ധോണിയുമായുള്ള പ്രണയം തകർന്ന ശേഷം ഞാൻ 4പുരുഷന്മാരുമായി ഡേറ്റിങ്ങ് നടത്തി- റായ് ലക്ഷ്മി

ധോണിയുമായുള്ള പ്രണയ തകർച്ചക്ക് ശേഷം അത് എല്ലാത്തിന്റേയും അവസാനം ആയിരുന്നില്ല. 4പേർ കൂടി പിന്നെ തന്നെ ജീവിതത്തിലേക്ക് വന്നു എന്ന് നടി റായ് ലക്ഷ്മി.എനിക്കൊന്നും മറയ്ക്കാനില്ല. ധോനിക്ക് ശേഷം 4 പുരുഷന്മാരുമായി ഞാൻ ഡേറ്റിങ്ങിനു പോയിട്ടുണ്ട്. എന്നാൽ ഇത് ആരെന്ന് പോലും ഇതുവരെ മാധ്യമങ്ങൾ ചോദിച്ചിട്ടില്ല. എല്ലാവരും ഇപ്പോഴും ചോദിക്കുന്നത് ധോണീ..ധോണീ എന്ന് മാത്രം..ഇത് കേട്ട് ഞാൻ മടുത്തു.. ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളുകളായി. അദ്ദേഹം ഇപ്പോള്‍ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തില്‍ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല.

എന്റെ ജീവിതത്തിൽ പിന്നീട് വന്നു പോയവരേ ആരും അന്വേഷിക്കുന്നില്ല..എഴുതുന്നില്ല.എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും. ഞാന്‍ ധോണിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോള്‍ സിംഗിളാണ്. ഇപ്പോള്‍ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധയെന്നും റായ് ലക്ഷ്മി പറഞ്ഞു

ശ്രീശാന്തുമായി പ്രണയം ഉണ്ടായിരുന്നു അല്ലേ എന്ന് ചോദിച്ചപ്പോൾ ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങള്‍ അത്തരത്തില്‍ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോള്‍ ഒരു ബന്ധവുമില്ല- നടി പറഞ്ഞു.ലക്ഷ്മിറായ് എന്ന റായ് ലക്ഷ്മി, മലയാളത്തിലെ എല്ലാ നായകന്മാരുടെയും നായികയായ അപൂര്‍വം നടിമാരിലൊരാള്‍. എന്നാല്‍ ഇടക്കാലത്ത് വിവാദങ്ങളും പ്രണയബന്ധങ്ങളും ഇവര്‍ക്ക് തിരിച്ചടിയായി. ഇപ്പോള്‍ വീണ്ടും റായ് എത്തുകയാണ്. അതും ബോളിവുഡിനെ ഇളക്കിമറിക്കാന്‍. ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പഴയ പ്രണയകഥകളും ചര്‍ച്ചയായത്.

Top