രാജേഷ് ഒരു ഫാമിലി മാനായിരുന്നു; മൂന്നാമനിലേയ്ക്ക് വിരല്‍ ചൂണ്ടി നൃത്താധ്യാപിക

റോഡിയോ ജോക്കി ആയിരുന്ന രാജേഷിന്റെ കൊലയില്‍ വെളിപ്പെടുത്തലുകളുമായി നൃത്താധ്യാപിക രംഗത്തുവന്നു. തന്റെ മുന്‍ ഭര്‍ത്താവാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഖത്തറിലെ എഫ്.എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ നൃത്താധ്യാപിക വെളിപ്പെടുത്തി. ക്വട്ടേഷനു പിന്നില്‍ താനാണെന്ന ആരോപണങ്ങളും യുവതി നിഷേധിച്ചു. കഴിഞ്ഞ ദിവസം സത്താറും പ്രതികരണവുമായി റേഡിയോയില്‍ എത്തിയിരുന്നു.

കടബാധ്യതയുള്ള സത്താറിന് ക്വട്ടേഷന്‍ കൊടുക്കാനാകില്ലെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് സംശയമുന നൃത്താധ്യാപികയായ യുവതിയിലേയ്ക്ക് നീണ്ടിരുന്നു. സത്താറിന്റെ ജിമ്മിലെ ജീവനക്കാരിയായ സാലിഹാണ് കേരളത്തിലെത്തി കൊലപാതകം ആസൂത്രണം ചെയ്തത്. സാലിഹിനെ യുവതിയ്ക്കും പരിചയമുണ്ട്. ഇതായിരുന്നു സംശയത്തിനു പിന്നില്‍. ഈ സാഹചര്യത്തിലാണ് തുറന്നു പറച്ചിലുമായി യുവതി രംഗത്തെത്തിയത്. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചു.

രാജേഷുമായി ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണെന്നും യുവതി തുറന്നു പറയുന്നു. എന്നാല്‍, രാജേഷ് ഒരു ഫാമിലി മാനായിരുന്നു. അത് തന്നെയാണ് അയാളോടുള്ള ബഹുമാനത്തിന് കാരണവും. അച്ഛനെയും അമ്മയെയും ഭാര്യയെയും ഉപക്ഷേിച്ച് രാജേഷ് വരില്ലായിരുന്നു.

രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അവിഹിതം എന്ന് പറയാം. തനിക്ക് രണ്ട് കുട്ടികളുണ്ട്. കല്യാണം കഴിഞ്ഞ മനുഷ്യന്‍. സ്വാഭാവികമായും ഫ്രണ്ട് ഷിപ്പ് ആണെങ്കില്‍ പോലും അതിനെ അവിഹതിമായി വളച്ചൊടിക്കും. അതില്‍ പലരും വിജയിച്ചിട്ടുണ്ടെന്നും നൃത്താധ്യാപിക പറയുന്നു. ഭാര്യയും ഭര്‍ത്താവുമായി കഴിയുന്ന തരത്തില്‍ ഒരു ബന്ധം താനും രാജേഷുമായി ഉണ്ടായിരുന്നില്ല. എന്നാല്‍, സത്താറിന് ചില സംശയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് അയാള്‍ പോലീസിനെ സമീപിച്ചു. രാജേഷിന്റെ സ്ഥാപനത്തില്‍ പോയി ബഹളമുണ്ടാക്കി. രാജേഷിന്റെ ജോലി പോയി.

സത്താര്‍ എന്നെ ഉപേക്ഷിച്ചു. എന്റെ വീട്ടുകാരും കൈവിട്ടു. എന്റെ അമ്മ പോലും പിണങ്ങി. ഇനി മേലാല്‍ വിളിക്കരുത് എന്നു പോലും അച്ഛനും അമ്മയും പറഞ്ഞു. അങ്ങനെ താന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്. അപ്പോഴും എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നുവെന്നും യുവതി പറയുന്നു.

Top