ഇ​നി നൂ​റു​നാ​ള്‍; നാ​ല്‍​പ​തു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മാ​ര്‍​പാ​പ്പ അ​യ​ര്‍​ല​ന്‍​ഡി​ലേ​ക്ക്

ഡ​ബ്ലി​ന്‍: മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​യ​ര്‍​ല​ന്‍​ഡി​ലെ ജ​ന​ത ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ 26 വ​രെ ഡ​ബ്ലി​നി​ല്‍ ന​ട​ക്കു​ന്ന ഒ​ന്‍​പ​താം ലോ​ക കു​ടും​ബ സ​മ്മേ​ള​ന​ത്തി​ല്‍ മാ​ര്‍​പാ​പ്പ പ​ങ്കെ​ടു​ക്കും. 10 ല​ക്ഷം വി​ശ്വാ​സി​ക​ള്‍ പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളി​ക​ള്‍ ഉ​ല്‍​പ്പെ​ടെ​യു​ള്ള സ​മി​തി​ക​ള്‍ സ്വീ​ക​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 40 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഒ​രു മാ​ര്‍​പ്പാ​പ്പ അ​യ​ര്‍​ല​ന്‍​ഡ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ദി ​ഗോ​സ്പ​ല്‍ ഓ​ഫ് ഫാ​മി​ലി, ജോ​യ് ഫോ​ര്‍ ദി ​വേ​ള്‍​ഡ് എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ഷ​യം . ഓ​ഗ​സ്റ്റ് 21നു ​സ​മ്മേ​ള​ന​ത്തി​ന് തി​രി​തെ​ളി​യും. തു​ട​ര്‍​ന്നു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ ച​ര്‍​ച്ച​ക​ളും , വ​ര്‍​ക് ഷോ​പ്പു​ക​ളും, കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കു​മു​ള്ള വി​വി​ധ എ​ക്സി​ബി​ഷ​നു​ക​ളും ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ക്കും.

25 നു ​എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും . 26 നു ​ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ഘോ​ഷ​ത്തി​ല്‍ 10 ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ആ​ളു​ക​ളാ​ണ് ഡ​ബ്ലി​നി​ലെ ക്രോ​ക്ക് പാ​ര്‍​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​ത്തു​കൂ​ടും.

1979ല്‍ ​തീ​ര്‍​ഥാ​ട​ക​നാ​യ ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പാ​പ്പ അ​യ​ര്‍​ല​ന്‍​ഡ് സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ ഡ​ബ്ലി​ന്‍ ഫീ​നി​ക്സ് പാ​ര്‍​ക്കി​ല്‍ 10 ല​ക്ഷം പേ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ സം​ബ​ന്ധി​ച്ചി​രു​ന്നു. അ​താ​യ​ത് അ​ന്ന​ത്തെ ഐ​റീ​ഷ് ജ​ന​സം​ഖ്യ​യു​ടെ നാ​ലി​ലൊ​ന്ന് പേ​ര്‍. 2015ല്‍ ​ഫി​ല​ഡ​ല്‍​ഫി​യാ​യി​ലാ​യി​രു​ന്നു എ​ട്ടാ​മ​ത് ലോ​ക കു​ടും​ബ സ​മ്മേ​ള​നം. ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ട്ടു​ല​ക്ഷം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു .

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യി അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 25നു ​എ​ത്തു​ന്ന മാ​ര്‍​പ്പാ​പ്പ
അ​യ​ര്‍​ല​ന്‍​ഡി​ല്‍ പ​രി. മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആ​ഗോ​ള മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നോ​ക്ക് ബ​സി​ലി​ക്ക​യും സ​ന്ദ​ര്‍​ശി​ച്ചേ​ക്കും. അ​യ​ര്‍​ല​ന്‍​ഡി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ത​ങ്ക ലി​പി​ക​ളാ​ല്‍ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു സ​മ്മേ​ള​ന​മാ​യി​രി​ക്കും ഇ​തെ​ന്ന് പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന്‍റെ അ​യ​ര്‍​ല​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ എ​മ്മ മാ​ഡി​ഗ​ന്‍ പ​റ​ഞ്ഞു.

Top