ ഹ്ര​​​സ്വ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി മാ​​​ർ​​​പാ​​​പ്പ ശ്രീ​​​ല​​​ങ്ക​​​യി​​​ലും എ​​​ത്തി​​​യി​​​രു​​​ന്നു.

Top