പിസി എന്നാല്‍ പരമ ചെറ്റ ; ജോര്‍ജ്ജിന് തെറിയഭിഷേകം

കേരള രാഷ്ട്രീയത്തിലെ ഒറ്റയാൻ എന്നറിയപ്പെടുന്ന പിസി ജോർജിന്റെ തെറിവിളികളെ രൂക്ഷ ഭാഷയിൽ വിമർശിച്ച് എസ്എൻഡിപി ഭാരവാഹി പി.ടി. മന്മഥൻ. ഈരാറ്റുപേട്ടയിൽ എസ്എൻഡിപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പി.ടി.മന്മഥന്റെ വിമർശനം.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ പറയുന്നത് ഇങ്ങനെ ;

രണ്ട് മത വിഭാഗങ്ങളെ ഒഴിച്ച് ഭൂരിപക്ഷ സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളെയും ഓരോ സന്ദർഭങ്ങളിൽ തെറി പറയുന്ന കേരളത്തിലെ ഏക എംഎൽഎ പിസി ജോർജ് ആണ്. നാടാർ സമുദായത്തെ ആക്ഷേപിച്ച് സംസാരിക്കുകയും അവരോട് പിന്നീട് മാപ്പു പറയുകയും ചെയ്തിട്ടുണ്ട് പിസി ജോർജ്.

അതുപോലെ തന്നെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഒരു മീറ്റിങ്ങിൽ ചെന്നിട്ട് പട്ടിക ജാതിയിലെ ചെറുപ്പക്കാർ വിദ്യാഭാസങ്ങളും സൗകര്യങ്ങളും നേടിക്കഴിയുമ്പോൾ വെളുത്ത പെൺകുട്ടികളെ തേടി നടക്കുന്നു എന്ന് പറഞ്ഞ് പട്ടിക ജാതിക്കാരെ ആക്ഷേപിച്ചു. ഓരോരോ സന്ദർഭങ്ങളിൽ ഹിന്ദു സമൂഹത്തോടുള്ള അസഹിഷ്ണുത വളരെ ശക്തമായി പല വേദികളിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണ് പിസി ജോർജ്. അങ്ങനെയുള്ള പിസി ജോർജാണ് ഈഴവ സമുദായത്തെ തെണ്ടികൾ എന്ന് പറഞ്ഞിട്ടുള്ളത്. എന്ന് പി.ടി. മന്മഥൻ വിമർശിക്കുന്നു.

Top