ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാൻ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി,സമുദായത്തിന്റെ മാനക്കേട് ഭയന്ന് സംഭവം മൂടിവെച്ചു

തിരുവനന്തപുരം:തലസ്ഥാനത്ത് അതി ക്രൂരമായ പീഡനം.ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാൻ പൂജാരി പഞ്ഞിക്കഷ്ണം തിരുകിക്കയറ്റി. മൂന്നു മാസങ്ങൾക്കുശേഷം സംഭവം തിരിച്ചറിഞ്ഞപ്പോൾ സമുദായത്തിന് മാനക്കേടാകുമെന്നു പറഞ്ഞ് ഇക്കാര്യം മൂടിവച്ചു. തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്താണ് സംഭവം.കുറച്ചുനാൾ മുമ്പ് പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ ശിശുരോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. അപ്പോ!ഴാണ് പീഡിപ്പിച്ചശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം തിരുകിക്കയറ്റിയതായി വ്യക്തമായത്. ബ്രാഹ്മണസമുദായത്തിൽ പെട്ട കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമുദായത്തിന് മാനക്കേടാകുമെന്ന ഭയത്തിൽ സംഭവം കുട്ടിയുടെ വീട്ടുകാർ പുറത്തുപറയാതിരിക്കുകയായിരുന്നു.സാമൂഹിക പ്രവർത്തകയായ അശ്വതിയുടെ ഇടപെടലോടെയാണ് സംഭവം പുറത്തെത്തിയത്. അശ്വതി കുട്ടിയുടെ അമ്മയെ സന്ദർശിക്കുകയും പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകുകയുമായിരുന്നു. തൊട്ടടുത്ത വീട്ടിലെ മുപ്പതുകാരനായ പൂജാരിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോർട്ട് സിഐ ആണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായാണു സൂചന. അതേസമയം, കേസിൽനിന്നു പിൻമാറാൻ പ്രതിയുടെ ബന്ധുക്കൾ പെൺകുട്ടിയുടെ ബന്ധുക്കൾക്കു ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.

അശ്വതി ജ്വാലയുടെ പോസ്റ്റിൻറെ പൂർണരൂപം

ഏഴുവയസായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻപഞ്ഞിക്കഷ്ണം തിരുകി കയറ്റി .മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകൾക്ക് ഒടുവിൽ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോൾ പീഡനവിവരം പുറത്തു വന്നു .ബ്രാഹ്മണ സമുദായത്തിൽ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി .രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കുട്ടിയുടെ വീട്ടിൽ എത്തി അമ്മയുമായ് സംസാരിച്ചു .വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായ നിരന്തരം സംസാരിച്ച ശേഷം അമ്മ കേസ് കൊടുക്കാൻ തയ്യാറായി .ബാലാവകാശ കമ്മീഷൻ .പോലീസ് സ്റ്റേഷൻ ചൈൽഡ് ലൈൻ എന്നിവിടങ്ങളിൽ പരാതി നല്കി .

സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചിട് അത് മറച്ചു വെക്കാൻ ഏതു സമുദായമാണ് ഇവിടെ പഠിപ്പിക്കുന്നത് ?ഈ ക്രൂരത ചെയ്തവനും ഈ സമുദായമാണ് .ബ്രാഹ്മണ സമുദായ നേതാക്കൾ മുന്നോട്ട് വരിക .ഈ വെല്ലുവിളി സ്വീകരിക്കുക .ആ അമ്മ ഈ വിവരം മൂടിവെച്ചത് സമുദായത്തെ പേടിച്ചിട്ടാണെങ്കിൽ നിങ്ങൾ ഒറ്റപെടുത്തതും എന്ന് പേടിച്ചാണെങ്കിൽ ഈ വെല്ലുവിളി സ്വീകരിക്കുക ഈ ക്രൂരകൃത്യം ചെയ്തവനെ നിയമത്തിനു മുന്നില് എത്തിക്കേണ്ടത് നിങ്ങളുടെ കൂടി ഉത്തരവാദിത്വമാണ് .കേസ് ഒത്തുതീർപ്പാക്കാൻ ലക്ഷങ്ങൾ വാഗ്ദാനം അവന്റെ ബന്ധുക്കൾ വിളിക്കുന്നു . തലസ്ഥാന നഗരിയുടെ ഹൃദയഭാഗത് നടന്ന ഈ സംഭവം ഉന്നതന്മാർ ഇടപെട്ട് ഒത്തു തീർപ്പാക്കരുത് .വെല്ലുവിളികൾക്കിടയിലും എനിക്ക് ചെയാൻ കഴിഞ്ഞത് ചെയ്തു ഇനി പൊതു ജനവും നിയമവും അവനുള്ള ശിക്ഷ വിധിക്കട്ടെ ഇത് ചെയ്തിട്ട് അവൻ പോയ് പൂജിച്ചത് ഏതോ ദേവി വിഗ്രഹത്തിൽ ശാന്തിക്കാരൻ.

Top