റാസല്‍ഖൈമ ഒരുങ്ങുകയാണ്, ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹത്തെ വരവേക്കാന്‍

റാസല്‍ഖൈമ: ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമാണ് ചൊവ്വാഴ്ച റാസല്‍ഖൈമയില്‍ നടക്കുന്നത്. ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമാകുവാന്‍ തയ്യാറാകുന്നത് കിരീടവകാശി ഉള്‍പ്പെടെ 167 വരന്മാരാണ്. അസനിലെ അല്‍ ബെത്ത് മിത്‌വാഹിതിലെ വലിയ വേദിയിലാണ് റാസല്‍ഖൈമ കിരീടവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സഊദ് ബിന്‍ സഖ്ര്‍ അല്‍ഖാസിയുള്‍പ്പെടെ 167 വരന്മാര്‍ ഉള്‍പ്പെടുന്ന വമ്പന്‍ വിവാഹം നടക്കുക.

ആറു ഹെലികോപ്റ്ററുകള്‍ ഒരുമിച്ച് ഇറക്കാനുള്ള സൗകര്യമാണ് വിവാഹവേദിയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. അബുദാബി കിരീടവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. വിവാഹ വേദിയിൽ 20,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പൂക്കളും പുല്‍ത്തകിടിയും ഉപയോഗിച്ച് അലങ്കരിച്ചു. വഴികളിൽ 8,000 യുഎഇ ദേശീയ പതാകകളാണ് സ്ഥാപിച്ചിരിക്കുന്നത്.

Top