രാഹുൽ ഗാന്ധിയേ വാഴ്ത്തി പാടി പിണറായി, രാഹുലിനു നോട്ടം ഇടതു കൂട്ടും പ്രധാനമന്ത്രി പദവും, എന്ത് ശബരിമല?

രാഹുലിന്റെ ശബരിമലയിലേ യുവതീ സ്നേഹത്തിനു കേരളത്തിൽ യു.ഡി.എഫ് കനത്ത വില നല്കേണ്ടിവരും. ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന് രാഹുൽ ദാന്ധി പറഞ്ഞിരുന്നു.സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം എന്നും രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ഇത് തന്റെ സ്വന്തം അഭിപ്രായമാണെന്നും പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാട് എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

ഇങ്ങിനെ പറയുന്ന രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും മുഴുവൻ വെള്ളം കുടിപ്പിച്ചിരിക്കുന്നു. കേരളത്തിലെ പാർട്ടിയേ നാണം കെടുത്തുകയും വട്ടം കറക്കുകയും ചെയ്തിരിക്കുന്നു. ഒന്നാമതേ ശബരിമല വിഷയത്തിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച് ആകെ അപകടത്തിൽ നില്ക്കുകയാണ്‌ കേരളത്തിലെ കോൺഗ്രസ്. ഒരു വിഭാഗം ഭക്തർക്കും സമരക്കാർക്കും ഒപ്പം നില്ക്കുമ്പോൾ മറ്റൊരു വിഭാഗം സർക്കാർ നിലപാടിനൊപ്പം നില്ക്കുന്നു. പരസ്യമായി ചേരി തിരിഞ്ഞ് പ്രതികരിക്കുന്നു. ഡ്ശബരിമലയിലേ വിഷയത്തിൽ ഒരോ നേതാവും വായിൽ തോന്നുന്നത് വിളിച്ചു പറയുന്നു. ഈ അവസരത്തിലാണ്‌ രാഹുൽ ഗാന്ധി സ്വന്തം നിലപാടുമായി വരുന്നത്. പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാട് എന്ന് എടുത്ത് പറയുന്ന രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും ശരിക്കും കേരളത്തിൽ അനുഭവിക്കും. അയ്യപ്പ ഭക്തരുടെ കോപം അവരുടെ തലയിൽ ഒരു ഇടി തീ പോലെ വരും തിരഞ്ഞെടുപ്പിൽ വീഴും. കാരണം കോൺഗ്രസിൽ അയ്യപ്പ ഭക്തരും അടിയുറച്ച ഹൈന്ദവ വിശ്വാസികളും ലക്ഷങ്ങൾ ഉണ്ട്. അവർക്ക് ആർക്കും സ്വീകാര്യമല്ല രാഹുൽ ഗാന്ധിയുടെ നിലപാട്.

പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാട് എന്ന് പറയുന്ന രാഹുൽ ഗാന്ധിയാണ്‌ ശബരിമല വിഷയത്തിൽ കോൺഗ്രസിലേ ഒന്നാം നമ്പർ അവസരവാദി. പാർട്ടി വിരുദ്ധ നിലപാട് പറയാനാണോ രാഹുൽ ഗാന്ധി ഇരിക്കുന്നത്. കോൺഗ്രസിന്റെ പരമാദ്ധ്യക്ഷൻ പാർട്ടി നിലപാടാണ്‌ പറയേണ്ടത്. പാർട്ടിയുടെ നിലപാടിനു വിരുദ്ധമായി വ്യക്തി താല്പര്യം ഉണ്ടേലും അത് പ്രകടിപ്പിക്കാനോ പറയാണോ പ്രചരിപ്പിക്കാനോ പാടില്ലായിരുന്നു. പാർട്ടി വിരുദ്ധത പറയാൻ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ തുടക്കം ഇട്ട കോൺഗ്രസിൽ എന്ത് അച്ചടക്കം, എന്ത് പാർട്ടി നയം. രാഹുൽ ഗാന്ധി തന്നെ ഹിന്ദുക്കളേ പിടിച്ചുലക്കുന്ന ഒരു വിഷയത്തിൽ പാർട്ടിക്കെതിരേ അഭിപ്രായം പറഞ്ഞിരിക്കുന്നു. ഇത് ഏത് നയവും, നിലപാടും ആണ്‌ എന്ന് കോൺഗ്രസ് പ്രവർത്തകർ ആലോചിക്കണം. പാർട്ടി നിലപാടിനെതിരേ രാജ്യത്തേ എല്ലാ കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിയുടെ പാത പിൻ തുടർന്ന് സ്വന്തം അഭിപ്രായം പ്രചരിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ എന്ത് കോൺഗ്രസ്, എന്ത് പാർട്ടി?

രാഹുൽ ഗാന്ധി ശബരിമലയിൽ പിണറായി വിജയനേയും ഇടത് മുന്നണിയേയും പിന്തുണക്കുന്നു. പാർട്ടിയേ പോലും തള്ളി, കേരളത്തിലെ ഹൈന്ദവ വിശ്വാസികളേ തള്ളി രാഹുൽ ഈ നിലപാട് എടുത്തത് 2019ലെ പ്രധാനമന്ത്രി കസേര കണ്ടാണ്‌. ഇടത് പിന്തുണ കിട്ടണം. ഇടത് കക്ഷികളിൽ താൻ മാന്യൻ എന്ന് വരുത്തണം. തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കണം. പ്രധാനമന്ത്രി പദത്തിലേക്ക് ഇടത് സൗഹൃദ കൂട്ടിലേക്ക് രാഹുൽ ചേക്കേറുന്ന വലിയ നയ വഞ്ചനയാണ്‌ ശബരിമല വിഷയത്തിലെ പ്രതികരണം. പ്രധാനമന്ത്രി പദം കാത്തിരിക്കുന്ന രാഹുലിനു ഈ അവസരത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് ഒറ്റ സീറ്റു പോലും കിട്ടരുത് എന്നു മാത്രമേ ആഗ്രഹം ഉള്ളു. കോൺഗ്രസിനു 2 സീറ്റു കുറഞ്ഞാലും കുഴപ്പമില്ല..അത് ഇടത് മുന്നണിയിൽ തന്നെ നില്ക്കണം. അതായത് ഇടത് മുന്നണിയുടെ പിന്തുണ പ്രധാനമന്ത്രി പദത്തിലേക്ക് ലഭിക്കുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിൽ കോൺഗ്രസ് തന്നെ ജയിച്ച് വരണം എന്ന് യാതൊരു വാശിയും ഇല്ല.കേരളത്തിൽ ലോക്സഭയിൽ ഇടത് ജയിച്ചാലും കോൺഗ്രസ് ജയിച്ചാലും ദില്ലിയിൽ പ്രധാമന്ത്രി കുപ്പായം ഇടാൻ റെഡിയായി നില്ക്കുന്ന രാഹുലിനു ഒരു പോലെ. എന്നാലും ബി.ജെ.പിക്ക് സീറ്റു ലഭിക്കുന്നത് ഇല്ലാതാകണം എന്നു മാത്രമേ ചിന്തയുള്ളു.

രാഹുൽ ശബരിമല വിഷയത്തിൽ എടുത്ത നിലപാടിന്റെ ദുരന്തം കോൺഗ്രസ് കേരളത്തിൽ അനുഭവിക്കും. കോൺഗ്രസിലേ അടിയുറച്ച അയ്യപ്പ ഭക്തർ ഇനി ഈ പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ 2 വട്ടം ആലോചിക്കും. കാരണം രാഹുൽ അവരുടെ ശബരിമലയിൽ പറഞ്ഞ കാര്യം ഭക്തരുടെ ചങ്കിൽ തന്നെയാണ്‌ തറച്ചത്. അത് പെട്ടെന്ന് മാറ്റാൻ ആകില്ല. രാഹുൽ നടത്തുന്ന ഈ 2 വള്ളത്തിലെ കാലുവയ്പ്പ് അപകടത്തിലേക്ക് നയിക്കും. ശബരിമല വിഷയത്തിൽ നൂൽ പൊട്ടിയ പട്ടത്തിന്റെ അവസ്ഥയിൽ കേരളത്തിലെ കോൺഗ്രസിനേ മാറ്റിയത് രാഹുൽ ഗാന്ധിയാണ്‌.

ഇതിനിടെ ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്റിന്റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ് എന്നും പിണറായി വിജയൻ പറഞ്ഞു.രാഹുല്‍ ഗാന്ധിയടക്കമുള്ള അഖിലേന്ത്യാ നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗം സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. നോക്കുക..രാഹുൽ ഗാന്ധിയേ വയ്ച്ച് പിണറായി കേരലത്തിലെ കോൺഗ്രസുകാർക്കിട്ട് നല്ല ചുട്ട അടി കൊടുത്തിരിക്കുന്നു. രാഹുൽ ഹാന്ധി പിണറായിറ്റോടും ഇടത് മുന്നണിയോടും കേരളത്തിലെ കോൺഗ്രസിനെ തള്ളി കൈ കോർത്തതിന്റെ ദുരന്തമാണ്‌ പിണറായി വിജയന്റെ വാക്കുകൾ. ചുരുക്കത്തിൽ ഒന്നു വ്യക്തമായി പറയാം..കേരളത്തിലെ കാര്യത്തിൽ ഇടത് മുന്നണിയേയും മുഖ്യമന്ത്രിയേയും തള്ളി ഒരു നിലപാടും രാഹുൽ ഹാന്ധി സ്വീകരിക്കില്ല. കോൺഗ്രസിനും മീതേ രാഹുൽ ഗാന്ധിയിൽ പിടിപാടുള്ളത് പിണറായിക്ക് തന്നെയാണ്‌ എന്ന് ശബരിമല വിഷയം തെളിയിച്ചിരിക്കുന്നു. വല്ലാത്ത അവസ്ഥയിലായ കേരളത്തിലെ കോൺഗ്രസുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കാം. ധീരനായ സിംഹ ഗർജനം നടത്തിയ കെ.സുധാകരൻ പോലും ശബരിമല വിഷയത്തിൽ പുലി പോലെ വന്ന് എലി പോലെ മാളത്തിലേക്ക് വലിഞ്ഞതും സമകാലിക രാഷ്ട്രീയം

Top