രണ്ടാമൂഴം എം.ടിക്കൊപ്പം ചതിക്കപ്പെട്ടത് മഞ്ജുവും, 50കോടിയും നായികാ പദവും കേട്ടപ്പോൾ മുൻ ഭർത്താവിനെതിരേ മൊഴി നല്കി

1000 കോടി ബജറ്റിൽ നടക്കാനിരുന്ന രണ്ടാമൂഴം എന്ന ചിത്രത്തിൽ നിന്നും രചയിതാവ് എം ടി വാസുദേവൻ നായർ പിൻ‌വാങ്ങിയെന്ന റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ ഈ സിനിമ ഒരു വൻ തട്ടികൂട്ട് തട്ടിപ്പ് എന്ന വിവരമാണ്‌ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് മോഹൻലാൽ കേന്ദ്രങ്ങളിൽ കർമ്മ ന്യൂസ് നടത്തിയ അന്വേഷണത്തിൽ ചിത്രത്തേകുറിച്ചുള്ള ചില ആദ്യ ചർച്ചകൾ നടന്നു എന്നല്ലാതെ പിന്നെ ഒന്നും ഉണ്ടായിട്ടില്ല എന്നാണറിയുന്നത്.രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ട് പിരിയുകയൊന്നുമല്ലെന്നും എം ടി ഇന്നലെ വ്യക്തമാക്കി. തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻ‌സിഫ് കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നലെ തന്നെ വിധി വരികയും ചെയ്തുരണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. കേസ് ഒത്ത് തീർപ്പാകുംവരെ തിരക്കഥ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. അതേസമയം മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി അറിയിച്ചു.

ചുരുക്കം ഇത്രയേ ഉള്ളു. എം.ടിക്ക് ചെറിയ ഒരു സംഖ്യ നല്കി. അതും വെറും ഒരു ലക്ഷത്തിൽ താഴെ മാത്രം എന്നറിയുന്നു. അതിലൂടെ മോഹൻലാലും ശ്രീകുമാർ മേനോനും നേടിയത് കോടികളുടെ പ്രശസ്തിയും ബ്റ്റാന്റും ആയിരുന്നു. അവരേ മാധ്യമങ്ങൾ പുകഴ്ത്തി. പരമ്പരകൾ ഇറക്കി. എന്നാൽ അപ്പോഴൊന്നും ഇവർ പറഞ്ഞില്ല..ഇത് നടക്കാത്ത പദ്ധതിയാണെന്ന്. എം.ടിക്ക് 50000 രൂപ നല്കി മോഹൻലാലും, മേനോനും , മഞ്ജുവാര്യറും വലിയ പബ്ളിസിറ്റി നേടി.നടി അക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരുമെന്ന് ഇപ്പോൾ ഷോൺ ജോർജും പറയുന്നു. ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാൻ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി ജോർജിന്റെ കമൻ ഷോൺ ജോർജ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ശ്രീകുമാർ മേനോന്റെ രണ്ടാമൂഴവും ദിലീപും തമ്മിലൊരു ബന്ധമുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിന്റേയും ജയിലിൽ കിടന്നതിന്റേയുമെല്ലാം തിരക്കഥയിൽ രണ്ടാമൂഴത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് പി സി ജോർജ് ആരോപിച്ചിരുന്നു. പി സി ജോർജ് പറയുമ്പോൾ ആദ്യം കയ്ക്കും. പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുമ്പോൾ പി സി ജോർജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകിൽ ഒരു പ്രമുഖ സംവിധായകനുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേത്രത്വത്തിലാണ്. ആ സംവിധായകൻ പുറത്തിറക്കാൻ പോകുന്നു എന്ന് പറയുന്ന ബ്രഹ്മാണ്ഡ പടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കില്ല.‘ ഇപ്പോൾ ഇതാ പി.സി പറഞ്ഞതുപോലെ ആ കള്ള കഥ പുറത്തുവന്നു.ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങളൊരുക്കാൻ അദ്ദേഹം ഒരുക്കിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴം എന്ന സിനിമയുടെ പ്രഖ്യാപനമെന്ന് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം ടി വാസുദേവൻ സർ ശരി വെച്ചിരിക്കുകയാണ്. ഈ പ്രൊജക്ട് നടക്കില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ഈ സംവിധായകൻ വഞ്ചിച്ചിരിക്കുന്നു.‘

മറ്റൊരു വൻ ഗൂഢാലോചന നടന്നത് രണ്ടാമൂഴത്തിൽ നായിക ആക്കാമെന്ന് പറഞ്ഞായിരുന്നു ഇവർ മഞ്ജുവിനെ ഒപ്പം നിർത്തിയത്. 50 കോടി രൂപ മഞ്ജുവിനു പ്രതിഫലം ഓഫർ ചെയ്തു. അത് കേട്റ്റപ്പോഴേ മഞ്ജു ആളൊന്നു മാറി. 50 കോടിയുടെ ലഹരിയിൽ മുൻ ഭർത്താവ് ദിലീപിനെതിരേ മൊഴി നല്കി. ദിലീപിന്റെ ശത്രുക്കൾ പറഞ്ഞ് പഠിപ്പിച്ച് ചില കാര്യങ്ങൾ മഞ്ജു എന്ന ജനകീയ നടി തത്ത പറയുന്നതുപോലെ പറഞ്ഞു. ഇത്രയും വലിയ അതായത് 50 കോടി പ്രതിഫലം എന്നു കേട്ടപ്പോഴേ പലരും പറഞ്ഞിരുന്നു..മഞ്ജു…ഇത് തട്ടിപ്പാണ്‌. കൂട്ടുകാരികൾ വരെ പറഞ്ഞു..മഞ്ജു നിനക്ക് അഡ്വാനസ് പോലും കിട്ടിയിട്ടില്ല..നിന്നെ ചതിക്കുന്നതാണ്‌..അവർക്ക് ദിലീപാണ്‌ ലക്ഷ്യം. അതായത് ദിലീപിനെ തകർക്കാൻ കേരളത്തിന്റെ നോവൽ ചക്രവർത്തിയും ദൈവവുമായ മഹാനായ എം.ടി വാസുദേവൻ നായരേ ചില്ലറ കാശിനു പറ്റിച്ചു. 50 കോടി മോഹിപ്പിച്ച് ജനകീയ നടിയേയും ചതിച്ചു. ഇപ്പോൾ ഇതെല്ലാം മനസിലാക്കിയപ്പോഴാണ്‌ മഞ്ജു ദിലീപ്ന്റെ ഒപ്പം ചേരുന്നത്. മൊഴി മാറ്റുവാൻ തീരുമാനിച്ചത്. നോക്കുക..കച്ചവടത്തിനായി എന്തെല്ലാം ക്രൂരതകളാണ്‌ സിനിമയുടെ പിന്നാമ്പുറത്ത് നടക്കുന്നത്. എത്രപേരുടെ ജീവനാണ്‌..ജീവിതമാണ്‌ നശിപ്പിക്കുന്നത്

Top