ഭരണാധികാരികൾ എന്തിനു ഇഫ്താർ വിരുന്ന് ഒരുക്കുന്നു?.

രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ഇഫ്താർ വിരുന്ന് ഒരുക്കുന്നതിനു പിന്നിലേ രാഷ്ട്രീയം എന്താകും?. ഒരു വശത്ത് കുറച്ച് ഭരണാധികാരികൾ ഇഫ്താർ വിരുന്ന് ഒരുക്കി വാർത്തകളിൽ ഇടം നേടുന്നു. വിരുന്ന് ഒരുക്കുന്ന അതേ ആളുകൾ ആ വിരുന്നിൽ പങ്കെടുക്കാൻ മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മാറി നില്ക്കുന്നവരെ പരിഹസിക്കുകയും വർഗീയ വാദികൾ എന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു. മുസ്ലീം ഭരണാധികാരിളായ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ ഇഫ്താർ വിരുന്ന് ഒരുക്കുന്നതിനേ കുറ്റപ്പെടുത്താനാകില്ല. എന്നാൽ മറ്റ് മതക്കാരായ സോണിയാ ഗാന്ധിയും, രാഷ്ട്രപതിയും, മുഖ്യമന്ത്രിമാരും ഒക്കെ ഇങ്ങിനെ വിരുന്ന് ഒരുക്കുന്നതിനു പിന്നിൽ വ്യക്തമായ ഒരു രാഷ്ട്രീയവും, അജണ്ടയും ഉണ്ട്. ഇത്തരത്തിൽ ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നതിൽ ഒരു വർഗീയ അജണ്ടയുണ്ട്. എന്നിട്ട് ആ വിരുന്നിൽ കടുത്ത മുസ്ലീം വിരോധവും, മുസ്ലീം മതത്തിൽ പെടാത്തവരേയും ഇത്തരം ആചാരങ്ങളെ ഒരു തരത്തിലും അംഗീകരിക്കാത്ത ചിന്താഗതിയുള്ളവയും വിളിക്കുകയും ചെയ്യുക. അതിൽ ഒരു ചതിയും ഒളിഞ്ഞു കിടപ്പുണ്ട്. ഇന്ത്യയിൽ പല മതക്കാരും,  ഓരോ മത വിശ്വാസം തീവൃമായി ആചരിച്ചു വരുന്നവരും ഉണ്ട്. തീവൃമത ചിന്താഗതിക്കാരായ ഹിന്ദുക്കളെ ഇഫ്താർ വിരുന്നുകളിലേക്ക് വിളിച്ച് അവരെ പരിഹസിക്കുകയാണ്‌. എന്നിട്ട് അവർ ഇത്തരം വിരുന്നിൽ നിന്നും വിട്ട് നില്ക്കുമ്പോൾ വർഗീയവാദി, ന്യൂന പക്ഷവിരുദ്ധൻ എന്ന് പ്രചരണം നടത്തുന്നത് തീർത്തും തെറ്റാണ്‌. ഇവിടെ വർഗ്ഗിയ വാദികൾ എന്നു വിളിക്കേണ്ടത് വർഗീയ പ്രീണനത്തിനായി ഇത്തരം ചടങ്ങുകൾ നടത്തുന്നവരേയോ അതോ വിശ്വാസത്തിന്റെ പേരിൽ ഇഫ്താറിൽ നിന്നും വിട്ടുനില്ക്കുന്നവരെയോ?.

iftar-diplomacy-india

രാഷ്ട്രപതി രണ്ട് തവണ നടത്തിയ ഇഫ്താർ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തേ ഒന്നാമത്തേ അഥിതി ആയാണ്‌ ക്ഷണിച്ചത്.  പല കേന്ദ്ര മന്ത്രിമാരും രാഷ്ടപതിയുടെ ഇഫ്താറിൽ നിന്നും വിട്ടുനിന്നു. ഇതിനേ പറ്റി നടക്കുന്ന വിവാദത്തിൽ പ്രധാനമന്ത്രിയുടെ പക്ഷത്താണ്‌ ശരി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ മുറുകെ പിടിക്കാൻ സ്വാതന്ത്രമുണ്ട്. ആ വിശ്വാസത്തിനു എതിരാണ്‌ ഇഫ്താർ ആചാരവും പാർട്ടിയും എങ്കിൽ അദ്ദേഹം അതിൽ നിന്നും വിട്ടുനില്ക്കുന്നതിൽ എന്തു തെറ്റാണ്‌ ഉള്ളത്?. പരസ്യമായി പങ്കെടുക്കാതെ തന്റെ വിശ്വാസത്തോട് നീതിപുലർത്തുകയാണ്‌ ഇഫ്താർ പാർട്ടിയിൽനിന്നും വിട്ട് നിന്ന് മോദി കാണിച്ചത്. എന്നാൽ ഈ പാർട്ടിയിൽ പങ്കുടുക്കുന്ന പല മാന്യൻ മാരും അങ്ങിനെയല്ല.

രാജ്യത്തിന്റേയും, ജനങ്ങളുടേയും നികുതി പണം എടുത്ത് രാജ്യവ്യാപകമായി ഇത്തരത്തിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതു തന്നെ മതേതര സങ്കല്പ്പത്തിനു എതിരാണ്‌. ഇഫ്താറും, പെരുനാളും ദേശീയ ആഘോഷമല്ല. അത് തീർത്തും മതപരമായ ആചാരവും വിശാസവുമാണ്‌. അതിൽ വിശാസമില്ലാത്ത മറ്റ് മതക്കാരെ പങ്കാളികൾ ആക്കുന്നതിനു തുല്യമാണ്‌ സർക്കാർ തലത്തിലുള്ള ഇത്തരം ചടങ്ങുകൾ. സോണിയാ ഗാന്ധി നടത്തിയ ഇഫ്താറിൽ നിന്നും ഇടതു പക്ഷവും മറ്റും വിട്ടു നിന്നതും വലിയ വാർത്തയായിരുന്നു. അതിനേയും മതപരമായ രീതിയിൽ ഇടതു പക്ഷത്തിനെതിരായി ചിലർ കൊണ്ടാടി. സോണിയ നടത്തിയ വിരുന്നിനു പിന്നിലും രാഷ്ട്രീയമുണ്ട്.

മുഖ്യമന്ത്രിമാരും, മന്ത്രിമാരും, രാഷ്ടപതിയും ഒക്കെ ഒരു മത വിഭാഗത്തിന്റെ ആചാരങ്ങൾ കൊണ്ടാടുന്നത് മത സൗഹാർദ്ദത്തിന്റെ സന്ദേശം ഉയർത്താനായിരിക്കാം. എന്നാൽ  ഇത്തരത്തിൽ എന്തുകൊണ്ട് ഇന്ത്യയിലേ ഏറ്റവും വലിയ മതമായ ഹിന്ദുക്കളുടെ ഒരു ഉൽസവത്തിനു രാഷ്ട്രപതി മന്ദിരം വിരുന്നുമായി അഥിതികൾക്ക് തുറക്കാറില്ല?. മുഖ്യമന്ത്രിമാർ എന്തുകൊണ്ട് ഇഫ്താർ പോലെ ഹിന്ദുമത ആചാരങ്ങളേയും ആഘോഷിക്കുന്നില്ല?. ക്രിസ്മസ് വിരുന്നുകൾ എന്തുകൊണ്ട് ഒരുക്കുന്നില്ല?.

ഇഫ്താർ വിരുന്ന് ഒരുക്കുന്ന ഭരണാധികാരികളേയും, രക്ഷാ ബന്ധൻ ദേശീയ ദിനാചരണമാക്കാൻ നടത്തുന്ന ഭരണാധികാരികളേയും നമ്മൾ ഒരേ ദൃഷ്ടിയിൽ കാണണം. ചിലർക്ക് ചിലതൊക്കെ ആവാം എന്നും മറ്റു ചിലർ നടത്തുമ്പോൾ വർഗീയത എന്നും പറയുന്നത് ശരിയല്ല. ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച ലോക യോഗ ദിനാചരണം പോലും ഹിന്ദുക്കളുടെ വർഗീയ അജണ്ടയായി കണ്ടവർക്ക് പൊതു ഖജനാവിൽനിന്നും പണമെടുത്തും രാജ്യത്തേ മുഴുവൻ മതക്കാരുടേയും മതമില്ലാത്തവരുടേയും ഭരണ കർത്താക്കൾ എന്ന സ്ഥാനത്തിരുന്നും ഇഫ്താർ വിരുന്ന നടത്തുന്നതിലേ ചില പ്രീണനം കാണാതെ പോകരുത്.

ഇഫ്താർ വിരുന്ന് നടത്തുകയും ഈ മുസ്ലീം മത ആചാരത്തേ സർക്കാർ ചിലവിൽ ആചരിക്കുന്നതിനേ അനുകൂലിക്കുന്നവർകയും ചെയ്യുന്നവർക്ക് രക്ഷാബന്ധൻ ദേശീയ ദിന മാക്കുന്ന കാവി അജണ്ടയെ എതിർക്കാൻ എന്തവകാശം?. അതേ സമയം ഇത്തരം മത ആചാരങ്ങളെ അനുകൂലിക്കുന്ന ഭരണാധികാരികൾ തീർച്ചയായും ഇത്തരം ചടങ്ങുകൾ സ്വകാര്യമായി നടത്താം. ആശംസകൾ നേരാം. പൊതു സ്ഥലത്തും സർക്കാർ ഓഫീസിലും ജോലി ചെയ്യുന്നവർക്ക് അവരെ അംഗീകരിച്ച് അതിനുള്ള അവസരം അവിടെ തന്നെ മറ്റ് മതക്കാർ ഒരുക്കിയും കൊടുക്കണം.

ഒരു മതേതര രാജ്യമായ ഇന്ത്യയിൽ മത ആചാരങ്ങളുടെ പേരിലുള്ള എല്ലാ അവധികളും നിരോധിക്കുകയണ്‌ വേണ്ടത്. ന്യൂന പക്ഷമായ ക്രിസ്ത്യാനികളുടെ ദുഖ വെള്ളിയാഴ്ച്ച രാജ്യത്തേ 97 %  അന്യ മതസ്ഥരോ​ട് ജോലിചെയ്യരുതെന്നും അവധിയിൽ പോകണമെന്നും പറയുന്നതിൽ എന്തു ന്യായമാണുള്ളത്. പെരുനാളും, ശിവരാത്രിയും എല്ലാം അങ്ങിനെ തന്നെ. വേണമെങ്കിൽ അതാത് മതത്തിൽ ഉവർക്ക് മാത്രമയി ഇത്തരം ദിവസങ്ങളിലേ പൊതു അവധികൾ പരിമിതപ്പെടുത്തുകയാണ്‌ വേണ്ടത്.

Top