ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല

ഫെയ്‌സ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച ഞരമ്പുരോഗിയ്ക്ക് മുട്ടന്‍ പണി കൊടുത്ത് പൃഥ്വിരാജിന്റെ നായിക. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ. സാമൂഹിക മാധ്യമങ്ങളില്‍ ചില ഞരമ്ബുരോഗികള്‍ക്ക് ഒരു ലൈസെന്‍സുമില്ലെന്നും അവരെ കാണിച്ചുകൊടുക്കാനാണ് താന്‍ ഇത് പങ്കുവയ്ക്കുന്നതെന്നും ദുര്‍ഗ വ്യക്തമാക്കി.
ദുര്‍ഗയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലേക്ക് അശ്ലീല സന്ദേശം അയച്ചിരിക്കുകയാണ് ഒരു യുവാവ്. നടി പ്രതികരിക്കാതായപ്പോഴും ഇയാള്‍ സന്ദേശങ്ങള്‍ അയച്ച് നിരന്തരം ശല്യം ചെയ്തു. തുടര്‍ന്നാണ് ദുര്‍ഗ അയാളുടെ സന്ദേശത്തിന്റെയും പ്രൊഫൈലിന്റെയും സ്‌ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്തത്.

ഇവരുടെ ഇരകള്‍ സ്വന്തം അമ്മയാണോ ഭാര്യയാണോ മകളാണോ സഹോദരിയാണോ എന്നൊന്നും ഈ ചെന്നായകള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അവരുടെ ലൈംഗിക വൈകൃതങ്ങള്‍ ആരോടെങ്കിലും പ്രകടിപ്പിക്കണം.ഇതെനിക്ക് കഴിഞ്ഞ ദിവസം ലഭിച്ച സന്ദേശമാണ്. എന്റേതായ ലക്ഷ്യബോധമുള്ള ഒരു സ്ത്രീയാണ് ഞാന്‍. എന്നെ സങ്കടപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.

എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു സ്ത്രീപക്ഷവാദിയല്ല. പക്ഷെ എനിക്ക് ഉറപ്പുള്ള ഒരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു.

എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അറിയിക്കാന്‍ കൂട്ടായി നില്‍ക്കാം.

 

Top