ഗുജറാത്തി വായിക്കാനറിയാത്ത രാഹുല്‍ ഗാന്ധി സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി; ചിരിയടക്കാനാകാതെ സോഷ്യല്‍മീഡിയ

അഹമ്മദാബാദ്: ഗുജറാത്തി വായിക്കാനറിയാത്ത രാഹുല്‍ ഗാന്ധി സ്ത്രീകളുടെ ശൗചാലയത്തില്‍ കയറിയത് സോഷ്യല്‍മീഡിയയില്‍ ചിരിക്കുള്ള വകയായി. കഴിഞ്ഞ ദിവസം ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം നടന്നത്.

നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നു. എന്നാല്‍ അത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതാണ് ശൗചാലയം മാറിക്കയറിപ്പോവാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ അബദ്ധം മനസിലായ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചിറങ്ങി.

രാഹുല്‍ഗാന്ധി ശൗചാലയത്തെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് കരുതി പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. എന്നാല്‍ തന്റെ അനുഭവം വിശദീകരിച്ചുകൊടുക്കേണ്ടി വന്നു രാഹുലിന്.

Top