സണ്ണി ലിയോണിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി രാഖി സാവന്ത്

സണ്ണി ലിയോണിനെതിരെ കടുത്ത ആരോപണങ്ങളുമായി നടി രാഖി സാവന്ത്. തന്നെ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് അഭിനയിക്കാനായി വിളിക്കുന്നതായും സണ്ണി ലിയോണാണ് നമ്ബര്‍ നല്‍കിയതെന്ന് അവര്‍ പറഞ്ഞതായും രാഖി സാവന്ത് പറഞ്ഞു. എന്നാല്‍ സണ്ണി ലിയോണ്‍ തന്നെയാണ് നമ്ബര്‍ കൊടുത്തതെന്ന് അറിയില്ല. അവര്‍ പറയുന്നത് അങ്ങനെയാണ്.

സണ്ണി ലിയോണ്‍ അത് ചെയ്‌തോ ഇല്ലയോ എന്ന് തനിക്കുറപ്പില്ല. സണ്ണി ലിയോണ്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി. തനിക്ക് അയച്ച മെസേജുകളെല്ലാം കയ്യിലുണ്ടെന്നും അവര്‍ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമോയെന്ന ചോദ്യത്തിന് മെസേജുകളും പറഞ്ഞതുമല്ലാതെ വ്യക്തമായ തെളിവുകളൊന്നും കയ്യിലില്ലെന്നും അവര്‍ പറഞ്ഞു.

എന്ത് ധൈര്യമുണ്ടായിട്ടാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. ലോസ് ഏഞ്ചല്‍സില്‍ നിന്നാണ് കോള്‍ വന്നത്. താന്‍ ഒരു പോണ്‍ നടിയല്ലെന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താങ്കളെ കുറിച്ച് ഗൂഗിളില്‍ നിന്ന് മനസിലായതായും പോണ്‍ നടിയാകാനുള്ള ആകാരം താങ്കള്‍ക്കുണ്ടെന്ന് പറഞ്ഞതായും രാഖി സാവന്ത് പറഞ്ഞു.

Top