മോദിയുടെ അക്രമണം അർദ്ധരാത്രിയിലാണ്‌, കൊള്ളക്കാരൻ ഗബ്ബർ സിങ്ങിനേ പോലെ- രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ഇന്ത്യ കണ്ട ദുരന്തങ്ങൾ ആയ നോട്ട് നിരോധനവും, ജി.എസ്.ടി വരവും അർദ്ധരാത്രിയായിരുന്നു. മോദിയുടെ അക്രമണം അഴിച്ചുവിട്ടത് അർദ്ധരാത്രിയിൽ. കോൺഗ്രസ് 60 കൊല്ലം കൊണ്ട് കെട്ടിപടുത്ത ഇന്ത്യൻ ഗ്രാമങ്ങൾ തകർത്തത് ഇങ്ങിനെയാണ്‌. ഷോലെ സിനിമയിലെ വില്ലന്‍ ഗബ്ബര്‍ സിങ് ജനങ്ങള്‍ക്കുനേരെ അര്‍ധരാത്രി നടത്തിയ ആക്രമണം പോലെയാണ്‌ മോദിയുടെ വരവും.

ഗബ്ബര്‍ സിങ് ഗ്രാമീണരെ ആക്രമിക്കുന്നതും രാത്രിയിലായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയില്‍നിന്ന് രക്ഷിക്കൂവെന്ന് ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് അഭ്യര്‍ഥിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ജി.എസ്.ടി ജനങ്ങള്‍ക്ക് കടുത്ത ദുരിതം വിതച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജി.എസ്.ടി ഈ രീതിയിൽ ഉണ്ടാകില്ല.സാധാരണക്കാരുടെ നിത്യോപയോഗ വസ്തുക്കളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണം. ലോകം മുഴുവന്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം ഇന്ധനവില ഉയരുന്നു. അഴിമതി ഇല്ലാതാക്കുമെന്നാണ് മോദി എല്ലായിടത്തും പ്രസംഗിക്കുന്നത്. എന്നാല്‍ അഴിമതി വ്യാപകമാണെന്ന് സൂറത്ത് സന്ദര്‍ശനത്തിനിടെ നിരവധിപേര്‍ തന്നോട് പറഞ്ഞു.പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേലും രാഹുലിനൊപ്പം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. ബി.ജെ.പിയില്‍ ചേരാന്‍ നേതാക്കള്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് നരേന്ദ്ര പട്ടേല്‍.
പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേലും രാഹുലിനൊപ്പം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. ബി.ജെ.പിയില്‍ ചേരാന്‍ നേതാക്കള്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് നരേന്ദ്ര പട്ടേല്‍.
പാടിദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് നരേന്ദ്ര പട്ടേലും രാഹുലിനൊപ്പം തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. ബി.ജെ.പിയില്‍ ചേരാന്‍ നേതാക്കള്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചതിലൂടെ ശ്രദ്ധേയനായ നേതാവാണ് നരേന്ദ്ര പട്ടേല്‍.

 

Top