സന്തോഷം കൊണ്ട് താന്‍ കരയുകയാണ്, ഈ ദിനം മറക്കില്ല; പൃഥിരാജിന്റെ സമ്മാനത്തിന് ആരാധകന്റെ മറുപടി

തന്റെ പ്രിയതാരത്തില്‍ നിന്നും കിട്ടിയ അപ്രതീക്ഷിത സമ്മാനത്തിന്റെ ആഹ്ലാദത്തിലാണ് തലശ്ശേരി സ്വദേശിയായ വിഷ്ണു. സോഷ്യൽ മീഡിയയിലെ വിഷ്ണുവിന്റെ ഡബ്സ്മാഷ് കണ്ട് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് മറ്റാരുമല്ല, പൃഥ്വിരാജ് തന്നെയാണ്. പൃഥ്വിക്കു പിന്നാലെ അഭിനന്ദനവുമായി പൃഥ്വിയുടെ ഭാര്യ സുപ്രിയയുമെത്തിയത് വിഷ്ണുവിന് ഇരട്ടി മധുരമായി.

സാര്‍, ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ് . നിങ്ങളുടെ ഡബ്സ്മാഷുകള്‍ ഞാന്‍ ചെയ്യുന്നത് നിങ്ങളെന്നെങ്കിലും അവ കാണുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്. എന്റെ വിഡിയോകളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും അങ്ങ് കണ്ടാല്‍ അതില്‍ പരം അഭിമാനം എനിക്ക് വേറെയില്ല. രാജുവേട്ടാ പ്ലീസ് ഒരു തവണ’ എന്നായിരുന്നു വിഷ്‍ണു സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞത്.

ഇതിന് മറുപടിയുമായി പൃഥ്വിരാജ് രംഗത്ത് എത്തി. ഒന്നല്ല നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ സമര്‍പ്പണ മനോഭാവം എനിക്കുള്ള വലിയ പ്രശംസയാണ്. നിങ്ങളെപ്പോലെയുള്ള ആരാധകനെ ലഭിച്ചത് ഒരു അഭിമാനമായി ഞാന്‍ കാണുന്നു. മുന്നോട്ട് പോവുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ- പൃഥ്വിരാജ് പറഞ്ഞു.

ഇതോടൊപ്പം തന്നെ പൃഥ്വിയുടെ ഭാര്യ സുപ്രിയയും വിഷ്ണുവിന് മറുപടിയുമായി വന്നു. “പൃഥ്വി പറഞ്ഞ പോലെ ഞങ്ങള്‍ നിങ്ങളുടെ ധാരാളം വിഡിയോകള്‍ കണ്ടിട്ടുണ്ട്. താങ്കളുടെ ഭാവി പരിപാടികള്‍ക്കെല്ലാം ഞങ്ങളുടെ ആശംസകള്‍”… എന്നാണ് സുപ്രിയ കുറിച്ചത്.

പൃഥ്വി എന്നെങ്കിലും മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിഷ്ണുവിന് ഇത് ഇരട്ടി സന്തോഷമായി. “മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട. ഞാനിപ്പോഴും കരയുകയാണ്.. എന്റെ കൈകള്‍ ഇപ്പോഴും വിറയ്ക്കുകയാണ്…സാര്‍ ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു..വാക്കുകളില്ല…എന്നും അങ്ങയുടെ നമ്പര്‍ വണ്‍ ആരാധകനായിരിക്കും”. എന്നാണ് സന്തോഷാധിക്യത്താല്‍ വിഷ്ണു കുറിച്ചത്.

https://www.instagram.com/p/BiWk0NYH_Hz/?taken-by=iamvishnudeva

Top