ഫ്രാൻസീസ് പാപ്പ അതും ചെയ്തു..റോഹിങ്ക്യൻ മുസ്ളീങ്ങളുമൊത്ത് പ്രാർഥന നടത്തി

ധാക്ക: ലോക ഉല്പത്തി 7ദിവസം കൊണ്ട് ദൈവം ഉണ്ടാക്കിയ മാജിക്ക് അല്ലെന്ന് തുറന്നടിച്ച് വെളിപ്പെടുത്തുകയും, മനുഷ്യൻ രൂപ പെട്ടത് ഒരു ദിവസം കൊണ്ടല്ലന്നും തുറന്നടിച്ച് പറഞ്ഞ ഫ്രാൻസീസ് മാർപ്പാപ്പ ഇതാ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. ബംഗ്ളാദേശിൽ എത്തിയ മാർപ്പാപ്പ അവിടെ കഴിയുന്ന റോഹിങ്ക്യൻ മുസ്ളീങ്ങളുടെ ക്യാമ്പ് സന്ദർശിച്ച് ഇസ്ളാമിക രീതിയിൽ അവർ നടത്തിയ നിസ്കാരത്തിലും പങ്കെടുത്തു. പാപ്പ കൈകൾ കൂട്ടി പിടിച്ച് പ്രാർഥനാ ഭാവത്തിൽ അവർക്കൊപ്പം ചേർന്നു.

കത്തോലിക്കാ സഭയും, പാശ്ചാത്യ കത്തോലിക്കാ രാജുങ്ങളും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ളാമിക ഭീകരതയാണ്‌. റോമിന്‌ 400 കിലോമീറ്റർ അകലെ ഞങ്ങൾ എത്തിയെന്നും റോം പിടിച്ചെടുക്കുന്നതിലൂടെ ഇസ്ളാമിക സ്റ്റേറ്റ് പൂർണ്ണമായി സ്ഥാപിക്കപ്പെടും എന്നും ഐ.എസ് നേതാവ്‌ ബാഗ്ദാദി പറഞ്ഞിരുന്നു. ഇറാക്കിൽ 20ഓളം ക്രിസ്ത്യാനികളേ കടൽ കരയിൽ വയ്ച്ച് തലയറുത്ത് കത്തി ആകാശത്തേക്ക് ചൂണ്ടി ഐ.എസ് ഭീകരൻ നടത്തിയ പ്രസ്താവനയും വീഡിയോയും വൈറലായതാണ്‌. ഇവരുടെ രക്തം ഒഴുകി കടൽ ജലത്തിലൂടെ റോമിലെത്തും എന്നും റോം ഞങ്ങൾ പിടിച്ചെടുക്കുമെന്നും ആയിരുന്നു.

കാര്യങ്ങൾ ഇങ്ങിനെയിരിക്കെയാണ്‌ മാർപ്പാപ്പ അപ്രതീക്ഷിതമായി റോഹിങ്ക്യൻ മുസ്ളീങ്ങൾക്കൊപ്പം ചേർന്ന് പ്രാർഥിച്ചത്. ലോക കത്തോലിക്കാ സഭയുടെ തലവൻ ആയിട്ടും മാർപ്പാപ്പ ക്രിസ്ത്യൻ രീതിയിൽ ഉള്ള പ്രാർഥന നടത്തിയില്ല. അവരുടെ പ്രാർഥനക്കൊപ്പം ചേരാൻ തയ്യാറാവുകയായിരുന്നു എന്നതാണ്‌ ശ്രദ്ധേയം. ലോകം ഇത് വൻ പ്രാധാന്യത്തോടെ വാർത്തയാക്കി. കൈസ്തവ- ഇസ്ളാം സഹകരണം ലോകത്ത് വന്നാൽ ഭീകര വാദത്തിന്റെ വേരുകൾ അറക്കപ്പെടും. ഇതു തന്നെയാണോ പാപ്പ ഉദ്ദേശിക്കുന്നതും. എന്തായാലും പാപ്പയേ ഏറെ കാലമായി വേട്ടയാടുന്ന ക്രിസ്ത്യൻ യാഥാസ്ഥികർ ഇനി ഇതും എടുത്ത് ആഘോഷിക്കും.കേരളത്തിൽ പരസ്പരം മതം മാറി വിവാഹം കഴിക്കുന്നതു പോലും തടയാൻ ഹെല്പ്പ് ലൈൻ സേനകൾ സ്ഥാപിച്ച് രാത്രി കാവൽ അടക്കം നടക്കവേയാണ്‌ മാർപ്പാപ്പ ഇത് ചെയ്തത് എന്നതും വാർത്തയാകും.

ദൈ​​​വ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​നു രോ​​​ഹിം​​​ഗ്യ എ​​​ന്നും പ​​​റ​​​യാ​​​മെ​​​ന്ന് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ. രോ​​​ഹിം​​​ഗ്യ​​​ക​​​ള്‍ക്കു നീ​​​തി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തു​​വ​​​രെ അ​​​വ​​​ര്‍ക്കുവേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നു മാ​​ർ​​പാ​​പ്പ ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നി​​​ടെ രോ​​​ഹിം​​​ഗ്യ​​​ന്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​മാ​​​യി ന​​​ട​​​ത്തി​​​യ വി​​​കാ​​​ര​​​നി​​​ര്‍ഭ​​​ര​​​മാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.മ്യാ​​​ന്‍മ​​​റി​​​ല്‍നി​​​ന്ന് ആ​​​ട്ടി​​​പ്പുറ​​​ത്താ​​​ക്കി​​​യ ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന രോ​​​ഹിം​​​ഗ്യൻ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഏ​​​താ​​​നും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി അ​​​രമ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ വേ​​​ദ​​​ന​​​ക​​​ളും ദു​​​രി​​​ത​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി മാ​​​ര്‍പാ​​​പ്പ കേ​​​ട്ടു.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള മു​​​സ്‌​​​ലിം അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​ല​​​രും മാ​​​ര്‍പാ​​​പ്പ ന​​​ല്‍കി​​​യ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലും സ്‌​​​നേ​​​ഹ​​​ത്തി​​​ലും വി​​​ങ്ങി​​​ക്ക​​​ര​​​ഞ്ഞാ​​​ണ് ആ​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.കുട്ടികളേ പാപ്പ തൊട്ട അനുഗ്രഹിച്ചു, ചുബിച്ചു..ലോകത്തിന്റെ ഏറ്റവും വലിയ നേതാവിന്‌ ഇതെല്ലാം ചെയ്യാൻ വികാരപരമായ ദർശങ്ങളായിരുന്നു തന്റെ മത ചിന്തകളേക്കാൾ കൂടുതൽ.

കാർ ഉപേക്ഷിച്ച് പാപ്പ സൈക്കിൾ റിക്ഷയിലാണ്‌ ജനങ്ങൾക്കിടയിലൂടെ പോയത്. മുന്നിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ സൈക്കിൾ വലിച്ചു. ഇങ്ങിനെയാണ്‌ ലോകത്തിലേ ഏറ്റവും വലിയ നേതാവ്‌ നല്കുന്ന സന്ദേശം എങ്കിൽ വിശ്വാസികളും മത നേതാക്കളും എന്തിനു മത വൈര്യം കാണിക്കുന്നു..തമ്മിൽ തല്ലി മരിക്കുന്നു?

Top