മിഷനറി പ്രവർത്തനം പണം ശേഖരിക്കാനല്ല, ദൈവത്തിന്റെ സ്നേഹം മനുഷ്യർക്ക് പകർന്നു നല്കാനാണ്‌ -പാപ്പ

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ വൈദീക, സന്യാസിനി സഭകളിൽ കാതലായ മാറ്റം നിർദ്ദേശിച്ച് മാർപ്പാപ്പയുടെ സന്ദേശം. മിഷിനറി പ്രവർത്തനം എന്നാൽ ധന സമാഹരണവും, സാമ്പത്തിക മാർഗം തേടലും അല്ല. ദൈവത്തിന്റെ സ്നേഹം മനുഷ്യ കുലവുമായി പങ്കുവയ്ക്കലായിരിക്കണം. മിഷിനറി മാർക്കുള്ള പ്രോൽസാഹനം   എന്നാൽ അവർക്ക് ധനം നല്കലോ സാമ്പത്തിക ലാഭം ഉണ്ടാക്കി നല്കലോ അല്ല. പോപ്പ് ഫ്രാൻസീസ് പറഞ്ഞു. വത്തിക്കാനിൽ നടന്ന അന്തർ ദേശീയ പൊന്തിഫിക്കൽ മിഷ്യൻ സൊസൈറ്റി ഡയറക്ടർമരുടെ കൂട്ടായ്മയി പാപ്പ നല്കിയ സന്ദേശമായിരുന്നു ഇത്.

Pope Francis meets with national directors of the pontifical missionary societies

ഞാൻ പറയുന്നതിന്റെ ഭവിഷ്യത്തുകൾ നിങ്ങൾക്ക് അറിയാം എന്നു ഞാൻ കരുതുന്നു. ഭൗതികസഹായത്തിന്റെ മാത്രം സാമ്പത്തിക വശം കുറച്ചുകൊണ്ടുവരുകയും ആത്മീയവും, ദൈവീകവുമായ പ്രവർത്തനം സഭയിൽ കൂട്ടുകയും വേണം. കത്തോലിക്കാ സഭയ്ക്ക് പണത്തിനായി വിപണിയിൽ വില്ക്കാൻ ഒരു ഉല്പന്നവും ഇല്ല. മിഷിനറി സമൂഹങ്ങളും അവരുടെ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും ക്രിസ്തീയ പ്രചോദനം സമൂഹത്തിനു പകർന്നും അനുഭവിച്ചും നല്കും വിധം ആകണം. അതായത് ഇത്തരത്തിൽ നിലവിൽ പ്രവർത്തിക്കുന്ന മറ്റ് ചില ക്രിസ്തീയ ഏജൻസികളേ പോലെയാകണം. എന്റെ ആശങ്ക നിങ്ങൾക്ക് നന്നായി അറിയാം,“ പാപ്പ പറഞ്ഞു. സാമ്പത്തികമായ പ്രലോഭനത്തേ നേരിടാൻ മിഷിനറി സമൂഹങ്ങൾക്കുള്ള ഏറ്റവും നല്ല വഴി ഏത് ദൗത്യത്തിനാണോ അവർ സഭയിൽ പ്രവർത്തിക്കുന്നത് ആ ദൗത്യത്തിനായി പണം ചിലവിടുക എന്നതാവണം. ഓരോ ദൗത്യ സംഘടനയും ഇത്തരം പാതയിൽ പ്രവർത്തിക്കുന്നവരേ പരസ്പരം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക.അപ്പോൾ സാമ്പത്തികമായ ആഗഹങ്ങളിൽനിന്നും മോചിതരാകാം.

പരിവർത്തന പ്രക്രിയയുടെ അടിസ്ഥാനത്തിൽ പുതുക്കലിന്റെ പ്രക്രിയ സഭയിലേ സംഘടനകളിൽ തുടങ്ങണം. ദൗത്യസംഘടനകളുടെ (മിഷിനറീസ്) നവീകരണം സഭയിൽ ആവശ്യമാണ്‌.ഒരാൾ ഒരാൾ എഴുതുമ്പോൾ അയാളുടെ പഴയ കൃതികൾ പുതുക്കി എഴുതുകയല്ല. പുതിയ കൃതികളാണ്‌. അതുപോലെ ഹൃദയവും, വ്യക്തികളും, സഭാ സംഘടനകളും നവീകരിക്കപ്പെടണം. മാറ്റങ്ങൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം നമ്മൾ മ്യൂസിയത്തിൽ ഇരിക്കുന്ന കാലം വിദൂരമല്ല.

സഭയുടെ മിഷനറി ഘടനകളുടെപരിവർത്തനം

ഇത് ”വ്യക്തിപരമായ വിശുദ്ധി, ആത്മീയമായ സൃഷ്ടിപരത“ എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. പഴയത് എടുത്ത് വീണ്ടും പുതുക്കൽ അല്ല. പഴയവ മാറ്റി വയ്ക്കുകയും പുതിയ നവീകരണത്തിനു വിധേയരാകണം സഭാ ഘടകങ്ങൾ. മിഷനറി പരിവർത്തനം പരിശുദ്ധാത്മാവിനെ അനുവദിച്ചുകൊണ്ട് സകലവും പുതുതാക്കണം  – പാപ്പ ആഹ്വാനം ചെയ്യുന്നു.

മനസും ശരീരവും ശുദ്ധിയുള്ളതാക്കണം.   മനസ്സും ഹൃദയങ്ങളും ശരീരവും കർത്താവായ യേശുവിനോടുള്ള സ്നേഹത്തിൽ ഏറ്റെടുത്തുകൊണ്ട്, അവനെ പ്രഘോഷിക്കുന്നതിനും ചുമക്കുന്നതിനും തന്റെ സഭയുടെ ദൌത്യത്തിൽ കൂടെ കൂട്ടാനും സാധിക്കണം. ക്രിസ്തുവായിരിക്കണം എല്ലാ മിഷ്യൻ ദൗത്യങ്ങൾക്കും മുന്നിൽ നിർത്തേണ്ടത്.

സഭയുടെ മിഷനറി പ്രവർത്തനത്തിനുളള ഉത്തരവാദിത്വം സ്നാനമേറ്റ എല്ലാ കത്തോലിക്കർക്കും അവകാശപ്പെട്ടതാണ്. “മിഷനറിക്കുള്ള ആഹ്വാനം സ്നാപനസമയത്ത് വേരൂന്നിയ ഒരു വിളി ആണ്‌.മിഷൻ എന്നാൽ ഒരു ദൗത്യവുമായ അയക്കലാണ്‌.അയയ്ക്കപ്പെട്ട ആളുകളിലേയും സന്ദേശം സ്വീകരിക്കുന്നവരുടെയും പരിവർത്തനമാണ്‌ അവിടെ നടത്തേണ്ടത്. മറ്റ് ഭൗതീക പ്രവർത്തികൾ അല്ല. ”ക്രിസ്തുവിൽ,“ നമ്മുടെ ജീവൻ ഒരു ദൗത്യം തന്നെ! നാം ദൈവത്തിന്റെ ദൌത്യം, നാം ദൈവസ്നേഹം ചൊരിയുന്നു, ദൈവത്തിന്റെ സ്വരൂപമാണ് നാം.മാർപ്പാപ്പ പറഞ്ഞു.വത്തിക്കാൻ മീഡിയയിലാണ്‌ പാപ്പയുടെ പ്രസംഗം പ്രസിദ്ധീകരിച്ചത്.

Top