വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത്

മുംബൈ: ആള്‍ദൈവങ്ങള്‍ക്ക് കഷ്ടകാലം ആണ് ഇപ്പോള്‍. ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ അഴിക്കുള്ളില്‍ ആണ്. മറ്റ് പലരും പലരീതിയിലുള്ള അന്വേഷണങ്ങള്‍ നേരിടുന്നു. അതിനിടയിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആയ രാധേ മായുടെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അതും ഒരു അശ്ലീല നൃത്തത്തിന്റേത്.

എവിടെ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.വിവാദങ്ങള്‍ സൃഷ്ടിച്ച ആള്‍ദൈവം ആണ് രാധേമാ. താന്‍ ദുര്‍ഗയുടെ അവതാരം ആണ് എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. സാധാരണ ആള്‍ദൈവങ്ങളെ പോലെ അല്ല രാധേമായുടെ രീതികള്‍. ആഡംബരത്തിന് ഒരു കുറവും ഇല്ല. വസ്ത്രധാരണം കണ്ടാല്‍ ആരും അമ്പരക്കുകയും ചെയ്യും.

ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ രാധേ മായേ വീണ്ടും വിവാദത്തിലാക്കുന്നത്. അതും കണ്ടാല്‍ ഒറ്റയടിക്ക് അശ്ലീലം എന്ന് തോന്നിക്കുന്ന വീഡിയോ . വീഡിയോ ചിത്രീകരിച്ചിരിക്കുന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല. ഒറ്റയ്ക്ക് നൃത്തം ചെയ്യുകയായിരുന്നു രാധേ മാ… അപ്പോഴാണ് ഒരു യുവാവ് കൂടി ഓടിയെത്തുന്നത്.രാധേ മായെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പിന്നീട് യുവാവിന്റെ നൃത്തം. ഒരുഘട്ടം കഴിഞ്ഞപ്പോഴേക്കും നൃത്തത്തിന്റെ ഭാവം തന്നെ മാറി. ഇതാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. എപ്പോഴാണ് ഇത് നടന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും ഇതിനോട് രാധേ മാ പ്രതികരിച്ചിട്ടില്ല ഇതുവരെ.

Top