പത്തനംതിട്ടയിൽ കോൺഗ്രസ് ഞെട്ടി, മുൻ നഗര സഭാ ചെയർപേഴ്സൺ അടക്കം ബി.ജെ.പിയിൽ ചേർന്നു

പത്തനംതിട്ട: കോൺഗ്രസിൽ വീണ്ടും ഉരുൾപൊട്ടൽ. ഉന്നത നേതാക്കൾ വീണ്ടും ബി.ജെ.പിയിലേക്ക്. കെ.സുധാകരൻ പറഞ്ഞതുപോലെ ശബരിമല ശരിക്കും കോൺഗ്രസിന്റെ വാട്ടർ ലൂ ആകുന്നു. മാത്രമല്ല ഇക്കുറി കോൺഗ്രസ് നേതാക്കൾക്ക് പുറമേ സി.പി.എം നേതാക്കളും, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐക്കാരും പത്തനംതിട്ടയിൽ ബി.ജെ.പിയിൽ ചേർന്നു. ശബരിമല വിഷയം കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ കാരണമായി. ഈ വളം ഇട്ട് നല്കിയത് ആകട്ടേ സാക്ഷാൽ പിണറായി വിജയൻ എടുത്ത നിലപാടുകളും.

പത്തനംതിട്ടയിൽ വൻ രാഷ്ട്രീയ അടിയൊഴുക്കുകൾ നടക്കുന്നു. കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും 13 നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു.ഇതിൽ ജില്ലയിലെ സമുന്നതയായ നേതാവും മുൻ നഗര സഭാ ചെയർ പേഴ്സണുമായ രജനി പ്രദീപ് ബി.ജെ.പിയിൽ ചേരുന്നു. ഇവർ കോൺഗ്രസ് നേതാവായിരുന്നു. ഇവർ ബി.ജെപിയിൽ ചേരുകയാണ്‌. മാത്രമല്ല ദേവസ്വം പ്രസിഡന്റ് പത്മകുമാറും സി.പി.എം പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. കോൺഗ്രസിനേ പത്തനംതിട്ടയിൽ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്‌ രജനി പ്രദീപിന്റെ പാർട്ടി വിട്ട് പോകൽ.

പത്തനംതിട്ടയിൽ ബി.ജെ.പി യിലേക്ക് താഴെപ്പറയുന്നവരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി എം ടി രമേശും വിവിധ പാർട്ടികളിൽ നിന്നും സ്വീകരിച്ച് BJP മെമ്പർഷിപ്പ് നൽകിയിരിക്കുന്നു

1.സുരേഷ് കേശവപുരം (സേവാദൾ )
2 .പ്രദീപ് കുമാർ SFI മുൻ ജില്ലാ പ്രസിഡന്റ്
3. Adv മണ്ണടി രാജു ( സോഷ്യലിസ്റ്റ് ജനദാദൾ സംസ്ഥാന നിർവ്വാഹ സമിതി അംഗം )
4. രാജ് കുമാർ തോമ്പിൽ സോഷ്യലിസ്റ്റ് ജില്ലാ സെക്രട്ടറി
5.KP ഗോപാലകൃഷ്ണൻ നായർ (കോൺഗ്രസ് ഓമല്ലൂർ മണ്ഡലം പ്രസിഡ ന്റ്)
6. Adv KS വിജയകുമാർ LDF
7. ഇരവിപേരൂർ പഞ്ചായത്ത് കമ്മറ്റി കൺവിന് സജികുമാർ
8. ആറൻ ബുള ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ചന്ദ്രൻ പിള്ള
9. രാദോസ് (LSD ജില്ലാ സെക്രട്ടറി)
CITU മെമ്പർമാരായ മൂന്ന് പേർ, സി.പി.എം ടൗൺ  ലോക്കൽ കമ്മറ്റി അംഗം അശോക് (കണ്ണൻ)

Top