ചുവന്ന ഭീമൻ ചന്ദ്രനെ കാണാൻ ഇനി മണിക്കൂറുകൾ മാത്രം; 26000 കിലോമീറ്റർ കൂടി ഭൂമിക്കടുത്തേക്ക് വരുന്നു

പെർത്ത് (ഓസ്ട്രേലിയ): സൂപ്പർ മൂൺ പ്രതിഭാസം ലോകത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. 115 വർഷത്തിനിടയിലെ 4മത്തേ അത്ഭുതകരമായ പ്രതിഭാസം. 33വർഷത്തിനു ശേഷം ചന്ദ്രൻ ആദ്യമായി ഭൂമിക്ക് അടുത്തേക്ക് എത്തുന്നു. ചില്ലറ ദൂരമല്ല, സാധാരണ നിലകൊള്ളുന്നതിനേക്കാൾ 26,023 കിലോമീറ്റർ ആണ്‌ ഭൂമിക്കടുത്തേക്ക് എത്തുന്നത്.  ചന്ദ്രന്റെ സാധാരണ ഗതിയിലുള്ളതിലും കൂടുതൽ വലിപ്പവും ഭാവ മാറ്റവും കാണാൻ ലോകം കാത്തിരിക്കുകയാണ്‌.

സാധാരണ കാണുന്ന പൂർണ്ണ ചന്ദ്രനെ അപേഷിച്ച് 14%ത്തോളം വലിപ്പത്തിൽ ചന്ദ്രനെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാം. വൻ മലകളെ തൊട്ട് നില്ക്കുന്നതുപോലെ തോന്നും. ചന്ദ്രനിലേ പല അടയാളങ്ങളും വളരെ വ്യക്തമായി കണ്ണുകൾ കണ്ട് നമുക്ക് ദർശിക്കാം. ഈ സമയത്ത് ചുവന്ന വൻ ഗോളമായി ചന്ദ്രൻ മാറും.

  • ചന്ദ്രന്‍ 26,023 കിലോമീറ്റര്‍ കൂടി ഭൂമിക്ക് അടുത്തേക്ക്
  • 14%ത്തോളം വലിപ്പം കൂടുതലായി കാണാം
  • ഇന്ത്യന്‍ സമയം 28ന് രാവിലെ 8.20ന്
  • ലോകത്തെല്ലായിടത്തും ഒരേ സമയം
  • 1.12 മണിക്കൂര്‍ പ്രതിഭാസം നീണ്ടുനില്ക്കും.
  • ആ സമയം ഭൂമിയുടെ ഭാരം കുറയും.
  • തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങും.
  • വേലിയേറ്റത്തിന് 8 ഇരട്ടി വരെ ശക്തികൂടും.
  • കടല്‍ യാത്രക്കും മീന്‍ പിടുത്തക്കാര്‍ക്കും ലോകമെങ്ങും മുന്നറിയിപ്പ് 

സാധാരണ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം382,900 കിലോമീറ്ററാണ്‌. എന്നാൽ 28ന്‌ ഇന്ത്യൻ സമയം രാവിലെ 8.20ന്‌ ഈ ദൂരം 356,877 കിലോമീറ്ററായി കുറയും.അതായത് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് പോയി വരാൻ 25000 കിലോമീറ്റർ ആണ്‌ ദൂരം എന്ന് ഓർക്കണം. 26023 കിലോമീറ്റർ ദൂരം വലിയ യാത്ര ചെയ്താണ്‌ ചന്ദ്രൻ ഭൂമിയേ കാണാൻ എത്തുന്നത്. അമേരിക്കയിലേ ന്യൂയോർക്കിലേക്ക് ദില്ലിയിൽ നിന്നും നിർത്താതെ ഒരു വിമാനം പോയി വരാൻ 35 മണിക്കൂറോളം സമയം എടുക്കും. എന്നാൽ അതിനേക്കാൾ ദൂരം സഞ്ചരിച്ച് ചന്ദ്രൻ ഭൂമിക്കടുത്തേക്ക് വരുന്നത് വെറും മണിക്കൂറുകൾ എടുത്താണ്‌. ആലോചിച്ചു നോക്കുക ആ വേഗത. ഒരു മണിക്കൂര്‍ 12 മിനിറ്റ് മാത്രമാകും സൂപ്പര്‍മൂണ്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ദൃശ്യമാകുക. 1.12 മണിക്കൂർ ചാന്ദ്രിക അത്ഭുതം ഭൂമിയിലെങ്ങും നിറഞ്ഞു നില്ക്കും.

സാധാരണ ഗതിയിൽ നിന്നും വ്യത്യാസമായി 18.34%മത്തോളം ചന്ദ്രന്റെ കാന്തിക ശക്തി ഭൂമിയിലേക്ക് കൂടുതയി പതിക്കും. ഭൂമിയുടെ ഭാരത്തിൽ നേരിയ കുറവ് ഇതിനാൽ അനുഭവപ്പെടും. 28ന്‌ ഇന്ത്യൻ സമയം രാവിലെ 8.20ന്‌ ഭൂമിയിലെ വസ്തുക്കളുടെ ഭാരത്തിലും ചന്ദ്രന്റെ കാന്തിക ശക്തിമൂലം ക്ഷയിക്കൽ ഉണ്ടാകും. സാധാരണ വേലിയേറ്റത്തിന്റെ 1മുതൽ 8 ഇരട്ടിവരെ ശക്തിയിൽ വേലിയേറ്റത്തിനു സാധ്യത ഉണ്ട്. ഇതുമൂലം ഉൾക്കടലും, തീരവും മിക്കവാറും വൻ തിരമാലകളാൽ ക്ഷോഭിക്കും. ഇന്ത്യയിലും ലോകത്തെങ്ങും മൽസ്യത്തൊഴിലാളികൾക്ക് അന്ന് കടലിൽ പോകുന്നതിന്‌ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. എന്നാൽ ഈ പ്രതിഭാസം ചുഴലികറ്റോ, സുനാമിയോ, ന്യൂന മർദ്ദമോ ആയിരിക്കില്ല.

ലോകത്തെല്ലായിടത്തും ഒരേ സമയത്താണ്‌ സൂപ്പർ മൂൺ പ്രത്യക്ഷപ്പെടുക. കടലിൽ ആ സമയത്ത് സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും വേഗത കുറയ്ക്കുകയോ യാത്ര നിർത്തുകയോ ചെയ്യും. വിമാന യാത്രയേയും അതിന്റെ ഗതിയേയും ഒരു തരത്തിലും സൂപ്പർ മൂൺ കാന്തിക പ്രഭാവം ബാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും എല്ലാ വിമാനങ്ങൾക്കും ആ സമയത്ത് സുരക്ഷാ കാര്യങ്ങൾക്കായുള്ള അലർട്ട് ടൈമിങ്ങ് നല്കിയിട്ടുണ്ട്.ദൈവം മഹാദുരന്തത്തിനു മുമ്പ് ഭൂമിക്കു നല്കുന്ന മുന്നറിയിപ്പെന്നാണ് സൂപ്പര്‍മൂണിനെപ്പറ്റി ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം നിഗമനങ്ങള്‍ പൂര്‍ണ അസംബന്ധമാണെന്നു നാസ വ്യക്തമാക്കി.അപൂര്‍വ പ്രതിഭാസം വീക്ഷിക്കാനായി അമേരിക്കയിലടക്കം വിപുലമായ ക്രമീകരണങ്ങളാണുള്ളത്. സൂപ്പര്‍മൂണ്‍ സമയത്ത് ശക്തമായ വേലിയേറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാനത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയിൽ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കി.

സൂപ്പർ മൂണും അന്ധ വിശ്വാസങ്ങളും: ലോകാവസാനത്തിന്റെ കള്ള പ്രവാചകരും സജീവമായി.

സൂപ്പർ മൂൺ ലോകാവസാനത്തിന്റെ തുടക്കമാണെന്ന് പ്രവചിക്കുന്നവർ സജീവമായി കഴിഞ്ഞു. വ്യാജ ജ്യോതിഷികളും ചില മത ആചാരക്കാരും സജീവമായി സൂപ്പർ മൂൺ പ്രതിഭാസത്തേ ഉന്നം വയ്ച്ച് വിശ്വാസികളെ ഭയപ്പെടുത്തുകയാണ്‌. യഹൂദ മതത്തിലെ അന്ധവിശ്വാസികളായ ആളുകളും, ക്രിസ്ത്യൻ വിഭാഗത്തിലെ യഹോവ സാക്ഷികളും ആണ്‌ പ്രധാനമായും ലോകത്ത് ഭീതി പരത്തുന്ന പ്രചരണങ്ങൾ നടത്തിവരുന്നത്. കേരളത്തിൽ യഹോവ സാക്ഷികളും, തൃശൂർ ആസ്ഥാനമായുള്ള എമ്പറർ എമ്മാനുവൽ ചർച്ച് കേരളയും വൻ തോതിലുള്ള അന്ധവിശ്വാസം ആണ്‌ പ്രചരിപ്പിക്കുന്നത്.സപ്റ്റംബർ 28ന്‌ അത്യപൂർവ്വമായ ചന്ദ്രഗ്രഹണം വരുന്നു. 2വർഷത്തിനുള്ളിലേ 4മത്തേ ചന്ദ്രഗ്രഹണമായ അന്ന്‌ ചന്ദ്രൻ രക്ത നിറത്തിൽ ആകാശത്ത് നിലയുറപ്പിക്കുമെന്ന് ശാസ്ത്രം. എന്നാൽ അന്ന് ലോകാവസാനത്തിന്റെ തുടക്കം കുറിക്കുന്ന ദിവസമായിരിക്കുമെന്ന് പ്രവചനക്കാരും സജീവം. നാല് ചന്ദ്രഗ്രഹണങ്ങള്‍ അടുത്തടുത്ത് സംഭവിച്ചാല്‍ അത് ലോകാവസാനത്തിന്റെ സൂചനകളാണെന്നാണ് യഹൂദമത വിശ്വാസം. ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തില്‍ സെപ്റ്റംബർ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സംഭവിക്കുന്ന നാലാമത്തെതാണ്.

യഹോവാ സാക്ഷികൾ വിഭാഗത്തിൽ പെട്ട ക്രിസ്ത്യൻ പാസ്റ്റർമാരും പ്രവചനക്കാരുമായവർ ലോകാവസാനം 28നു തുടങ്ങ്മെന്ന് ഇന്റർ നെറ്റിലും, സോഷ്യൽ മീഡിയയിലും, മീറ്റീങ്ങുകളിലും ലോകമെങ്ങും പ്രചരിപ്പിക്കുകയാണ്‌. ലോകാവസാനം തുടങ്ങുന്നതിനാൽ ഇനി മറ്റൊരു കാര്യം ഏറ്റെടുക്കരുതെന്നും അടിയന്തിരമായി എല്ലാവരും പ്രാർഥനാ ഹാളിലേക്ക് ലോകത്തേ ഉപേഷിച്ച് പോകാനും ഇവർ അഹ്വാനം ചെയ്യുന്നു.മാർക്ക് ബ്ലിറ്റ്സ്, ജോൺ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യൻ പ്രബോധകരാണ് ലോകാവസാനം പ്രവചിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നാണ് ബ്ലിറ്റ്സ് പ്രവചിച്ചിരിക്കുന്നത്. ലോകാവസാനത്തിന്റെ തുടക്കമായി അതിമാരകമായ പ്രകൃതി ദുരന്തങ്ങൾ 28മുതൽ തുടങ്ങുമെന്നും എല്ലാവരും കഴിയുന്ന വിധം വസ്ത്രം, ഭക്ഷണം എല്ലാം വീടുകളിലോ സുരക്ഷിതമായ പൊതു സ്ഥലത്തോ ശേഖരിക്കാൻ തുടങ്ങണെമെന്നും അഹ്വാനം ചെയ്യുന്നു. കാറ്റിനേയും ഭൂകംബത്തേയും അതിജീവിക്കുന്ന കൂടാരങ്ങൾ നിർമ്മിക്കാൻ തുടങ്ങാനും ഇവർ പറയുന്നു. ജോലി ചെയ്യൽ, വരുമാനം ഉണ്ടാക്കൽ, ഭാവി പദ്ധതികൾ എല്ലാം ഉപേഷിക്കാനും അഹ്വാനം നടത്തുന്നു.

ഇസ്രായേലിൽ യഹൂദ പള്ളികളിൽ ആശങ്കയോടെയാണ്‌ ഈ ദിവസത്തേ അറിയിച്ചിരിക്കുന്നത്. രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്ങര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്.  2014 ൽ ഏപ്രിൽ 14 (പെസഹാ), ഒക്ടോബർ 8 (കൂടാരത്തിരുനാൾ ദിനം), എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വർഷം പെസഹാദിനമായ ഏപ്രിൽ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബർ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസണ്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ലെന്നും ഇതെല്ലാം സൂചനകളാണെന്നുമാണ് ലോകാവസാന പ്രവാചകര്‍ പറയുന്നത്.

Top