വിദേശ ഇന്ത്യക്കാര്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാം ; ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി ∙ ജനപ്രതിനിധ്യ നിയമം ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഇതോടെ പ്രവാസി ഇന്ത്യക്കാർക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ ഇനി പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാൻ സാധിക്കും.

ബില്ലിലൂടെ പ്രവാസി ഇന്ത്യക്കാരുടെ വോട്ടിനെ സ്വാധീനിക്കാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കില്ലെന്നും അത്തരം നീക്കങ്ങള്‍ നിയമം കൊണ്ട് തടയുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ പറഞ്ഞു.

ബില്ലിന് അനുമതി ലഭിച്ചതോടെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്ത് വോട്ടുചെയ്യാനുള്ള സാഹചര്യം കൂടുതൽ അടുത്തായി. നിലവിൽ വിദേശ ഇന്ത്യാക്കാർക്ക് തങ്ങൾ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ട്.

എന്നാൽ രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കൂ.16 മില്യണ്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ബില്‍ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്.

Top