വിദ്യാര്‍ഥിയുടെ കൊലപാതകം ,കേസ് വഴിമുട്ടി യാഥാര്‍ഥ പ്രതി ആര്

അലറിക്കരച്ചില്‍ വായില്‍ നിന്ന് ചോര വരുന്നതു കണ്ടു എന്നെകൊണ്ടു കുറ്റം സമ്മതിപ്പിച്ചു
ശുചിമുറിയിലേക്കു ചെന്നപ്പോള്‍ പ്രദ്യുമ്‌നന്റെ അലറിക്കരച്ചില്‍ കേട്ടെന്നും രക്തം ഛര്‍ദ്ദിക്കുന്നതു കണ്ടെന്നും ഉടന്‍ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നുമാണു പുതിയ മൊഴി.

ന്യൂഡല്‍ഹി ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍, തന്നെ നിര്‍ബന്ധിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അറസ്റ്റിലായ പ്ലസ് ടു വിദ്യാര്‍ഥി. തിങ്കളാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥനോടും സിബിഐ ഉദ്യോഗസ്ഥരോടുമാണ് കുട്ടിയുടെ പുതിയ മൊഴി. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചെന്നും കുറ്റസമ്മതമൊഴി സ്വന്തം വാക്കുകളില്‍ വിഡിയോയില്‍ പകര്‍ത്തിയെന്നും മൊഴിയിലുണ്ട്.

രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെയാണു സെപ്റ്റംബര്‍ എട്ടിനു സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പൊലീസും പ്രത്യേക അന്വേഷണ സംഘവും സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് ടു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായി സിബിഐ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ കുട്ടി മാറ്റിയത്. ശുചിമുറിയിലേക്കു ചെന്നപ്പോള്‍ പ്രദ്യുമ്‌നന്റെ അലറിക്കരച്ചില്‍ കേട്ടെന്നും രക്തം ഛര്‍ദ്ദിക്കുന്നതു കണ്ടെന്നും ഉടന്‍ പുറത്തുപോയി പൂന്തോട്ടക്കാരനെയും അധ്യാപികയെയും വിവരം അറിയിക്കുകയായിരുന്നുവെന്നുമാണു പുതിയ മൊഴി.

പരീക്ഷ മാറ്റിവയ്ക്കാനാണു കുട്ടി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ പ്ലസ്ടുക്കാരനെ അറസ്റ്റ് ചെയ്തത്. പ്രദ്യുമ്‌നനെ മരിച്ച നിലയില്‍ കണ്ടതായി അധ്യാപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു അതിനിടെ, ആദ്യം കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘാംഗങ്ങളിലെ നാലുപേരെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിട്ടുണ്ട്. അശോക് കുമാറിനെ പ്രതിയാക്കാനായി തെളിവുകളില്‍ കൃത്രിമം കാട്ടിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സ്‌കൂളിലെ തന്നെ അധ്യാപകനെ ചുറ്റിപറ്റിയും അന്വേഷണം നടക്കുന്നുണെന്നും സൂചനയുണ്ട് കുട്ടിയുടെ മൊഴിമാറ്രത്തോടെ യതാര്‍ഥ പ്രതി ആരെന്നുള്ള ചോദ്യം സി.ബി.ഐ ക്കു മുന്നില്‍ ഉയര്‍ന്നിരിക്കുകയാണ്.തെളിവെടുപ്പിനായി കുട്ടിയെ തിങ്കളാഴ്ച സ്‌കൂളില്‍ എത്തിച്ചിരുന്നു. ഗുരുഗ്രാം ജുവനൈല്‍ കോടതി ഈ മാസം 22 വരെ കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു വിട്ടിരിക്കുകയാണ്.

Top