റയിൽ വേചരക്ക് കൂലി കൂട്ടി, വിലകൾ കുത്തനേ ഉയരും

ന്യൂഡല്‍ഹി:വിലകയറ്റം മൂലം പൊറുതിമുട്ടുമ്പോൾ റയിൽ വേ ചരക്കു കൂലി കൂട്ടി. ഇതുമൂലം അവശ്യ സാധനവിലകളിൽ മാറ്റം വരും. അരി, ഗോതമ്പ്, ഓയിൽ, ഗ്യാസ്, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലകൾ ഉയരുന്നത് കേരളത്തേ ഏറെ ദോഷകരമായി ബാധിക്കും.ദൂരത്തിന്‌ അനുസരിച്ചുള്ള നിലവിലെ സ്ലാബുകളില്‍ മാറ്റം വരുത്തിയാണു പുതിയ നിരക്കുകള്‍. നിരക്കു വര്‍ധന ഇന്ധന വില വര്‍ധനയ്‌ക്കു കാരണമാകും. സിമെന്റ്‌, വൈദ്യുതി കമ്പനികളേയും ചരക്കുകൂലി വര്‍ധന ബാധിക്കും. ടണ്ണിന്‌ 55 രൂപ നിരക്കില്‍ കോള്‍ ടെര്‍മിനല്‍ ചാര്‍ജായി (സി.ടി.എസ്‌) ലെവി ഈടാക്കാനാണു തീരുമാനം. 100 കിലോമീറ്ററിന്‌ കൂടുതലുള്ള ദൂരത്തിനു പുതിയ നിരക്കു ബാധകമാവും.

ദൂരത്തിന്‌ അനുസരിച്ച്‌ കല്‍ക്കരിയുടെ നിരക്കു പുനഃക്രമീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ്‌ യോഗത്തിലാണു തീരുമാനം. കടത്തുകൂലി, യാത്രക്കൂലി ഇനങ്ങളില്‍ റെയില്‍വേയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഇടിവ്‌ സംഭവിച്ചിരുന്നു. ജൂലൈയിലെ കണക്ക്‌ പ്രകാരം 7.74 ശതമാനത്തിന്റെ നഷ്‌ടമാണു കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം റെയില്‍വേക്ക്‌ ഉണ്ടായിരിക്കുന്നത്‌.

 

Top