International News USA

ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ അറുത്തെടുത്ത സംഭവം: കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

ചിക്കാഗോ: ഗര്‍ഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് വയറുകീറി ഗര്‍ഭസ്ഥ ശിശുവിനെ അറുത്തെടുത്ത കുറ്റകൃത്യത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്. സംഭവത്തില്‍ അമ്മയേയും മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ചിക്കാഗോയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. മകന്‍ മരണപ്പെട്ട വേദനയില്‍ മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുളള ആഗ്രഹം കൊണ്ട് 42 കാരി ചെയ്തത് മനസിനെ മരവിപ്പിക്കുന്ന കുറ്റകൃത്യം.

ഇനിയും ഒരു കുഞ്ഞുണ്ടാവില്ലെന്ന തിരിച്ചറിവാണ് 46 കാരിയായ ക്ലാരിസോ ഫിഗ്യുറോയെ കൊലയാളിയാക്കിയത്. ആദ്യം ഫേസ്ബുക്കിലെ അമ്മമാരുടെ ഗ്രൂപ്പില്‍ കടന്നു കൂടി. ഗ്രൂപ്പിലെ സജീവ അംഗമായി നിരവധി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചു. അങ്ങിനെയാണ് മൂന്ന് വയസ്സുകാരന്റെ അമ്മയും 7 മാസം ഗര്‍ഭിണിയുമായ ഓകോ ലോപസിനെ പരിചയപ്പെടുന്നതും ലക്ഷ്യം വെക്കുകയും ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് 22 വയസ്സുള്ള മകന്‍ മരിച്ചതിന്റെ ദുഃഖത്തില്‍ കഴിയുന്ന അമ്മയാണ് ക്രൂരമായ കാലപാതകം ചെയ്തത്.

ഓകോയ്ക്ക് മാസം തികയുന്നതുവരെ കാത്തിരുന്ന പ്രതി, നവജാത ശിശുവിനുള്ള കുഞ്ഞുടുപ്പുകള്‍ വാങ്ങിയിട്ടുണ്ടെന്നും സമ്മാനപ്പൊതി വാങ്ങാന്‍ വീട്ടിലേക്ക് എത്തണമെന്നും ക്ഷണിച്ചു. മകനെ സുഹൃത്തിനെ ഏല്‍പ്പിച്ച് 19 കാരി ക്ലാരിസോയുടെ വീട്ടില്‍ എത്തി. അവിടെ വച്ച് ക്ലാരിസോയും 24 വയസ്സുള്ള മകള്‍ ഡെസീറീ ഫിഗ്യൂറോയും ചേര്‍ന്ന് കേബിള്‍ ടിവിയുടെ വയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നു. വയര്‍ പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തു. പിന്നീട് യുവതിയുടെ മൃതദേഹം തൊട്ടടുത്തുള്ള മാലിന്യക്കൂപ്പയില്‍ ഉപേക്ഷിച്ചു എന്നും പൊലീസ് പറയുന്നു.

വയറുകീറി പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ക്ലാരിസോ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്വന്തം കുഞ്ഞാണെന്നും പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതരും പൊലീസിനെ വിളിച്ചു. ഇതിനിടെ, ഭാര്യയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് ഓകോ ലോപസ്സിന്റെ കുടുംബം നല്‍കിയ പരാതി അന്വേഷിച്ചെത്തിയ പൊലീസ് പ്രതിയുടെ വീടിന് അടുത്തു നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ അമ്മ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും ആശുപത്രിയിലാണെന്നുമായിരുന്നു മകള്‍ ഡെസീറി പൊലീസിനോട് പറഞ്ഞത്.

കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ ക്ലാരിസോയേയും മകളെയും കൊലപാതകക്കുറ്റത്തിനും ക്ലാരിയോയുടെ 40 കാരന്‍ കാമുകനെ കുറ്റകൃത്യം മറച്ച് വെച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും ഇവരുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്നും ചിക്കാഗോ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം

subeditor

മിസിസ്‌ ഇന്ത്യയാവാന്‍ മലയാളി സുന്ദരിയും

subeditor

ഹോപ് പ്ലാന്‍റേഷന്‍ ഭൂമിയിടപാട്: ഹര്‍ജി പരിഗണിക്കുന്നതു 19ലേക്കു മാറ്റി

subeditor

നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം, അതിജീവിച്ച യുവാവിന്റെ തീവ്രമായ വാക്കുകൾ

subeditor

ഭൂമി കുംഭകോണത്തില്‍ കുറ്റസമ്മതവുമായി സഹായ മെത്രാന്റെ സര്‍ക്കുലര്‍; വിശ്വാസികള്‍ക്കുമുന്നില്‍ മുഖമുയര്‍ത്താന്‍ കഴിയാതെ സീറോമലബാര്‍ സഭ

subeditor main

അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ….താന്‍ ആരുവാ…I Video

Sebastian Antony

കെട്ടുനാറിയ കര്‍ട്ടന്‍ മാറ്റുന്നത് തെറ്റാണോ? ഒരു ലക്ഷം പെന്‍ഷന്‍ വാങ്ങുന്നവനാണ് തങ്ങളെ മാധ്യമങ്ങളിലിരുന്ന് കുറ്റം പറയുന്നത്-എ.കെ. ബാലന്‍

subeditor12

സോളാര്‍ തട്ടിപ്പുകേസില്‍ രണ്ടാം വിധി; ബിജു രാധാകൃഷ്‍ണന് 1,96,000 രൂപ പിഴ

subeditor

യമനിൽ ഭീകർ പാലാ സ്വദേശിയായ വൈദീകനേ തട്ടികൊണ്ടുപോയി; 16 കന്യാസ്ത്രീകളെ വെടിവയ്ച്ചു കൊലപ്പെടുത്തിയ സംഘം.

subeditor

രേഖകളില്ലാതെ തമിഴ്നാട്ടില്‍ കൊണ്ടുവന്ന 11 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

subeditor

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം- സൂചന നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു

Sebastian Antony

കേരളത്തില്‍ തള്ളിയ സരിതയുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിച്ചതെങ്ങനെ? ഗുരുതര നിയമ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്

main desk