Kerala News

രാഹുല്‍ ഗാന്ധി കേരളത്തില്‍ സുഖചികിത്സയില്‍?

കൊച്ചി: രാഹുല്‍ എവിടെ, രാഹുല്‍ എവിടെ എന്ന് പലരും ചോദിക്കാന്‍ തുടങ്ങിയിട്ട് വളരെ നാളുകള്‍ ആയി. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് ഇതുവരെയും ആര്‍ക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. ബജറ്റ്‌ സമ്മേളനത്തിന്‌ തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അപ്രത്യക്ഷമാകുന്നത്. ഇപ്പോള്‍ അദ്ദേഹം മുളന്തുരുത്തിയിലെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ സുഖചികിത്സയില്‍ ആണെന്ന് കിംവദന്തികള്‍ പരക്കുന്നു

സ്വസ്‌ഥമായിരുന്ന്‌ ചിന്തിക്കാനും തയാറെടുപ്പുകള്‍ നടത്താനുമായാണ്‌ ബജറ്റ്‌ സമ്മേളനത്തില്‍ പോലും ചെയ്യാതെ രാഹുല്‍ മാറി നില്‍ക്കുന്നത്‌ എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീട്‌ രാഹുല്‍ ഉടന്‍ വരുമെന്നും അവധി ചുരുക്കിയെന്നും നീട്ടിയെന്നും തുടങ്ങിയുള്ള പ്രതികരണങ്ങളാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്നത്‌.

മുളന്തുരുത്തി ആമ്പല്ലൂരിന്‌ സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിനെ ചുറ്റിപ്പറ്റിയാണ്‌ നിലവില്‍ അഭ്യൂഹം ഉയരുന്നത്‌. ജനവാസമില്ലാത്ത, ഇരുപത്‌ ഏക്കറോളം വളച്ചുകെട്ടിയ സ്‌ഥലത്തിനുള്ളിലെ റിസോര്‍ട്ടില്‍ രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി വിഐപികളാണ്‌ സ്‌ഥിരം എത്താറുള്ളത്‌. പുറമേ നിന്നുള്ളവര്‍ക്ക്‌ കര്‍ശന നിയന്ത്രണവും ഉണ്ട്‌. രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന്‌ ജീവനക്കാര്‍ക്ക്‌ കര്‍ശന വിലക്കുണ്ടെന്നാണ്‌ വിവരം. എന്നാല്‍, രാഹുല്‍ കേരളത്തിലുണ്ടെന്നതിന്‌ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. എന്തും മുന്‍കൂട്ടി അറിയുന്ന കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ക്കും രാഹുലിന്റെ വരവിനെ കുറിച്ചോ ചികിത്സയേക്കുറിച്ചോ അറിവില്ല. രാഹുല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നായിരുന്നു ഒടുവിലത്തെ റിപ്പോര്‍ട്ട്‌.

രാഹുലിന്റെ മടങ്ങി വരവിനെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ നടത്തിയ പ്രതികരണങ്ങളെല്ലാം പാഴ്‌വാക്കാണെന്ന്‌ തെളിയുന്നതിനിടെയാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

Related posts

ഞാന്‍ വിദേശയാത്രയുടെ തിരക്കിലാണ് ഈ മാസം ബ്ലോഗ് ഉണ്ടാകില്ലെന്ന് മോഹൻലാൽ

subeditor

ആശങ്കയിലേക്ക് വീഴുന്ന കേരളം, മുല്ലപെരിയാറിൽ 11 ഷട്ടറുകൾ തുറന്നിട്ടും ജലം 142 അടിയിലേക്ക് കുതിക്കുന്നു

subeditor

എടിഎമ്മുകള്‍ കാലി; അത്യാവശ്യക്കാര്‍ക്കു പണം കിട്ടാത്ത അവസ്ഥ

subeditor

മദ്യപിക്കുന്നതിനിടെ അച്ഛന്‍ പുറത്തേക്ക് പോയപ്പോള്‍, മകളെ സുഹൃത്ത് ബലാത്സംഗം ചെയ്തു, പെണ്‍കുട്ടി പലവട്ടം പീഡനത്തിനിരയായി

subeditor10

 പപ്പടം കഴിക്കുന്നവര്‍ സൂക്ഷിച്ചോ, എന്‍ജിന്‍ ഓയില്‍ മുതല്‍ സോഡിയം ബെന്‍സോയെറ്റ് വരെ; ആമാശയരോഗങ്ങള്‍ ഉള്‍പെടെ മാരകമായ അസുഖങ്ങള്‍ കാരണമാകുമെന്നു  ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു

subeditor

എന്റെ പണക്കുടുക്ക തരാം, അമ്മയുടെ മരണകാരണം അന്വേഷിക്കുമോ? ;പോലീസ് സംവിധാനത്തെ നാണം കെടുത്തുന്ന ചോദ്യവുമായി പിഞ്ചുബാലിക

ശബരിമലയിലേക്ക് വീണ്ടും ബിന്ദു എത്തുമെന്ന്…സത്യം അറിഞ്ഞപ്പോള്‍ ആശ്വാസം

main desk

മുഖ്യമന്ത്രിക്കെതിരെ സിപിഐ നിര്‍വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം; പിണറായി യോഗം വിളിച്ചത് ക്രെഡിറ്റിന്

സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് : കേരളത്തിന് മികച്ച തുടക്കം

subeditor

ജയക്കു പിന്നാലെ ചോ രാമസ്വാമിയും വിടവാങ്ങി

subeditor

വീട്ടിലെ ചുമരുകളില്‍ രക്തം; കഴുകി കളഞ്ഞപ്പോള്‍ രൂക്ഷഗന്ധം; ഭയന്ന് വിറച്ച് നാട്ടുകാര്‍

subeditor10

മകൻ മതം മാറി ഐ.എസി ചേർന്നതായി പിതാവ്‌; യമനിലുള്ള മകനെ രക്ഷിക്കാൻ സഹായം തേടുന്നു

subeditor