വിശുദ്ധ റമദാനോടനുബന്ധിച്ച് ഗള്‍ഫ് നാടുകളില്‍ കാരുണ്യവര്‍ഷം

വിശുദ്ധ റമദാന്‍ ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഗള്‍ഫ് നാടുകളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ഭരണാധികാരികള്‍.

വിവിധ കേസുകളിലായി ജയിലില്‍ കഴിയുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 700 പേര്‍ക്കാണ് ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം മോചനം അനുവദിച്ചത്. പുതിയതായി ജീവിതം ആരംഭിക്കാനും കുടുംബവുമായി ഒത്തുചേരുവാനും ലഭിക്കുന്ന അവസരമായിരിക്കുമിതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ എസം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

യുഎഇയില്‍ 935 പേര്‍ക്ക് മോചനം അനുവദിക്കുവാന്‍ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഷാര്‍ജയില്‍ 304 പേര്‍ക്ക് മോചനം അനുവദിക്കുവാന്‍ ഭരണാധികാരിയായ ഡോ. ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസീമി നിര്‍ദേശം കൊടുത്തിട്ടുണ്ട്.

Top