പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണുവിന്റെ ആഗ്രഹം സഫലമാക്കി പൃഥ്വിയും സുപ്രിയയും

സിനിമയെ സ്വപ്‌നം കണ്ടു നടക്കുന്ന ഈ യുവാവിന്റെ ആഗ്രഹം തന്റെ ഡബ്സ്‌മാഷ്‌ വീഡിയോകളിൽ ഒരെണ്ണമെങ്കിലും പൃഥ്വിരാജ് കാണണമെന്നായിരുന്നു. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ ഇന്നലെ പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോക്ക് താഴെയായി വിഷ്ണു ദേവ തന്റെ ആഗ്രഹം വ്യക്തമാക്കി ഒരു കമന്റ് ഇട്ടിരുന്നു.

വിഷ്ണു ദേവയെ പോലും ഞെട്ടിച്ചാണ് പൃഥ്വിരാജ് അതിന് മറുപടി നൽകിയത്. ഒന്നല്ല, വിഷ്‌ണുവിന്റെ ധാരാളം വീഡിയോസ് താൻ കണ്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. എല്ലാ വിധ ഭാവുകങ്ങളും വിഷ്‌ണുവിന് നേരുന്നതോടൊപ്പം ഉടൻ തന്നെ നേരിട്ട് കാണാമെന്നും പൃഥ്വിരാജ് മറുപടി നൽകി.

വിഷ്‌ണു ദേവയുടെ സന്തോഷം ഇരട്ടിയാകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും വിഷ്‌ണു ദേവക്ക് മറുപടി നൽകി. പ്രിത്വി പറഞ്ഞത് പോലെ തന്നെ ഇരുവരും വിഷ്‌ണുവിന്റെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ടെന്നും മുന്നോട്ട് ഉള്ള എല്ലാ പ്രയത്നങ്ങൾക്കും ആശംസകൾ നേരുകയും ചെയ്‌തു സുപ്രിയ. പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണു പൃഥ്വിരാജിന്റെ തന്നെ ഡബ്സ്‌മാഷ്‌ വീഡിയോകൾ ചെയ്‌താണ്‌ പ്രശസ്‌തനായത്.

 

Top